ട്രൂ ബ്ലൂ ആൽബത്തിൽ നിന്ന് (Tommy Genesis) ഇൻസ്റ്റ​ഗ്രാം,സ്ക്രീൻഷോട്ട്
Entertainment

കാളീദേവിയുടെ വേഷം, കയ്യിൽ കുരിശ്; വിമർശനങ്ങൾ നിറഞ്ഞ് ‘ട്രൂ ബ്ലൂ‘ ആൽബം

തമിഴ് മലയാളിയും സ്വീഡിഷ് വേരുകളുമുള്ള കനേഡിയൻ റാപ്പർ ടോമി ജെനസിസിന്റേതാണ് ‘ട്രൂ ബ്ലൂ‘ മ്യൂസിക് ആൽബം

സമകാലിക മലയാളം ഡെസ്ക്

തമിഴ് മലയാളിയും സ്വീഡിഷ് വേരുകളുമുള്ള കനേഡിയൻ റാപ്പറാണ് ജെനസിസ് യാസ്മിൻ മോഹൻരാജ് എന്ന ടോമി ജെനസിസ്. തന്റെ പുതിയ വിഡിയോ ആൽബം ‘ട്രൂ ബ്ലൂ’ പുറത്തുവന്നതിന് പിന്നാലെ വിവാദത്തിലായിരിക്കുകയാണ് ടോമി ജെനസിസ്. ‘ട്രൂ ബ്ലൂ’ മ്യൂസിക് വിഡിയോയിൽ ഹിന്ദു ദേവതയായ കാളിയുടെ വേഷം ധരിച്ച് കയ്യിൽ കുരിശുമായി ശരീരമാകെ നീല നിറത്തിൽ സ്വർണ്ണാഭരണങ്ങളും ചുവന്ന പൊട്ടും ധരിച്ച് ബിക്കിനി വേഷത്തിലാണ് ടോമി ജെനസിസ് പ്രത്യക്ഷപ്പെടുന്നത്. ഇതിന് പിന്നാലെയാണ് വീഡിയോയ്ക്ക് താഴെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നത്. വംശത്തിന്റെയും ലിംഗത്തിന്റെയും പേരിലുള്ള വേർതിരിവുകൾക്കെതിരെ കടുത്ത വാക്കുകളാണ് വിഡിയോയിൽ ടോമി ജെനസിസ് ഉപയോഗിക്കുന്നത്.

കാളിയുടെ വേഷത്തിന്റെയും കയ്യിൽ പിടിച്ചിരിക്കുന്ന കുരിശിന്റെയും പേരിൽ വ്യാപകമായ വിമർശനങ്ങളാണ് വിഡിയോയ്ക്ക് നേരെ ഉയരുന്നത്. ഹിന്ദു സംസ്കാരത്തെ ആധിക്ഷേപിച്ചു, കാളിയെ മോശം രീതിയിൽ അവതരിപ്പിച്ചു, ക്രിസ്ത്യാനിറ്റിയെ ആക്ഷേപിച്ചു തുടങ്ങിയ വിമർശനങ്ങളാണ് റാപ്പർക്കെതിരെ ഉയർന്നത്. വിഡിയോ ഡിലീറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധിപേരാണ് രം​ഗത്തെത്തിയിരിക്കുന്നത്.

True Blue(Tommy Genesis)

"ഒരു ഇന്ത്യൻ വംശജയായതിനാൽ മേക്കപ്പിലൂടെ മനഃപൂർവ്വം ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്താൻ ചെയ്തതായിരിക്കാൻ സാധ്യതയുണ്ട്, ഇത് മതനിന്ദയാണ്"." അവൾ എല്ലാവരുടെയും മതവിശ്വാസങ്ങളെ അധിക്ഷേപിക്കാനാണ് നോക്കുന്നത് , ഒരുപക്ഷേ ഇതെല്ലാം മനഃപൂർവ്വം, വൈറലാകാൻ വേണ്ടിയുള്ള വിലകുറഞ്ഞ തന്ത്രങ്ങളാണെ"ന്നുമുള്ള കമ്മന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. വീഡിയോ ഡിലീറ്റ് ചെയണ്ണമെന്നും എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള മതസ്പർദ്ധ വർദ്ധിപ്പിക്കുന്ന വീഡിയോ യൂട്യൂബ് നീക്കം ചെയ്യാത്തെതെന്നുമുള്ള കമന്റുകളും വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്.

ട്രൂ ബ്ലൂ ആൽബത്തിലെ വിവാദ ഭാ​ഗങ്ങളിൽ നിന്ന് (Tommy Genesis)

എന്നാൽ ഈ വിമർശനങ്ങളൊന്നും തന്നെ ബാധിക്കുന്നില്ലെന്നാണ് താരം ഒ‌രു അഭിമുഖത്തിലൂടെ വ്യക്തമാക്കിയത്. ‘നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ നിങ്ങൾക്ക് ഇഷ്ടപ്പെടും, ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇല്ല. ഞങ്ങൾക്ക് അത് പ്രശ്നമല്ല. അത് നിങ്ങൾക്കുള്ളതല്ല. നിങ്ങളുടെ ജീവിതത്തിൽ‍ നിങ്ങൾ എവിടെ നിൽക്കുന്നു എന്നതിന്റെയും നിങ്ങൾ എന്താണ് വിശ്വസിക്കുന്നത് എന്നതിന്റെയുമൊക്കെ അടിസ്ഥാനത്തിലുള്ള പല കാരണങ്ങൾ കൊണ്ട് അത് നിങ്ങൾക്കുള്ളതല്ലായിരിക്കാം’, ജെനസിസ് പറഞ്ഞു.

ടോമി ജെനസിസിന്റെ വരാനിരിക്കുന്ന ആൽബമായ ‘ജെനസിസി’ന്റെ ഭാഗമാണ് ‘ട്രൂ ബ്ലൂ’ എന്ന ഗാനം പുറത്തിറക്കിയത്. ജെനസിന്റെ അച്ഛൻ തമിഴ് മലയാളിയും അമ്മ സ്വീഡിഷ് വംശജയുമാണ്. 2013ൽ പുറത്തിറങ്ങിയ ‘വേൾഡ് വിഷൻ’ ‌ആണ് ജെനസിസിന്റെ ആദ്യ ആൽബം. ഡേസ്ഡ് മാഗസിൻ, ‘ഇന്റർനെറ്റിലെ ഏറ്റവും വിമതയായ അണ്ടർഗ്രൗണ്ട് റാപ്പ് റാണി’ എന്നാണ് ജെനസിസിനെ വിശേഷിപ്പിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

'ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യം വേണം'; താമരശേരി ബിഷപ്പിന് ഭീഷണിക്കത്ത്

കണ്ണൂരിൽ കാർ പാർക്കിങിന് പരിഹാരമാകുന്നു; മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് കേന്ദ്രം പ്രവർത്തനം തുടങ്ങി (വിഡിയോ)

ഈ ഐക്യം നിലനിര്‍ത്തിപ്പോയാല്‍ കോണ്‍ഗ്രസ് ആയി; പിണറായിക്ക് ഇനിയൊരവസരം കൊടുക്കില്ല; കെ സുധാകരന്‍

ഇന്ത്യൻ വിദ്യാർത്ഥികളിൽ 75 ശതമാനം പേർക്കും സ്റ്റാർട്ടപ്പ് ആരംഭിക്കാൻ ആഗ്രഹം,പക്ഷേ തടസ്സങ്ങൾ ഇവയാണ്

SCROLL FOR NEXT