ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

'ഞാനൊരു പഞ്ചിങ് ബാഗ് ആകുകയാണ്, ഈ പരിഹാസവും വിദ്വേഷവും എന്റെ ഹൃദയം തകര്‍ക്കുന്നു'; രശ്മിക മന്ദാന

അഭിമുഖങ്ങളിലും മറ്റും താന്‍ പറയുന്ന കാര്യങ്ങള്‍ വളച്ചൊടിച്ച് അപവാദ പ്രചരണങ്ങള്‍ നടത്തുകയാണ് എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വൈകാരികമായ കുറിപ്പിലൂടെ രശ്മിക പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

നിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വിദ്വേഷ പ്രചരണങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് നടി രശ്മിക മന്ദാന. അഭിമുഖങ്ങളിലും മറ്റും താന്‍ പറയുന്ന കാര്യങ്ങള്‍ വളച്ചൊടിച്ച് അപവാദ പ്രചരണങ്ങള്‍ നടത്തുകയാണ് എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വൈകാരികമായ കുറിപ്പിലൂടെ രശ്മിക പറയുന്നത്. തന്റെ കരിയര്‍ ആരംഭിച്ചതു മുതല്‍ ഇത്തരം വിദ്വേഷത്തെ നേരിടുകയാണെന്നും സോഷ്യല്‍ മീഡിയയിലൂടെയുള്ള ഈ പരിഹാസവും ട്രോളുകളുമെല്ലാം തന്റെ ഹൃദയം തകര്‍ക്കുകയായണെന്നും രശ്മിക കുറിച്ചു. 

രശ്മിക മന്ദാനയുടെ കുറിപ്പ് വായിക്കാം

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അല്ലെങ്കില്‍ ആഴ്ചകളായി, മാസങ്ങളായി, വര്‍ഷങ്ങളായി ചിലകാര്യങ്ങള്‍ എന്ന ബുദ്ധിമുട്ടിക്കുന്നുണ്ട്. അത് തുറന്നുപറയേണ്ട സമയമായെന്ന് ഞാന്‍ കരുതുന്നു. ഞാന്‍ എനിക്കുവേണ്ടിയാണ് സംസാരിക്കുന്നത്- വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ ഇത് പറയേണ്ടതായിരുന്നു. 

എന്റെ കരിയര്‍ ആരംഭിച്ചതുമുതല്‍ എനിക്കെതിരെ എനിക്ക് ഒരുപാട് വെറുപ്പ് നേടേണ്ടി വന്നിട്ടുണ്ട്. ട്രോളുകള്‍കൊണ്ടും നെഗറ്റിവിറ്റികൊണ്ടും ആക്രമിക്കപ്പെടുന്ന പഞ്ചിങ് ബാഗ് ആകുകയാണെന്ന് പറയാം. ഞാന്‍ തെരഞ്ഞെടുത്ത ഈ ജീവിതത്തിന് വിലയുണ്ടെന്ന് എനിക്കറിയാം. ഞാന്‍ എല്ലാവരുടെയും 'കപ്പ് ഓഫ് ടീ' അല്ലെന്നും ഇവിടെയുള്ള എല്ലാവരും എന്നെ സ്‌നേഹിക്കുമെന്ന് പ്രതീക്ഷിക്കരുതെന്നും എനിക്കറിയാം. അതിനര്‍ത്ഥം നിങ്ങള്‍ എന്നെ അംഗീകരിക്കാത്തത് കൊണ്ട് നിങ്ങള്‍ക്ക് എന്നില്‍ നെഗറ്റിവിറ്റി നിറക്കാം എന്നല്ല. 

നിങ്ങളെ എല്ലാവരെയും സന്തോഷിപ്പിക്കുന്നതിന് വേണ്ടി ഞാന്‍ ദിവസവും എത്രത്തോളം ജോലി ചെയ്യുന്നുവെന്ന് എനിക്ക് മാത്രമേ അറിയൂ. ഞാന്‍ ചെയ്ത ജോലിയില്‍ നിന്ന് നിങ്ങള്‍ അനുഭവിക്കുന്ന സന്തോഷമാണ് ഞാന്‍ നോക്കാറുള്ളത്. നിങ്ങള്‍ക്കും എനിക്കും അഭിമാനകരമാകുന്ന കാര്യങ്ങള്‍ ചെയ്യാനാണ് ഞാന്‍ പരമാവധി ശ്രമിക്കാറുള്ളത്. ഇന്റര്‍നെറ്റില്‍ എന്നെ പരിഹസിക്കുകയും കളിയാക്കുകയും ചെയ്യുമ്പോള്‍ അത് എന്റെ ഹൃദയം തകര്‍ക്കും, തുറന്നുപറയുകയാണെങ്കില്‍ അതെന്റെ ആത്മവിശ്വാസം കെടുത്തുന്നു. പ്രത്യേകിച്ച് ഞാന്‍ പറയാത്ത കാര്യങ്ങളുടെ പേരില്‍. 

അഭിമുഖങ്ങളില്‍ ഞാന്‍ പറഞ്ഞ ചില കാര്യങ്ങള്‍ എനിക്കെതിരെ തിരിയുന്നതായി ഞാന്‍ കണ്ടെത്തി. സോഷ്യല്‍ മീഡിയയിലുടനീളം പ്രചരിക്കുന്ന തെറ്റായ പ്രചരണങ്ങള്‍ എനിക്കും ഇന്റസ്ട്രിക്ക് അകത്തും പുറത്തുമുള്ള എന്റെ ബന്ധങ്ങള്‍ക്കും വളരെ ദോഷം ചെയ്യുന്നതാണ്. 
സൃഷ്ടിപരമായ വിമര്‍ശനങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നു, കാരണം അത് എന്നെ മെച്ചപ്പെടുത്താനും മികച്ചതാക്കാനും മാത്രമേ പ്രേരിപ്പിക്കുകയുള്ളൂ. എന്നാല്‍ നെഗറ്റിവിറ്റിയും വിദ്വേഷവും കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? 

വളരെക്കാലമായി അത് അവഗണിക്കാന്‍ ഞാന്‍ പറയുന്നു. എന്നാല്‍ കൂടുതല്‍ വഷളാകുകയാണ് ചെയ്യുന്നത്. തുറന്നു പറയുന്നതിലൂടെ ഞാന്‍ ആരുടേയും ഹൃദയം കീഴടക്കാന്‍ പോകുന്നില്ലെന്ന് അറിയാം. എനിക്ക് ലഭിക്കുന്ന ഈ വെറുപ്പ് കൊണ്ട് ഞാന്‍ മാറാന്‍ ആഗ്രഹിക്കുന്നില്ല. 

ബാക്കി ഉള്ളവരില്‍ നിന്ന് എനിക്ക് ലഭിക്കുന്ന എല്ലാ സ്‌നേഹവും ഞാന്‍ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുന്നു. നിങ്ങളുടെ നിരന്തര സ്‌നേഹവും പിന്തുണയുമാണ് എന്നെ മുന്നോട്ട് നയിക്കുന്നതും പുറത്തുവരാന്‍ എനിക്ക് ധൈര്യം നല്‍കുന്നതും.

എനിക്ക് ചുറ്റുമുള്ള എല്ലാവരോടും, ഞാന്‍ ഇതുവരെ ജോലി ചെയ്തിട്ടുള്ളവരോടും, ഞാന്‍ എപ്പോഴും ആരാധിച്ചിരുന്നവരോടും, സ്‌നേഹം മാത്രമേയുള്ളൂ. ഞാന്‍ കഠിനാധ്വാനം ചെയ്യുകയും നിങ്ങള്‍ക്കായി കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുകയും ചെയ്യും. എല്ലാവരോടും ദയ കാണിക്കുക. നമ്മള്‍ എല്ലാവരും നമ്മുടെ പരമാവധി ചെയ്യാന്‍ ശ്രമിക്കുക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദിലീപിനെ തിരിച്ചെടുക്കാന്‍ ചലച്ചിത്ര സംഘടനകള്‍; അടിയന്തര യോഗം ചേര്‍ന്ന് 'അമ്മ'

ദിലീപിനെ ശിക്ഷിക്കണമെന്ന് നമുക്ക് പറയാന്‍ പറ്റില്ല; കോടതി തീരുമാനം തെളിവുകളുടെ അടിസ്ഥാനത്തില്‍; വിഡി സതീശന്‍

രണ്ടാമത്തെ ബലാത്സംഗക്കേസ്: രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി മറ്റന്നാള്‍

ആരുമറിയാതെ വാട്സ്ആപ്പ് ഗ്രൂപ്പില്‍നിന്ന് എങ്ങനെ എക്‌സിറ്റ് ആകാം?

Kottayam IIIT : അസിസ്റ്റന്റ് പ്രൊഫസർ, ഡെപ്യൂട്ടി രജിസ്ട്രാർ, പ്ലംബർ തുടങ്ങി നിരവധി ഒഴിവുകൾ

SCROLL FOR NEXT