ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരാവുന്നു?

പുതുവര്‍ഷം രശ്മിക വിജയ്ക്കും സഹോദരനുമൊപ്പം ഗോവയിലാണ് ആഘോഷിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയിലെ ഹിറ്റ് ജോഡികളാണ് വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും. ഇരുവരും ഒന്നിച്ച ചിത്രങ്ങളെല്ലാം പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. അതിനിടെ ഇരുവരും പ്രണയത്തിലാണെന്ന റിപ്പോർട്ടുകളും വന്നു. എന്നാൽ ഇതേക്കുറിച്ചൊന്നും ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇപ്പോൾ ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് മറ്റൊരു വാർത്ത എത്തുകയാണ്. ഇരുവരും വിവാഹിതരാവാൻ പോകുന്നു എന്നാണ് വാർത്തകൾ. 

ഈ വർഷം തന്നെ താരവിവാഹം ഉണ്ടാകുമെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു. ഈ പുതുവര്‍ഷം രശ്മിക വിജയ്ക്കും സഹോദരനുമൊപ്പം ഗോവയിലാണ് ആഘോഷിച്ചത്. കൂടാതെ, ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ മുംബൈയില്‍ നിന്നും പാപ്പരാസികള്‍ പകര്‍ത്തുകയുമുണ്ടായി. ഇതോടെയാണ് ഗോസിപ്പുകള്‍ ശക്തമായതെന്നാണ് റിപ്പോര്‍ട്ടുകൾ. എന്നാൽ വിവാഹവാർത്തയെക്കുറിച്ച് താരങ്ങളോ അവരുമായി ബന്ധപ്പെട്ടവരോ പ്രതികരിച്ചിട്ടില്ല. 

​ഗീത ​ഗോവിന്ദത്തിലൂടെയാണ് വിജയ് ദേവരക്കൊണ്ട രശ്മിക ജോഡികളായി എത്തുന്നത്. ഈ ചിത്രം ഹിറ്റായതോടെ ഡിയര്‍ കോമ്രേഡ് എന്ന ചിത്രത്തിലും ഇരുവരും ഒരുമിച്ചെത്തി. ഇപ്പോൾ ബോളിവുഡിലേക്കുള്ള അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് ഇരുവരും. മിഷന്‍ മജ്‌നു, ഗൂഡ് ബൈ എന്നിവയാണ് രശ്മികയുടെ ബോളിവുഡ് ചിത്രങ്ങള്‍. പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ലിഗറാണ് വിജയ് ദേവരക്കൊണ്ടയുടെ പുതിയ ചിത്രം.  അനന്യ പാണ്ഡേ നായികയാകുന്ന ചിത്രം വിജയിയുടെ ആദ്യ ബോളിവുഡ് ചിത്രമാണ്.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഞാനായിരുന്നെങ്കില്‍ 'മോനെവിടെ നിന്നാണ് വന്നത്?, മോന്റെ പേരെന്താണ്?' എന്നു ചോദിച്ചു വിടുമായിരുന്നു

'കയ്യടിക്കടാ...!' അപകടത്തില്‍പ്പെട്ട യുവതിയുടെ വസ്ത്രം കീറി, ഉടുമുണ്ടഴിച്ചു നല്‍കി ചായക്കടക്കാരന്‍

ഇന്നും നാളെയും ശക്തമായ മഴ; ഓറഞ്ച്, യെല്ലോ മുന്നറിയിപ്പ്

500 സമ്പന്നര്‍ക്ക് ഒറ്റ ദിവസം 336 ബില്യണ്‍ ഡോളര്‍ നേട്ടം; മസ്‌കിന്റെ ആസ്തി 1.27 ട്രില്യണ്‍ ഡോളര്‍ കടന്നു

കുവൈത്തില്‍ നാലാം ടെര്‍മിനല്‍ ഭാഗികമായി തുറക്കും; രാജ്യാന്തര സര്‍വീസ് വീണ്ടും തുടങ്ങും

SCROLL FOR NEXT