Rashmika Mandanna, Vijay Deverakonda എക്സ്
Entertainment

വിവാഹാഘോഷങ്ങൾ കഴിഞ്ഞു, ഇനി ജോലി; 'രണബാലി' സെറ്റിലേക്ക് തിരികെയെത്തി രശ്മികയും വിജയ് ദേവരകൊണ്ടയും

പത്തൊൻപതാം നൂറ്റാണ്ടിലെ യഥാർത്ഥ ചരിത്ര സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

സമകാലിക മലയാളം ഡെസ്ക്

വിജയ് ദേവരകൊണ്ട- രശ്മിക മന്ദാന എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് രണബാലി. ചിത്രത്തിന്റെ ചിത്രീകരണം പുരോ​ഗമിക്കുന്നതിനിടെയായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. ഇപ്പോഴിതാ രണബാലി സെറ്റിലേക്ക് തിരികെയത്തിയിരിക്കുകയാണ് താര​ദമ്പതികൾ.

സിനിമയുടെ സെറ്റിൽ ഗംഭീര വരവേല്പാണ് അണിയറപ്രവർത്തകർ ഇരുവർക്കും ഒരുക്കിയത്. രണബാലി എന്ന ടൈറ്റിൽ കഥാപാത്രമായാണ് വിജയ് ചിത്രത്തിലെത്തുന്നത്. ജയമ്മ എന്ന കഥാപാത്രമായി രശ്മികയും എത്തുന്നു. ഇരുവരുടെയും കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും രണബാലിയിലേത് എന്നാണ് ഏവരും കണക്കുകൂട്ടുന്നത്.

ചിത്രത്തിലെ 'ഏൻന്തയ്യ സാമി...' എന്ന ഗാനവും തരം​ഗമായിരുന്നു. പിരിയോഡിക് ഡ്രാമായായി എത്തുന്ന ചിത്രത്തിൽ ഇതുവരെ കാണാത്ത ലുക്കിലാണ് വിജയ് ദേവരകൊണ്ടയും രശ്മികയും എത്തുന്നത്. പത്തൊൻപതാം നൂറ്റാണ്ടിലെ യഥാർത്ഥ ചരിത്ര സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽ നടന്ന, എന്നാൽ ചരിത്രപുസ്തകങ്ങളിൽ രേഖപ്പെടുത്താത്ത ക്രൂരതകളെയും വംശഹത്യകളെയും കുറിച്ചാണ് ചിത്രം സംസാരിക്കുന്നത് എന്നാണ് സൂചന. ഹിറ്റ്ലറുടെ ഹോളോകോസ്റ്റിനേക്കാൾ ഭീകരമായ വംശഹത്യകളും ഇന്ത്യയിലെ സാമ്പത്തിക ചൂഷണവും ഗ്ലിംപ്സിൽ സൂചിപ്പിക്കുന്നുണ്ട്.

സർ റിച്ചാർഡ് ടെമ്പിളിനെപ്പോലുള്ള ഉദ്യോഗസ്ഥർ ഇന്ത്യയെ എങ്ങനെയാണ് വരൾച്ചാ മേഖലയാക്കി മാറ്റിയതെന്ന വൈകാരികമായ വസ്തുതകളും ചിത്രം ചർച്ച ചെയ്യുന്നുണ്ടെന്നാണ് സൂചനകൾ. ഗീതാ ഗോവിന്ദം, ഡിയർ കോമറേഡ് എന്നീ ചിത്രങ്ങൾക്ക് ശേഷം വിജയ്‌യും രശ്മികയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.

'ദ് മമ്മി' എന്ന ചിത്രത്തിലൂടെ ലോകപ്രശസ്തനായ ഹോളിവുഡ് നടൻ അർനോൾഡ് വോസ്ലൂ ആണ് ചിത്രത്തിലെ പ്രധാന വില്ലൻ. സർ തിയോഡോർ ഹെക്ടർ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനായി അദ്ദേഹം വേഷമിടുന്നു. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്ന് നിർമിക്കുന്ന ഈ ബ്രഹ്‌മാണ്ഡ ചിത്രം ഗുൽഷൻ കുമാർ, ഭുഷൻ കുമാർ, ടി സീരീസ് ചേർന്നാണ് അവതരിപ്പിക്കുന്നത്.

Cinema News: Rashmika Mandanna and Vijay Deverakonda resume Ranabaali shoot.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അതിരുകളില്ലാത്ത സംഗീതം'; ആശാ ഭോസ്‌ലെ അന്തരിച്ചു

'സ്ട്രോക്ക് വന്നവർക്ക് പരിപൂർണ വിശ്രമമല്ല ആവശ്യം, എഴുപതുകൾ ഏറ്റവും പ്രോഡക്ടീവ് ആയ പ്രായം'

'മുന്‍ കേന്ദ്രമന്ത്രിക്കെതിരായ പീഡനപരാതിക്ക് പിന്നില്‍ അജികൃഷ്ണന്‍; പോക്‌സോ കേസ് ഒതുക്കാന്‍ പണമൊഴുക്കി'

'ഗ്ലൗസ് മാറ്റാൻ പറ്റില്ല'; അംപയറുമായി തർക്കിച്ച് നിതീഷ് റാണ,വൻ പിഴ (വിഡിയോ)

'രക്തം വെള്ളത്തേക്കാള്‍ കട്ടിയുള്ളതാണ്, ദീദി മാത്രമായിരുന്നില്ല അമ്മയും കൂടിയായിരുന്നു'; അഭ്യൂഹങ്ങള്‍ തള്ളി അന്ന് ആശ പറഞ്ഞു

SCROLL FOR NEXT