പുത്തൻ ട്രെയിലർ എത്തി 
Entertainment

മുരിക്കിന്‍കുന്നത്ത് അഹമ്മദ് ഹാജിയുടെ രണ്ടാം വരവ്; 'പാലേരി മാണിക്യം' ട്രെയിലർ എത്തി

4കെ, ഡോള്‍ബി അറ്റ്മോസ് ദൃശ്യ - ശബ്ദ മിഴിവോടെയാണ് വീണ്ടും തിയറ്ററുകളിലെത്തുക

സമകാലിക മലയാളം ഡെസ്ക്

ലൈം​ഗിക ആരോപണ വിവാദങ്ങൾക്കിടെ രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്റെ കഥ തിയറ്ററിലേക്ക്. മുരിക്കിൻകുന്നത്ത് അഹമ്മദ് ഹാജിയായി മമ്മൂട്ടി അമ്പരപ്പിച്ച ചിത്രത്തിന്റെ പുത്തൻ ട്രെയിലർ പ്രേക്ഷകരിലേക്ക് എത്തി. 4കെ, ഡോള്‍ബി അറ്റ്മോസ് ദൃശ്യ - ശബ്ദ മിഴിവോടെയാണ് വീണ്ടും തിയറ്ററുകളിലെത്തുക.

ടി പി രാജീവന്‍റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി രഞ്ജിത് ഒരുക്കിയ ചിത്രം 2009 ലാണ് പുറത്തുവന്നത്. ഹരിദാസ്, മുരിക്കിന്‍കുന്നത്ത് അഹമ്മദ് ഹാജി, ഖാലിദ് അഹമ്മദ് എന്നിങ്ങനെ മൂന്ന് വേഷങ്ങളിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തിയത്. മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്കാരവും ശ്വേത മേനോന് മികച്ച നടിക്കുള്ള പുരസ്കാരവും അടക്കം അത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ നാല് അവാര്‍ഡുകളാണ് ചിത്രം നേടിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മൈഥിലി, ശ്രീനിവാസൻ, സിദ്ദിഖ്, സുരേഷ് കൃഷ്ണ, മുഹമ്മദ് മുസ്തഫ, ശശി കലിംഗ, ടി ദാമോദരൻ, വിജയൻ വി നായർ, ഗൗരി മുഞ്ജൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി. അതേസമയം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കൂടിയായ സംവിധായകന്‍ രഞ്ജിത്തിനെതിരെ മീ ടൂ ആരോപണം ഉയരുന്നതിനിടെയാണ് പാലേരി മാണിക്യത്തിന്‍റെ റീ റിലീസ് ട്രെയ്‍ലര്‍ എത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

യുഎഇയിലും ഖത്തറിലും ഈദ് ഗാഹുകൾ ഒഴിവാക്കി, പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

SCROLL FOR NEXT