'രക്തം വെള്ളത്തേക്കാള്‍ കട്ടിയുള്ളതാണ്, ദീദി മാത്രമായിരുന്നില്ല അമ്മയും കൂടിയായിരുന്നു'; അഭ്യൂഹങ്ങള്‍ തള്ളി അന്ന് ആശ പറഞ്ഞു

50 ഓളം പാട്ടുകളാണ് ഇരുവര്‍ ഒരുമിച്ച് പാടിയത്.
The bond between Asha Bhosle and Latha Mangeshkar
Asha Bhosle and Latha MangeshkarInstagram
Updated on
2 min read

സംഗീത ലോകത്തെ ഇതിഹാസങ്ങളായിരുന്ന രണ്ട് പേര്‍... ലതാ മങ്കേഷ്‌കറും ആശാ ഭോസ്‌ലെയും. സഹോദരിമാര്‍ എന്നതിലുപരി ഇന്ത്യന്‍ സംഗീത ലോകത്തെ രണ്ട് ധ്രുവങ്ങള്‍... ഇരുവരും ഒരുമിച്ച് പാടിയ ഗാനങ്ങള്‍ ഇന്ത്യന്‍ സിനിമാ സംഗീതത്തിലെ അപൂര്‍വ നിമിഷങ്ങളാണ്. രണ്ട് വ്യത്യസ്ത ശൈലികള്‍ ഒന്നിക്കുമ്പോള്‍ ലഭിക്കുന്ന മാസ്മരികതയായിരുന്നു അത്തരം പാട്ടുകളില്‍ നിന്ന് ആസ്വാദകര്‍ക്ക് ലഭിച്ചത്. ഒരുമിച്ച് പാടിയ ഗാനങ്ങളെല്ലാം ക്ലാസിക്കുകളായി മാറുകയായിരുന്നു.

50 ഓളം പാട്ടുകളാണ് ഇരുവര്‍ ഒരുമിച്ച് പാടിയത്. മന്‍ ക്യൂ ബഹ്കാ റേ മന്‍ ക്യൂ ബഹ്കാ (ചിത്രം: ഉത്സവ് -1984), ഹായ് രേ തേരേ ചഞ്ചല്‍ നൈന (ചിത്രം: ഊഞ്ചെ ലോഗ്-1965), ഏയ് കാഷ് കിസി ദീവാനേ കോ (ചിത്രം: ആയ സാവന്‍ ജൂം കെ 1969 ), ലൗഡി ജല്‍ത്തി ഹേ (ചിത്രം: സഞ്‌ജോഗ് -1961), ചപ് ചപ് കര്‍ ചലി (ചിത്രം: ആസാദ് -1955), സാസാ ഗുലാബി അബ് തോ ഹേ സാക്കി (ചിത്രം: ഗുനാഹോന്‍ കാ ദേവത -1967) തുടങ്ങിയവ ഇരുവരും ഒരുമിച്ച് പാടിയ ഹിറ്റുകളില്‍ ചിലതാണ്.

The bond between Asha Bhosle and Latha Mangeshkar
ആശാജി പാടിയ ഒരോയൊരു മലയാള ​ഗാനം; നാവിലൂറും തേൻമധുരമായി 'സ്വയംവര ശുഭദിന മംഗളങ്ങൾ...'

ഇരുവര്‍ക്കുമിടയില്‍ എല്ലാ സഹോദരിമാരേയും പോലെ ഇണക്കങ്ങളും പിണക്കങ്ങളുമുണ്ടായിരുന്നു. ആശാ ഭോസ്‌ലെയുടെ വിവാഹവുമായി ബന്ധപ്പെട്ടുണ്ടായ പിണക്കം ഇരുവര്‍ക്കും ഇടയില്‍ ഏറെക്കാലം നീണ്ടു നിന്നിരുന്നു. ബോളിവുഡില്‍ ഇവര്‍ക്കിടയില്‍ കടുത്ത മത്സരമുണ്ടെന്ന് അക്കാലത്ത് വലിയ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ലതാ മങ്കേഷ്‌കര്‍ നിലയുറപ്പിച്ച ഗാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി തന്റേതായ ഒരു ശൈലി ആശയ്ക്ക് കണ്ടെത്തേണ്ടി വന്നത് ലതയുടെ പ്രഭാവം കാരണമാണെന്ന് വരെ വിലയിരുത്തലുകള്‍ ഉണ്ടായി. എന്നാല്‍ ചേച്ചി ഇല്ലായിരുന്നെങ്കില്‍ ഇത്രയധികം അധ്വാനിക്കാന്‍ തോന്നുമായിരുന്നില്ലെന്നാണ് ആശ പിന്നീട് പറഞ്ഞിട്ടുള്ളത്.

സംഗീത കുടുംബത്തിലാണ് ലതാ മങ്കേഷ്‌കറിന്റെയും ആശ ഭോസ്ലെയുടെയും ജനനം. മറാത്ത നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്‌കറുടെയും ശുദ്ധമാതിയുടെയും അഞ്ച് മക്കളില്‍ മൂത്തയാളാണ് ലത, മൂന്നാമത്തെയാളാണ് ആശ. സ്വന്തമായി നാടക കമ്പനിയുണ്ടായിരുന്ന അച്ഛന്‍ രണ്ട് പേരെയും സംഗീതസാന്ദ്രമായ അന്തരീക്ഷത്തിലാണ് വളര്‍ത്തിയത്. ദീനനാഥ് മങ്കേഷ്‌കര്‍ തന്നെയാണ് മക്കളുടെ കഴിവുകള്‍ കണ്ടെത്തിയതും പ്രോത്സാഹിപ്പിച്ചതും. ലതയ്ക്കും ആശയ്ക്കും വളരെ ചെറുപ്പത്തില്‍ തന്നെ അദ്ദേഹം ശാസ്ത്രീയ സംഗീതത്തില്‍ ശിക്ഷണം നല്‍കി. അപ്രതീക്ഷിതമായുള്ള അച്ഛന്റെ വേര്‍പാട് ഇരുവരുടേയും ജീവിതം മാറ്റിമറിച്ചു. അച്ഛന്‍ മരിക്കുമ്പോള്‍ ലതയ്ക്ക് പതിമൂന്ന് വയസ്സും ആശയ്ക്ക് ഒമ്പത് വയസ്സുമാണ് പ്രായം. പതിമൂന്നാം വയസ്സില്‍ കുടുംബത്തെ സംരക്ഷിക്കാനായാണ് ലത സിനിമയുടെ ലോകത്തെത്തി പെടുന്നത്. വൈകാതെ ചേച്ചിയുടെ വഴിയെ ആശയും സംഗീത ലോകത്തേക്ക് എത്തുകയായിരുന്നു.

ആശാ ഭോസ്‌ലെ ലതാ മങ്കേഷ്‌കര്‍ക്കൊപ്പം
ആശാ ഭോസ്‌ലെ ലതാ മങ്കേഷ്‌കര്‍ക്കൊപ്പംInsta
The bond between Asha Bhosle and Latha Mangeshkar
'അഭി ന ജാവോ ഛോഡ് കര്‍..'; കൂട്ടിരിക്കാന്‍ ഇനി ആ ഗാനങ്ങള്‍ മാത്രം!

ലത മങ്കേഷ്‌കര്‍ ആശുപത്രിയിലായിരുന്ന അവസാന നാളുകളില്‍ ആശ നിരന്തരം സന്ദര്‍ശിക്കുമായിരുന്നു. അവള്‍ എന്റെ ചേച്ചി മാത്രമായിരുന്നില്ല, എന്റെ അമ്മ കൂടിയായിരുന്നുവെന്നാണ് ലതയുടെ മരണശേഷം അനിയത്തി പറഞ്ഞത്. പല അഭിമുഖങ്ങളിലും സഹോദരിമാര്‍ തമ്മിലുള്ള രസകരമായ അനുഭവങ്ങള്‍ ലത മങ്കേഷ്‌കറും പങ്കുവെച്ചിരുന്നു. ഒരു പ്രമുഖ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍, ആശാ ഭോസ്ലെ തന്റെ മൂത്ത സഹോദരി ലതാ മങ്കേഷ്‌കറുമായി 'സഹോദര ശത്രുത' ഉണ്ടെന്ന അഭ്യൂഹങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു. തങ്ങളുടെ പേരില്‍ കേള്‍ക്കുന്ന അഭ്യൂഹങ്ങള്‍ എല്ലാം ആശാ ഭോസ് ലെ തള്ളിക്കളഞ്ഞു. അവള്‍ എന്റെ സഹോദരിയും എന്റെ പ്രിയപ്പെട്ട ഗായികയുമാണ്. ആളുകള്‍ കഥകള്‍ പറഞ്ഞും കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചിരുന്നു, പക്ഷേ രക്തം വെള്ളത്തേക്കാള്‍ കട്ടിയുള്ളതാണ്. ചിലപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും ഒരേ ചടങ്ങില്‍ പങ്കെടുക്കേണ്ടിവരും. അത്തരം സന്ദര്‍ഭങ്ങളില്‍ ചില വ്യവസായികള്‍ എന്നെ അവഗണിക്കുകയും അവരുടെ വിശ്വസ്തത തെളിയിക്കാന്‍ എന്നപോലെ അവളുമായി മാത്രം ഇടപഴകുകയും ചെയ്യുമായിരുന്നു. എന്നാല്‍ ഞാനും ദീദിയും അവരുടെ കാര്യം പറഞ്ഞ് പിന്നീട് ചിരിക്കും, ആശ പറഞ്ഞു.

ലതാ മങ്കേഷ്‌കര്‍ ഒരിക്കല്‍ ആശ ഭോസ്‌ലെയെക്കുറിച്ച് പറഞ്ഞ വാക്കുകളിങ്ങനെയാണ്,

തൊട്ടടുത്തുള്ള രണ്ടു അപ്പാര്‍ട്ടുമെന്റുകളിലാണ് ഞങ്ങള്‍ താമസിച്ചിരുന്നത്. ഞങ്ങള്‍ എപ്പോഴും പരസ്പരം ബന്ധപ്പെട്ടുകൊണ്ടിരിക്കും. ഇപ്പോള്‍ ആശ ആ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് മാറി. എന്നാലും ഞങ്ങള്‍ സ്ഥിരമായി സംസാരിക്കാറുണ്ട്. ഞങ്ങള്‍ സഹോദരിമാരാണ്, എല്ലായ്പ്പോഴും അടുപ്പത്തിലാണ്. മത്സരം മറ്റുള്ളവരുടെ മനസ്സിലാണെന്നും ലത മങ്കേഷ്‌കര്‍ പറഞ്ഞു.

എന്റെ സഹോദരിയുടെ ഓരോ നേട്ടവും അത്ഭുതകരമാണ്. ഞാന്‍ അവളെക്കുറിച്ച് വളരെ അഭിമാനിക്കുന്നു. വലിയ മരത്തിന്റെ ചുവട്ടില്‍ ഒരു മരവും വളരില്ല എന്ന് പറയാറുണ്ട്. എന്റെ സഹോദരന്‍ ഹൃദയനാഥും സഹോദരി ഉഷയും സംഗീത ലോകത്ത് എന്ത് നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടെങ്കിലും അവര്‍ സ്വന്തമായി നേടിയതാണ്. എന്നാല്‍ എന്റെ സാന്നിധ്യം അവരുടെ കരിയറില്‍ കരിനിഴല്‍ വീഴ്ത്തിയതായി എനിക്ക് തോന്നുന്നു. സ്വയം തെളിയിക്കാന്‍ ആശയ്ക്ക് എന്റെ നിഴലില്‍ നിന്ന് മാറേണ്ടി വന്നു, അവള്‍ അത് വളരെ അത്ഭുതകരമായി ചെയ്തു! അവള്‍ തനിയെ ചെയ്യേണ്ടത് ചെയ്യാന്‍ പുറപ്പെട്ടു. അതിലെനിക്ക് വളരെ സന്തോഷമുണ്ട്.

അവള്‍ ആകാശം തൊടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ആശയ്ക്ക് പാടാന്‍ കഴിയുന്നത് പലപ്പോഴും എനിക്ക് ഒരിക്കലും പാടാന്‍ കഴിയില്ല. ഞാന്‍ വെറുതെ പറയുന്നതല്ല, ആജാ ആജാ മെയിന്‍ ഹൂന്‍ പ്യാര്‍ തേരയിലും പിയാ തു അബിയിലും അവള്‍ ചെയ്ത ഭാവവും ശൈലിയും എനിക്ക് ഒരിക്കലും ചെയ്യാന്‍ കഴിയില്ല,' എന്നാണ് സഹോദരിയുടെ സംഗീതത്തെ കുറിച്ച് ഒരിക്കല്‍ ലതാജി പറഞ്ഞത്.

Summary

The bond between Asha Bhosle and Latha Mangeshkar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com