Vijay Deverakonda, Rashmika Mandanna ഇൻസ്റ്റ​ഗ്രാം
Entertainment

'ഞാൻ വളരെ സന്തോഷത്തിലും ആവേശത്തിലുമാണ്'; വിവാഹത്തിന് പിന്നാലെ പേര് മാറ്റി രശ്മിക, വിഡിയോ

ഇപ്പോഴിതാ സ്കൂളിൽ വച്ചുള്ള രശ്മികയുടെ പ്രസം​ഗമാണ് ആരാധകരേറ്റെടുത്തിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും. കഴിഞ്ഞ ഞായറാഴ്ച വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും തെലങ്കാനയിലെ നാഗർകുർണൂൽ ജില്ലയിലുള്ള തുമ്മൻപേട്ട് ഗ്രാമത്തിലെത്തിയത് വൈറലായി മാറിയിരുന്നു. തങ്ങളുടെ വിവാഹസമയത്ത് ആ പ്രദേശത്തെ സർക്കാർ സ്കൂളുകളിലെ മിടുക്കരായ വിദ്യാർഥികളെ പഠനത്തിൽ സഹായിക്കുമെന്ന് താരദമ്പതികൾ വാഗ്ദാനം ചെയ്തിരുന്നു.

ഇപ്പോഴിതാ സ്കൂളിൽ വച്ചുള്ള രശ്മികയുടെ പ്രസം​ഗമാണ് ആരാധകരേറ്റെടുത്തിരിക്കുന്നത്. രശ്മിക മന്ദാന ദേവരകൊണ്ട എന്നാണ് ചടങ്ങിൽ നടി സ്വയം പരിചയപ്പെടുത്തിയത്. "ഞാൻ ഇന്ന് കൂടുതൽ സംസാരിക്കുന്നില്ല, എങ്കിലും 'ദ് ദേവരകൊണ്ട ഫൗണ്ടേഷൻ' വഴി നമ്മൾ ഇന്ന് നല്ലൊരു കാര്യത്തിന് തുടക്കം കുറിക്കുകയാണ്.

എന്റെ ഭർത്താവിന്റെ അച്ഛന്റെ ഗ്രാമമായ അച്ചാമ്പെട്ടിൽ നിന്നും തുമ്മൻപേട്ടിൽ നിന്നും തന്നെ ഇത് തുടങ്ങണമെന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു. ഇന്ന് നിങ്ങളുടെ മുന്നിൽ വന്ന് രശ്മിക മന്ദാന ദേവരകൊണ്ടയായി സംസാരിക്കാൻ കഴിഞ്ഞതിൽ എനിക്ക് വലിയ സന്തോഷവും ആവേശവുമുണ്ട്.- എന്നായിരുന്നു രശ്മിക പറഞ്ഞത്.

വിജയ് ദേവരകൊണ്ടയുടെ പിതാവ് ജനിച്ച തുമ്മൻപേട്ട് ഗ്രാമത്തിലെ മിടുക്കരായ വിദ്യാർഥികളുടെ വിദ്യാഭ്യാസത്തെ സഹായിക്കുന്നതിനായാണ് ഇരുവരും ഒരു സ്കോളർഷിപ്പ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. തങ്ങളുടെ വിവാഹത്തിന് തൊട്ടുപിന്നാലെ ഈ ഗ്രാമത്തിലെ പുതിയ വീട്ടിൽ വെച്ചു നടന്ന ഗൃഹപ്രവേശ ചടങ്ങിലും സത്യനാരായണ വ്രത പൂജയിലുമാണ് ഇരുവരും ആദ്യമായി ഈ പദ്ധതിയെക്കുറിച്ച് പ്രഖ്യാപിച്ചത്.

'ദ് ദേവരകൊണ്ട ഫൗണ്ടേഷൻ' വഴി അച്ചാമ്പെട്ട് മണ്ഡലത്തിലെ 44 സർക്കാർ സ്കൂളുകളിലെ 9, 10 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് ഈ വിദ്യാഭ്യാസ സഹായം ലഭിക്കുക. പ്രതികൂല സാഹചര്യങ്ങളിലും പഠനത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച 180 മിടുക്കരായ വിദ്യാർഥികളുടെ പട്ടിക ദമ്പതികൾ ചടങ്ങിൽ പുറത്തുവിട്ടു.

ഈ കുട്ടികളുടെ തുടർന്നുള്ള വിദ്യാഭ്യാസ ചെലവുകൾ ഫൗണ്ടേഷൻ ഏറ്റെടുക്കും. 'രണബാലി' എന്ന ചിത്രത്തിലാണ് രശ്മികയും വിജയ്‌യും ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. സെപ്റ്റംബർ 11-ന് ചിത്രം തിയറ്ററുകളിൽ എത്തും.

Rashmika Mandanna cute video goes viral on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും