Rashmika Mandanna ഇൻസ്റ്റ​ഗ്രാം
Entertainment

'ഈ കൊച്ചി മൊത്തം കാടാണല്ലോ!' പോസ്റ്റുമായി രശ്മിക; 'ശ്ശ് ശ്ശ്... സ്ഥലം മാറിപ്പോയെ'ന്ന് മലയാളികൾ

പുതിയ ചിത്രമായ 'മൈസ'യുടെ ഷൂട്ടിങ്ങിന്റെ ഭാ​ഗമായാണ് രശ്മിക കേരളത്തിലെത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

നടി രശ്മിക മന്ദാന ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. പുതിയ ചിത്രമായ 'മൈസ'യുടെ ഷൂട്ടിങ്ങിന്റെ ഭാ​ഗമായാണ് രശ്മിക കേരളത്തിലെത്തിയത്. നടി കൊച്ചിയെക്കുറിച്ച് പങ്കുവച്ചിരിക്കുന്ന ഒരു പോസ്റ്റ് ആണിപ്പോൾ വൈറലായിരിക്കുന്നത്.

കൊച്ചി എന്ന് തെറ്റിദ്ധരിച്ച് അതിരപ്പിള്ളിയെ പറ്റിയായിരുന്നു രശ്മിക കുറിച്ചത്. 'കൊച്ചിയില്‍ എന്ത് മാത്രം കാടുകളാണ്. പ്രാണികളും-വെള്ളച്ചാട്ടങ്ങളും- ട്രക്കിങ്ങും- വര്‍ക്ക് ഔട്ടും- മഴയും- ഓട്ടവും- ആക്ഷൻ പഠിക്കൽ, ആക്ഷൻ ചെയ്യൽ- കണങ്കാലുകളിലും കാൽമുട്ടുകളിലും കെട്ടിവയ്ക്കൽ- ഉയരങ്ങളെക്കുറിച്ചുള്ള എന്റെ പേടിയെ നേരിടൽ- എല്ലാം നന്നായി പോകുമെന്ന് പ്രതീക്ഷിക്കൽ -

എല്ലാ ആണ്‍കുട്ടികളോടും പെണ്‍കുട്ടികളോടുമായി ഈ പരിസരിത്തു കൂടി നടക്കുമ്പോള്‍ ശ്രദ്ധിക്കാൻ പറയുന്നു- വലിയ ശബ്ദത്തില്‍ അലാറം വച്ച് എഴുന്നേല്‍ക്കുന്നു, പിന്നെയും കിടന്നുറങ്ങാതിരിക്കാന്‍. പിന്നെ കുറച്ച് പഴംപൊരി കഴിക്കാന്‍, അല്ല കുറച്ചേറെ കഴിക്കാന്‍. കുറച്ചു കൂടുതലാണ്. അത്രയേ ഉള്ളൂ."- എന്നാണ് കുരങ്ങന്റെ ഇമോജിക്കൊപ്പം രശ്മിക കുറിച്ചത്.

കമന്റുമായി രശ്മിക

എന്നാല്‍ കാടും വെള്ളച്ചാട്ടവും മഴയുമൊക്കെ വച്ച് രശ്മിക കൊച്ചിയെന്ന് കുറിച്ചത് യഥാര്‍ഥത്തില്‍ അതിരപ്പിള്ളിയെ കുറിച്ചായിരുന്നു. മലയാളികള്‍ കമന്‍റില്‍ വന്ന് രശ്മികയോട് ഇത് അതിരപ്പിള്ളിയാണെന്ന് തിരുത്തുന്നുമുണ്ട്. ഒരു കമന്‍റിന് രശ്മിക മറുപടിയും നല്‍കി. അതെ, ചിത്രങ്ങൾ അതിരപ്പിള്ളിയിൽ നിന്നുള്ളതാണ്. ഞങ്ങൾ കൊച്ചിയിലും തൃശൂരിലുമാണ് ചിത്രീകരിച്ചത്.- എന്നാണ് താരം മറുപടി കൊടുത്തത്.

Cinema News: Actress Rashmika Mandanna shared glimpses from Kochi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസ് ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണമായി ചൊല്ലി; നാടകീയ രംഗങ്ങള്‍;വിഡിയോ

ദുൽഖറിനെ കാണാൻ ഓടിക്കൂടി ആരാധകർ; സെൽഫിയെടുത്ത് സന്തോഷം പങ്കുവച്ച് താരം

മലപ്പുറത്ത് എലിപ്പനി ആശങ്ക; സ്ഥിരീകരിച്ച കേസുകള്‍ 116, ഈമാസം രണ്ടുമരണം

ലിയോൺ, കമ്മിൻസ്, സ്റ്റാർക്ക്, ഹെയ്സൽവുഡ്; '300 വിക്കറ്റുകൾ' ഒറ്റ ഫ്രെയ്മിൽ!

സിഎംഎസ് ഫൗണ്ടര്‍ പാര്‍ട്ണര്‍ എവി രാജാമണി അന്തരിച്ചു