

തമിഴ് യുവനടൻ കെൻ കരുണാസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 'യൂത്ത്'. മാർച്ച് 19 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. കെൻ തന്നെയാണ് ചിത്രത്തിൽ നായകനായെത്തിയതും. കോമഡിയും ഇമോഷനും എല്ലാം കോർത്തിണക്കിയാണ് കെൻ ചിത്രമൊരുക്കിയിരിക്കുന്നത്.
കോളിവുഡിന് ഒരു പ്രോമിസിങ് ആക്ടറിനെയും ഡയറക്ടറിനെയും ലഭിച്ചുവെന്നാണ് സിനിമ കണ്ടവർ ഒന്നടങ്കം പറയുന്നത്. കെനിന് പുറമേ മലയാളി താരം സുരാജ് വെഞ്ഞാറമൂടും അനിഷ്മ അനില്‍കുമാറും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.
തമിഴ് സൂപ്പര്‍ താരം ചിമ്പു ചിത്രത്തെ അഭിനന്ദിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ. മനസ് നിറക്കുന്ന, ഫ്രഷ് ആയ സിനിമയാണ് യൂത്തെന്നും കെന്‍ കരുണാസ് പ്രത്യേക കയ്യടി അര്‍ഹിക്കുന്നുവെന്നും ചിമ്പു എക്സിൽ കുറിച്ചു. "യൂത്ത്, ഫ്രഷും വൈബ്രന്റുമായ ഒരു ഗംഭീര സിനിമയാണ്. ശരിക്കും ഇന്നത്തെ തലമുറയുടെ വികാരങ്ങളും അനുഭവങ്ങളും പ്രതിഫലിപ്പിക്കുന്ന കഥ.
കെന്‍ കരുണാസിന്റെ പെര്‍ഫോമന്‍സ് ഗംഭീരമായിരുന്നു. ഈ ചെറിയ പ്രായത്തില്‍ അഭിനയവും സംവിധാനവും ഒരുപോലെ കയ്യടക്കത്തോടു കൂടി ചെയ്ത നിങ്ങള്‍ കയ്യടി അര്‍ഹിക്കുന്നു. സുരാജ് സാറും ദേവദര്‍ശിനി മാമുമായുള്ള കോമ്പിനേഷന്‍ സീനുകള്‍ ഒരുപാട് ഇഷ്ടപ്പെട്ടു. സിനിമയിലെ മറ്റ് അഭിനേതാക്കളും നല്ല എനര്‍ജിയോടെ പെര്‍ഫോം ചെയ്തിട്ടുണ്ട്.
ജി വി പ്രകാശിന്റെ മ്യൂസിക്കും സിനിമയെ മറ്റൊരു തലത്തിലേക്ക് കൊണ്ട് പോകുന്നു".- ചിമ്പു കുറിച്ചു. അതേസമയം ചിത്രത്തിന്റെ ആദ്യ പകുതി തമാശകള്‍ നിറഞ്ഞതാണെന്നും രണ്ടാം പകുതി ഇമോഷണലാണെന്നും പ്രതികരണങ്ങളുണ്ടായിരുന്നു.
ചിത്രത്തിന്റെ ഇന്റര്‍വെല്‍ സീനിനെ കുറിച്ചും ക്ലൈമാക്സിനെ കുറിച്ചും മികച്ച അഭിപ്രായങ്ങള്‍ എക്സിലും മറ്റ് സമൂഹമാധ്യമങ്ങളിലുമായി നിറയുന്നുണ്ട്. റിലീസ് ചെയ്ത് രണ്ട് ദിനങ്ങള്‍ കഴിയുമ്പോള്‍ തന്നെ ചിത്രം ഹിറ്റിലേക്ക് കുതിക്കുകയാണ്. കെന്‍ കരുണാസിന്റെ അഭിനയത്തെ കുറിച്ചും മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരുടെ അടുത്ത് നിന്ന് വരുന്നത്.
തമിഴിലെ മുന്‍നിര കോമഡി താരമായിരുന്ന കരുണാസിന്റെ മകനാണ് കെന്‍ കരുണാസ്. ധനുഷ് നായകനായെത്തിയ അസുരനിലൂടെയാണ് കെൻ ശ്രദ്ധിക്കപ്പെട്ടത്. അസിസ്റ്റന്റ് ഡയറക്ടായും കെന്‍ നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates