'പേടിയാണ് ശ്രദ്ധ ഉണ്ടാക്കുന്നത്, അത് നമ്മുടെ ജീവിതത്തിൽ വേണം; എന്നെ ഒന്നും അധികം ബാധിക്കാറില്ല'

'മദ്യപിച്ച് വണ്ടിയോടിക്കുന്നവർക്ക് ഈ പേടി കട്ട് ആകും'.
Jayasurya
Jayasuryaവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on: 
1 min read

നമ്മുടെ ജീവിതത്തിൽ പേടി വേണമെന്നാണ് തനിക്ക് തോന്നുന്നതെന്നും അതാണ് ശ്രദ്ധ ഉണ്ടാക്കുന്നതെന്നും നടൻ ജയസൂര്യ. ജീവിതകാലം മുഴുവൻ പേടി കൂടെയുണ്ടാകണമെന്ന് ആ​ഗ്രഹിക്കുന്ന ഒരാളാണ് താനെന്നും ജയസൂര്യ കൂട്ടിച്ചേർത്തു. അതോടൊപ്പം ജീവിതത്തിൽ താനെപ്പോഴും സന്തോഷവാനാണെന്നും തന്നെ അങ്ങനെ ഒരു കാര്യങ്ങളും ബാധിക്കാറില്ലെന്നും ജയസൂര്യ പറഞ്ഞു.

എഫ്ടിക്യു വിത്ത് രേഖ മേനോൻ എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു നടൻ. "ഊമപ്പെണ്ണിന് ഉരിയാടാ പയ്യൻ' ചെയ്ത് കഴിഞ്ഞപ്പോൾ അഭിനയം സിംപിൾ ആണെന്ന് തോന്നി. നാലാമത്തെ പടത്തിൽ ഡയലോ​ഗുമായി വന്നപ്പോഴാണ് മനസിലായത്, ഇതൊരു സിംപിൾ പണി അല്ലെന്ന കാര്യം. ഇന്നും അത് തന്നെയാണ് മനസിലാകുന്നത്. ഇപ്പോൾ ഒരു ഷോട്ടിന് മുൻപ് പോലും ഒരു ചങ്കിടിപ്പ് ഉണ്ടാകും.

പേടി എന്ന് പറയുന്ന സാധനം നമ്മുടെ ജീവിതത്തിൽ വേണമെന്നാണ് എനിക്ക് തോന്നുന്നത്. പേടിയാണ് ശ്രദ്ധ ഉണ്ടാക്കുന്നത്. അതുകൊണ്ടല്ലേ, മദ്യപിച്ച് വണ്ടിയോടിക്കുന്നവർക്ക് ഈ പേടി കട്ട് ആകും. പേടി ഇല്ലാതെ ആവുക എന്ന് പറയുന്നത് ശ്രദ്ധ ഇല്ലാതെ ആവുക എന്നാണ്. അതുകൊണ്ടാണ് എവിടെയെങ്കിലും വണ്ടി കൊണ്ടുപോയി കുത്തിക്കയറ്റുന്നത്.

നമുക്ക് ശ്രദ്ധ കിട്ടുന്നത് പേടിയുള്ളതു കൊണ്ട് തന്നെയാണ്. ജീവിതകാലം മുഴുവൻ അത് എന്റെ കൂടെയുണ്ടാകണമെന്ന് ആ​ഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. എല്ലാത്തിനോടും ചെറിയ പേടിയുണ്ടെനിക്ക്. 'ഇമ്മിണി നല്ലൊരാൾ' എന്ന സിനിമയ്ക്ക് ശേഷം ഒരു വർഷത്തേക്ക് പിന്നെ ഞാൻ പടം ചെയ്തില്ല. ഇനി ചെയ്തതു പോലെയുള്ള സിനിമകൾ ചെയ്യണ്ട എന്നൊരു തീരുമാനം ഞാനെടുത്തിരുന്നു.

പിന്നെ ഞാൻ ചെയ്യുന്നത് ബസ് കണ്ടക്ടർ ആണ്. അതിൽ ചെറിയൊരു വില്ലൻ ഷേഡുള്ള കഥാപാത്രമാണ്. അങ്ങനെയാണ് 'ഇയ്യോബിന്റെ പുസ്തക'മൊക്കെ ചെയ്യുന്നത്. ഞാനെപ്പോഴും ഹാപ്പിയാണ്. എന്നെ അങ്ങനെ ഒന്നും അധികം ബാധിക്കാറൊന്നുമില്ല. ഞാനെന്റെ ജോലി ചെയ്യുക, കർമം ചെയ്യുക, തിരിച്ചു പോവുക.

അത് മാത്രമേയുള്ളൂ. അല്ലാതെ നമ്മളെന്തിനെ കുറിച്ച് ഓർത്താണ് ടെൻഷനാകേണ്ടത്. ഈ സിനിമ കഴിഞ്ഞ് അടുത്ത സിനിമ എപ്പോഴാണ് ?. അങ്ങനെയൊക്കെ കുറേ ചിന്തകളും കൊണ്ട് നടക്കുക എന്ന് മാത്രമേ ഉള്ളൂ".- ജയസൂര്യ പറഞ്ഞു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Jayasurya
'പാര്‍വതി അന്ന് എന്നെ പബ്ലിക്കായി പ്രശംസിച്ചു, ഞാനത് പ്രതീക്ഷിച്ചിരുന്നില്ല'; മറാക്കാനാത്ത അനുഭവം പങ്കിട്ട് വിനയ് ഫോര്‍ട്ട്
Jayasurya
ടൈഗറിനെ കൊല്ലാന്‍ ശ്രമിച്ചവര്‍ രണ്‍വീറിനെയും ലക്ഷ്യമിട്ടു?; ബാന്ദ്രയിലെ വസതി നിരീക്ഷിച്ചു; റിപ്പോര്‍ട്ട്
Jayasurya
'നാല് ക്ലാസ് കൂടി പഠിച്ചിരുന്നെങ്കിൽ ഞാൻ ഇം​ഗ്ലീഷൊക്കെ പറഞ്ഞ് അഹങ്കാരിയായേനെ; അറിവുള്ള ആളുകളോട് അടുക്കാൻ വിഷമമാണ്'
Summary

Jayasurya talks about his life lesson.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com