Ranjith Shankar on Dhurandhar 2 
Entertainment

'നോട്ട് നിരോധന രംഗത്തിന് തിയേറ്ററില്‍ വന്‍ കയ്യടി, കേരളത്തില്‍ ഇതാദ്യം!'; ധുരന്ധര്‍ 2വിനെ പ്രശംസിച്ച് രഞ്ജിത് ശങ്കര്‍

ഇന്ത്യന്‍ വാണിജ്യ സിനിമയുടെ മേക്കിങ് ധുരന്ധര്‍ മാറ്റിയെഴുതിയെന്നും രഞ്ജിത് ശങ്കർ

Author : സമകാലിക മലയാളം ഡെസ്ക്

ധുരന്ധര്‍ ടുവിനെക്കുറിച്ചുള്ള സംവിധായകന്‍ രഞ്ജിത് ശങ്കറിന്റെ പോസ്റ്റ് ചര്‍ച്ചയാകുന്നു. ചിത്രത്തിന് കേരളത്തില്‍ നിന്നും ലഭിക്കുന്നത് അസാധാരണമായ പ്രതികരണമാണെന്നാണ് രഞ്ജിത് ശങ്കര്‍ പറയുന്നത്. ഇന്ത്യന്‍ വാണിജ്യ സിനിമയില്‍ ധുരന്ധര്‍ പുതിയൊരു മാറ്റം കൊണ്ടു വന്നുവെന്നും രഞ്ജിത് പറയുന്നു.

സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു രഞ്ജിത് ശങ്കറിന്റെ പ്രതികരണം. ''ധുരന്ധര്‍ 2, നോട്ട്‌ നിരോധന സീനില്‍ തിയേറ്റര്‍ മൊത്തം കയ്യടിച്ചു. കേരളത്തില്‍ ഇങ്ങനൊന്ന് ഇതാദ്യമാണെന്ന് തോന്നുന്നു'' എന്നായിരുന്നു രഞ്ജിത് ശങ്കറിന്റെ പോസ്റ്റ്.

ഇന്ത്യന്‍ കൊമേഷ്യല്‍ മൂവി മേക്കിങിനെ നല്ലതിനായി മാറ്റിയെഴുതിയിരിക്കുകയാണ് ധുരന്ധര്‍ എന്നും രഞ്ജിത് കുറിക്കുന്നുണ്ട്. അതേസമയം ബോക്‌സ് ഓഫീസില്‍ വന്‍ നേട്ടം കുറിക്കുമ്പോഴും കടുത്ത വിമര്‍ശനങ്ങളും ധുരന്ധര്‍ ദ റിവഞ്ച് നേരിടുന്നുണ്ട്. നോട്ട് നിരോധനത്തെ ന്യായീകരിക്കുന്ന, പ്രൊപ്പഗാണ്ട ചിത്രമെന്നാണ് ധുരന്ധര്‍ നേരിടുന്ന വിമര്‍ശനം.

ആദിത്യ ധര്‍ സംവിധാനം ചെയ്ത ചിത്രമാണ് ധുരന്ധര്‍ ദ റിവഞ്ച്. ആദ്യ ഭാഗം ബോളിവുഡിലെ എക്കാലത്തേയും വലിയ ഹിറ്റായിരുന്നു. രണ്ടാം ഭാഗത്തിനും വന്‍ പ്രതീകരണമാണ് ബോക്‌സ് ഓഫീസില്‍ ലഭിക്കുന്നത്. രണ്‍വീര്‍ സിങ് നായകനായ ചിത്രത്തില്‍ സാറ അര്‍ജുന്‍, സഞ്ജയ് ദത്ത്, അര്‍ജുന്‍ രാംപാല്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Ranjith Shankar recalls the theatre response to Dhurandhar 2 in Kerala.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം മൃഗശാല മാറ്റുമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി; 'പകരം മാഡിസണ്‍ സ്‌ക്വയര്‍ മാതൃകയില്‍ ചത്വരം'

മലപ്പുറത്ത് അഞ്ചുമാസം പ്രായമുള്ള കുട്ടി തീ പൊള്ളലേറ്റു മരിച്ചു

9 വിക്കറ്റുകള്‍ '101 റണ്‍സില്‍' നിലം പൊത്തി, ഓസ്‌ട്രേലിയ തവിടുപൊടി!

ശബരിമലയിലെ സ്വര്‍ണക്കിരീടം സുരക്ഷിതം, അരവണ ക്ഷാമം ഉണ്ടാകില്ല: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

'ഇന്ത്യയിൽ ഫുട്ബോൾ സംസ്കാരമില്ല'! ആഞ്ചലോട്ടി