Rashmika Mandanna, Kriti Sanon 
Entertainment

കൃതിയെ പുകഴ്ത്തുന്നതിനിടെ 'തെറി' പറഞ്ഞ് രശ്മിക മന്ദാന; ഉടനെ ക്ഷമാപണം; ചിരിയടക്കാനാകാതെ താരങ്ങള്‍, വിഡിയോ

കൃതി ഓടി വന്ന് രശ്മികയെ കെട്ടിപ്പിടിക്കുകയും ചെയ്തു.

Author : സമകാലിക മലയാളം ഡെസ്ക്

പുതിയ ചിത്രം കോക്ക്‌ടെയില്‍ ടുവിന്റെ സോങ് ലോഞ്ചിനിടെ രശ്മിക മന്ദാനയ്ക്ക് പറ്റിയ അബദ്ധം വൈറലാകുന്നു. ചിത്രത്തില്‍ തനിക്കൊപ്പം അഭിനയിക്കുന്ന നടി കൃതി സനോണിനെ പ്രശംസിച്ച് സംസാരിക്കുന്നതിനിടെ അബദ്ധത്തില്‍ തെറിവാക്ക് പറഞ്ഞാണ് രശ്മിക വൈറലായിരിക്കുന്നത്.

പരിപാടിയില്‍ രശ്മികയ്‌ക്കൊപ്പം ചിത്രത്തിലെ താരങ്ങളായ കൃതി സനോണും ഷാഹിദ് കപൂറുമുണ്ടായിരുന്നു. സംവിധായകന്‍ ഹോമി അദജാനിയയും നിര്‍മാതാവ് ദിനേശ് വിജനും സംഗീത സംവിധായകന്‍ പ്രീതവും താരങ്ങള്‍ക്കൊപ്പം വേദിയില്‍ നില്‍ക്കെയാണ് രശ്മികയ്ക്ക് അമളി പറ്റിയത്.

കൃതിയുടെ സൗന്ദര്യത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു രശ്മിക. ''കോക്ക്‌ടെയില്‍ 2 വ്യത്യസ്തമായിരുന്നു. നീ സുന്ദരിയാണ്. അത് ഈ ലോകത്തിന് അറിയാം. നീ ഹോട്ട് ആണ്'' പിന്നാലെയാണ് താരം ആവേശത്തില്‍ തെറിവാക്ക് പറയുന്നത്. അമളി പറ്റിയെന്ന് മനസിലായതും രശ്മിക സോറി പറയുകയും ആ വാക്ക് മായ്ച്ച് കളയണമെന്ന് പറയുകയും ചെയ്തു. അപ്പോഴേക്കും വേദിയിലും സദസിലും പൊട്ടിച്ചിരി ഉയര്‍ന്നു. കൃതി ഓടി വന്ന് രശ്മികയെ കെട്ടിപ്പിടിക്കുകയും ചെയ്തു.

അതേസമയം കോക്ക്‌ടെയില്‍ 2 ജൂണ്‍ 19 ന് തിയേറ്ററുകളിലെത്തും. സെയ്ഫ് അലി ഖാന്‍, ദീപിക പദുക്കോണ്‍, ഡയാന പെന്റി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രമായിരുന്നു കോക്ക്‌ടെയില്‍. ചിത്രം വലിയ വിജയം നേടുകയും ദീപികയുടെ കരിയറിലൊരു വഴിത്തിരാവുകയും ചെയ്തിരുന്നു. 2012 ലാണ് ചിത്രം പുറത്തിറങ്ങിയത്. രണ്ട് ചിത്രങ്ങളും തമ്മില്‍ നേരിട്ട് എന്തെങ്കിലും ബന്ധമുണ്ടോ എന്നറിയാന്‍ സിനിമ പുറത്തിറങ്ങുന്നത് വരെ കാത്തിരിക്കണം.

Rashmika Mandanna accidently uses the f word while hyping up Kriti Sanon.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കടിച്ചുതൂങ്ങി നില്‍ക്കാന്‍ ആഗ്രഹമില്ല'; അമ്മ അഡ്‌ഹോക് കമ്മിറ്റിയില്‍ നിന്ന് രാജിവെച്ച് രമേഷ് പിഷാരടി

മഴ ശക്തം; തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 'ലോകകപ്പ് സ്വപ്നം' നീട്ടിയെടുത്ത 'ക്രിക്കറ്റ് ടെക്നോളജി'!

ബെംഗളൂരുവില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു; ആളപായമില്ല

'ശെടാ, എന്റെ തൊപ്പി തിരിച്ചു താ'... ഗ്രൗണ്ട് കൈയേറി റഹ്മാനുല്ല ​ഗുർബാസിന്റെ 'തൊപ്പി' തട്ടിയെടുത്ത് ആരാധകൻ ഓടടാ ഓട്ടം! ചിരിപ്പിക്കും വിഡിയോ