Vijay Deverakonda, Mohanlal, Rashmika Mandanna വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'കംപ്ലീറ്റ് ആക്ടർ ആര് ?' 'അറിയില്ലെ'ന്ന് രശ്മിക, താനെന്ന് വിജയ് ദേവരകൊണ്ട; എയറിലായി താരദമ്പതിമാർ

ഒരു വര്‍ഷത്തോളം താന്‍ പിന്നാലെ നടന്നിട്ടാണ് വിവാഹത്തിന് വിജയ് 'യെസ്' മൂളിയത് എന്നും രശ്മിക വെളിപ്പെടുത്തി.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

മലയാളികളുടെ പ്രിയനടൻ മോഹൻലാലിനെക്കുറിച്ച് നടി രശ്മിക മന്ദാന പറഞ്ഞ വാക്കുകളാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. 'കോഫി വിത്ത് കരണ്‍' എന്ന ഷോയിൽ കംപ്ലീറ്റ് ആക്ടർ ആരാണെന്ന ചോദ്യത്തിന് രശ്മികയും വിജയ്‌യും നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. തെന്നിന്ത്യന്‍ താരങ്ങള്‍ അറിയപ്പെടുന്ന പേരുകള്‍ താന്‍ പറയുമെന്നും അത് ഏത് താരത്തെ കുറിച്ചാണ് പറയുന്നതെന്ന് പറയാനുമായിരുന്നു താരങ്ങളോടുള്ള അവതാരകൻ കരൺ ജോഹറിന്റെ ടാസ്ക്.

'ഐക്കണ്‍ സ്റ്റാര്‍' ആരാണെന്ന ചോദ്യത്തിന് അല്ലു അര്‍ജുന്‍ എന്ന് രശ്മിക മറുപടി നല്‍കി. 'റോക്കിങ് സ്റ്റാര്‍' യഷ് ആണെന്നും താരം പറഞ്ഞു. 'കംപ്ലീറ്റ് ആക്ടര്‍' എന്ന് കരണ്‍ പറഞ്ഞതോടെ 'ഞാന്‍' എന്നായിരുന്നു തമാശ രൂപേണ വിജയ് ദേവരക്കൊണ്ടെയുടെ മറുപടി. പൊട്ടിച്ചിരിക്ക് ശേഷം 'കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാലെന്ന് കരണ്‍ പറഞ്ഞതോടെ വിജയ് ദേവരക്കൊണ്ടയും രശ്മികയും, മോഹന്‍ലാല്‍ സാറോ എന്ന് ചോദിക്കുന്നുണ്ട്.

തുടര്‍ന്ന് മെഗാ പവര്‍ സ്റ്റാര്‍ ആരാണെന്ന ചോദ്യവും കരണ്‍ ചോദിക്കുന്നുണ്ട്. എപ്പിസോഡിൽ രശ്മികയെ താൻ വിവാഹം കഴിക്കാൻ തീരുമാനമെടുത്തത് വളരെ ആലോചിച്ചാണെന്നും പുറമേ കാണുന്ന സ്വഭാവനത്തിനപ്പുറം താനൊരു സെൻസിറ്റീവായ മനുഷ്യനാണെന്നും വിജയ് പറയുന്നു. രശ്മിക തന്‍റെ ജീവിതം കുറേക്കൂടി മെച്ചപ്പെട്ടതാക്കിയെന്നും അങ്ങനെയൊരാളുടെ കൂടെ ജീവിക്കാമെന്ന് താന്‍ തീരുമാനിച്ചുവെന്നും താരം തുറന്ന് പറഞ്ഞു.

വെക്കേഷന്‍ കഴിഞ്ഞ് ഒരിക്കല്‍ മടങ്ങി വരുമ്പോള്‍ എയര്‍പോര്‍ട്ടില്‍ വച്ചാണ് 'നമുക്ക് വിവാഹം കഴിക്കാം' എന്ന് രശ്മിക പറഞ്ഞത്. ഒരു നൂറു വട്ടം ചോദിക്കൂവെന്നായിരുന്നു എന്‍റെ മറുപടി. അത് രശ്മിക ചോദിച്ചത് കൊണ്ട് മാത്രം വിവാഹത്തിന് സമ്മതം മൂളാം എന്നത് കൊണ്ടായിരുന്നില്ല, തനിക്ക് അങ്ങനെയൊരു തീരുമാനത്തിലെത്താന്‍ കുറച്ചധികം സമയം വേണ്ടി വന്നുവെന്നും ബന്ധങ്ങളെ താന്‍ അത്രയും ആഴത്തിലാണ് കാണുന്നതെന്നും വിജയ് ദേവരക്കൊണ്ട പറഞ്ഞു.

ഒരു വര്‍ഷത്തോളം താന്‍ പിന്നാലെ നടന്നിട്ടാണ് വിവാഹത്തിന് വിജയ് 'യെസ്' മൂളിയത് എന്നും രശ്മിക വെളിപ്പെടുത്തി. വിവാഹച്ചടങ്ങില്‍ കാമറകളൊന്നും തങ്ങളുടെ സ്വകാര്യ സന്തോഷം കെടുത്താന്‍ പാടില്ലെന്ന് നിര്‍ബന്ധമായിരുന്നുവെന്നും ആരുടെയും ഫോണ്‍ പോലും അനുവദിച്ചില്ലെന്നും വിജയ് പറയുന്നു.

കാമറ ടീമിനോട് സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പമാണ് ഈ നിമിഷങ്ങള്‍ ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നതെന്നും പോസ് ചെയ്യാന്‍ തന്നോട് പറയരുതെന്നും കര്‍ശന നിര്‍ദേശം നല്‍കിയിരുന്നുവെന്നും താരം വെളിപ്പെടുത്തി. എന്നാൽ എപ്പിസോഡ് പുറത്തുവന്നതിന് പിന്നാലെ രശ്മികയ്ക്കും വിജയ്ക്കുമെതിരെ കടുത്ത ട്രോളുകളും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.

'രശ്മിക വിജയ്‍യെ പ്രണയിച്ചാണ് വിവാഹം കഴിച്ചതെന്ന് തോന്നുന്നു, എന്നാൽ വിജയ് അയാളുടെ സൗകര്യത്തിന് വേണ്ടിയാണ് രശ്മികയെ വിവാഹം കഴിച്ചത്', 'ഇരുവരും ദീപികയെയും രൺവീറിനും കോപ്പി അടിക്കുകയാണ്', 'ഒന്നു കൂടി എയറിൽ പോയിട്ട് വരൂ', 'രണ്ടു പേർക്കും കമ്മ്യൂണിക്കേഷൻ നടത്തേണ്ടത് എങ്ങനെയെന്ന പരിശീലനം തീർച്ചയായും ആവശ്യമാണ്'.- എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Rashmika Mandanna doesn't know The Complete Actor.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായി സര്‍ക്കാരിന്റെ വാര്‍ഷികാഘോഷങ്ങള്‍ക്ക് കിഫ്ബി വക 216 കോടി; പരസ്യപ്രചാരണങ്ങള്‍ ഉള്‍പ്പടെ മൊത്തം ചെലവ് 475 കോടി രൂപ

'തന്റെതായ ഇടം കണ്ടെത്തിയതിന്റെ കഥ'; ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങി സോണിയ; റീല്‍സില്‍ അത്മകഥയുടെ ഫസ്റ്റ് ലുക്ക്

'സ്‌നേഹത്തിന് മരണമില്ല, ഓര്‍മകള്‍ക്ക് അവസാനവും'; 'ധര്‍മേന്ദ്ര'യുടെ കുടുംബത്തെ കാണാന്‍ 'മണവാള'ന്റെ കുടുംബമെത്തി

19.99 ആവറേജ്, 35 സ്‌ട്രൈക്ക് റേറ്റ്, 200 വിക്കറ്റുകള്‍! 'അപൂര്‍വം' റബാഡ റെക്കോര്‍ഡുകള്‍

ഫോണ്‍ നഷ്ടപ്പെട്ടാല്‍ വാട്‌സ്ആപ്പ് അക്കൗണ്ട് വീണ്ടെടുക്കാനാകുമോ? അറിയേണ്ടതെല്ലാം