Rashmika Mandanna ഇൻസ്റ്റ​ഗ്രാം
Entertainment

'ആക്ഷനിലേക്കുള്ള ആദ്യ വാതിൽ എനിക്ക് മുന്നിൽ തുറന്ന് തന്നത് 'ഥമ്മ'യാണ്; ആ വ്യത്യാസം എനിക്ക് മനസിലാകുന്നുണ്ട്'

ആക്ഷൻ മേഖലയിലേക്കുള്ള എന്റെ ആദ്യത്തെ ചുവടുവയ്പ്പാണ് ഥമ്മ

സമകാലിക മലയാളം ഡെസ്ക്

രശ്മിക മന്ദാന, ആയുഷ്മാൻ ഖുറാന എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ഥമ്മ. ദീപാവലി റിലീസായി ഈ മാസം 21 നാണ് ചിത്രം തിയറ്ററുകളിലെത്തുക. ചിത്രത്തിൽ വാംപയർ ആയാണ് രശ്മിക എത്തുന്നത്. ധാരാളം ആക്ഷൻ രം​ഗങ്ങളും നടിക്കുണ്ട്. ഇപ്പോഴിതാ ഥമ്മയിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് രശ്മിക.

"ആക്ഷൻ മേഖലയിലേക്കുള്ള എന്റെ ആദ്യത്തെ ചുവടുവയ്പ്പാണ് ഥമ്മ. ഇതിന് മുൻപ് ഞാൻ പെർഫോമൻസ് മാത്രമേ ചെയ്തിരുന്നുള്ളൂ. ആക്ഷൻ പാക്കഡ് ചിത്രമായ മൈസ ചെയ്യുമ്പോഴും ഥമ്മ തന്നെയാണ് എനിക്ക് ആക്ഷനിലേക്കുള്ള വാതിൽ ആദ്യം തുറന്നത്. അതുകൊണ്ട് എനിക്ക് ആ വ്യത്യാസം മനസിലാകും".- രശ്മിക പറഞ്ഞു.

അതോടൊപ്പം ഇത് തനിക്ക് പുതിയൊരു ഇടമാണെന്നും സംവിധായകൻ പറഞ്ഞ കാര്യങ്ങൾ മാത്രമാണ് ചെയ്തതെന്നും രശ്മിക കൂട്ടിച്ചേർത്തു. "സത്യം പറഞ്ഞാൽ ഈ കഥാപാത്രം എങ്ങനെയാണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് എനിക്ക് റെഫറൻസുകളൊന്നുമില്ലായിരുന്നു. കഥാപാത്രത്തിന്റെ പേര് പുറത്തു പറയാൻ പറ്റുമോയെന്ന് എനിക്കറിയില്ല.

എന്നെ സംബന്ധിച്ച് ഇതെനിക്ക് പുതിയ ഇടമാണ്. എന്നാലും ഞാനിപ്പോൾ വളരെയധികം ആവേശത്തിലാണ്. കാരണം എന്താണ് ചെയ്യേണ്ടതെന്നോ, ഏതാണ് ശരിയെന്നോ ഒന്നും എനിക്കറിയില്ലായിരുന്നു.

ഒരു അഭിനേതാവ് എന്ന നിലയിൽ ഞാൻ സെറ്റിലെത്തുന്നു, എന്റെ സംവിധായകനും അതുപോലെ മറ്റ് അണിയറപ്രവർത്തകരും പറയുന്ന കാര്യങ്ങൾ ഞാൻ ചെയ്യുന്നു. അവരെന്നെ നന്നായി സപ്പോർട്ട് ചെയ്യുകയും എന്നെ മുന്നോട്ട് നയിക്കുകയും ചെയ്തു".- രശ്മിക വ്യക്തമാക്കി. നവാസുദ്ദീൻ സിദ്ദിഖിയും തമയിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആദിത്യ സർപോദർ സംവിധാനം ചെയ്യുന്ന ചിത്രം ദിനേശ് വിജൻ, അമർ കൗശിക് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.

Cinema News: Actress Rashmika Mandanna talks about her upcoming movie Thamma.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കടകംപള്ളി സ്വർണപ്പാളികൾ മറിച്ചുവിറ്റു... ഞാൻ അങ്ങനെ പറഞ്ഞിട്ടേയില്ല'; മലക്കം മറിഞ്ഞ് വിഡി സതീശൻ

'ഉമ്മന്‍ ചാണ്ടി എന്നെയാണ് ചതിച്ചത്, രണ്ട് മക്കളെയും വേര്‍പിരിച്ചു'; ഗണേഷ് കുമാര്‍

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയക്ക് വിധേയയായ നേപ്പാള്‍ സ്വദേശിനി മരിച്ചു

വാഹനാപകടത്തില്‍ ദമ്പതികളുടെ മരണം, അന്വേഷണത്തില്‍ വീഴ്ച; കിളിമാനൂരില്‍ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ഡി സോര്‍സിയും ഡോണോവനും ലോകകപ്പ് കളിക്കില്ല; മില്ലറും സംശയത്തില്‍; പരിക്ക് പ്രോട്ടീസിന് 'തലവേദന'

SCROLL FOR NEXT