രണ്‍വീറും ദീപികയും, രണ്‍വീറിന്‍റെ അമ്മ അഞ്ജു ഇന്‍സ്റ്റഗ്രാം
Entertainment

ദുവ പിറന്നിട്ട് മൂന്ന് മാസം; പേരക്കുട്ടിക്കായി മുടി ദാനം ചെയ്ത് രണ്‍വീര്‍ സിങ്ങിന്റെ അമ്മ

ദുവയുടെ മൂന്നാം മാസത്തോട് അനുബന്ധിച്ചാണ് മുടി ദാനം ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡില്‍ ഏറ്റവും ആരാധകരുള്ള താരജോഡികളാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും. മാസങ്ങള്‍ക്ക് മുന്‍പാണ് ഇരുവര്‍ക്കും മകള്‍ പിറന്നത്. ദുവ പദുകോണ്‍ സിങ് എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. ഇപ്പോള്‍ ദുവയ്ക്ക് വേണ്ടി മുടി ദാനം ചെയ്തിരിക്കുകയാണ് രണ്‍വീറിന്റെ അമ്മ അഞ്ജു ഭവാനി.

സോഷ്യല്‍ മീഡിയയിലൂടെയാണ് ഈ വിവരം അഞ്ജു പങ്കുവച്ചത്. ദുവയുടെ മൂന്നാം മാസത്തോട് അനുബന്ധിച്ചാണ് മുടി ദാനം ചെയ്തത് എന്നാണ് ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ ഇവര്‍ പറയുന്നത്. മുറിച്ച മുടി കയ്യില്‍ പിടിച്ച് നില്‍ക്കുന്ന ചിത്രവും ഇവര്‍ പങ്കുവച്ചു.

'എന്റെ പ്രിയപ്പെട്ട ദുവയ്ക്ക് സന്തോഷകരമായ മൂന്നാം മാസം ആശംസിക്കുന്നു. സ്‌നേഹവും പ്രതീക്ഷയുംകൊണ്ട് ഈ ദിവസം സ്‌പെഷ്യലാക്കുകയാണ്. വളര്‍ന്നുവരുന്ന ദുആയുടെ സന്തോഷവും സൗന്ദര്യവും നാം ആഘോഷിക്കുമ്പോള്‍, നന്മയുടെയും ദയയുടെയും ശക്തിയെക്കുറിച്ചും നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഈ ചെറിയ പ്രവൃത്തി പ്രയാസകരമായ സമയത്തിലൂടെ കടന്നുപോകുന്ന ഒരാള്‍ക്ക് ആശ്വാസവും ആത്മവിശ്വാസവും നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.'- രണ്‍വീറിന്റെ അമ്മ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ നടപടി: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

'804 റേറ്റിങ് പോയിന്റുകൾ'! ആദ്യ ഇന്ത്യൻ താരം, ചരിത്ര നേട്ടത്തിൽ സ്പിന്നർ ശ്രീ ചരണി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 537 lottery result

ICAR-CMFRI: യങ് പ്രൊഫഷണൽ തസ്തിക, മറൈൻ സയൻസ് ബിരുദക്കാർക്ക് അവസരം !