Thamma ഇൻസ്റ്റ​ഗ്രാം
Entertainment

രശ്മികയുടെ ലിപ് ലോക് ഇത്രയും വേണ്ട, രക്തം ഊറ്റി കുടക്കുന്നതിന്റെ ശബ്ദവും കുറയ്ക്കാം; 'ഥമ്മ'യ്ക്കും സെൻസർ കട്ട്

ചിത്രത്തിന് യു എ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

മഡോക് ഹൊറർ- കോമഡി യൂണിവേഴ്സിലെ അഞ്ചാമത്തെ ചിത്രമായ ഥമ്മ റിലീസിനൊരുങ്ങുകയാണ്. ആയുഷ്മാൻ ഖുറാന, രശ്മിക മന്ദാന, നവാസുദ്ദീൻ സിദ്ദിഖി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. ദീപാവലി റിലീസായി ഈ മസം 21 ന് ചിത്രം റിലീസിനൊരുങ്ങുകയാണ്. ആദിത്യ സർപോദർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് യു എ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്.

അഞ്ച് മാറ്റങ്ങളാണ് ചിത്രത്തിന് സെൻസർ ബോർഡ് നിർദേശിച്ചിരിക്കുന്നത്. രശ്മികയുടെ ലിപ്‌ ലോക് സീൻ 30 ശതമാനം കുറയ്ക്കണമെന്നാണ് സെൻസർ ബോർഡിന്റെ പ്രധാന നിർദേശങ്ങളിലൊന്ന്. രക്തം കുടിക്കുമ്പോഴുള്ള ശബ്ദം പരമാവധി കുറയ്ക്കണമെന്നും നിർദേശമുണ്ട്.

രണ്ട് മണിക്കൂർ 30 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം. വൻ പ്രതീക്ഷകളോടെയാണ് ഥമ്മ തിയറ്ററുകളിൽ എത്താൻ പോകുന്നത്. സ്ത്രീ, ഭേദിയ, മുഞ്ജ്യ തുടങ്ങിയവയാണ് ഈ മഡോക്ക് യൂണിവേഴ്സിൽ ഇതിന് മുൻപ് വന്ന ചിത്രങ്ങൾ.

ഹൊറർ കോമഡി യൂണിവേഴ്സിലെ തന്നെ ഏറ്റവും വലിയ ബി​ഗ് ബജറ്റ് ചിത്രമാണിതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 125 കോടിയാണ് ചിത്രത്തിന്റെ ബജറ്റെന്നാണ് പുറത്തുവരുന്ന വിവരം. രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടിയ വിഎഫ്എക്സ് ടീമാണ് ചിത്രത്തിനായി പ്രവർത്തിക്കുന്നതെന്നും റിപ്പോർട്ടുണ്ട്.

Cinema News: Rashmika Mandanna and Ayushmann Khurrana starrer Thamma censor certificate update.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കടകംപള്ളി സ്വർണപ്പാളികൾ മറിച്ചുവിറ്റു... ഞാൻ അങ്ങനെ പറഞ്ഞിട്ടേയില്ല'; മലക്കം മറിഞ്ഞ് വിഡി സതീശൻ

'ഉമ്മന്‍ ചാണ്ടി എന്നെയാണ് ചതിച്ചത്, രണ്ട് മക്കളെയും വേര്‍പിരിച്ചു'; ഗണേഷ് കുമാര്‍

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയക്ക് വിധേയയായ നേപ്പാള്‍ സ്വദേശിനി മരിച്ചു

വാഹനാപകടത്തില്‍ ദമ്പതികളുടെ മരണം, അന്വേഷണത്തില്‍ വീഴ്ച; കിളിമാനൂരില്‍ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ഡി സോര്‍സിയും ഡോണോവനും ലോകകപ്പ് കളിക്കില്ല; മില്ലറും സംശയത്തില്‍; പരിക്ക് പ്രോട്ടീസിന് 'തലവേദന'

SCROLL FOR NEXT