നഹാസിന്‍റെ വിവാഹത്തില്‍ നിന്ന് വിഡിയോ സ്ക്രീന്‍ഷോട്ട്
Entertainment

'ആർഡിഎക്സ്' സംവിധായകൻ നഹാസ് ഹിദായത്ത് വിവാഹിതനായി; ആഘോഷമാക്കി താരങ്ങള്‍

കാഞ്ഞിരപ്പള്ളി സ്വദേശിയായ ഷഫ്നയാണ് വധു

Author : സമകാലിക മലയാളം ഡെസ്ക്

സൂപ്പർഹിറ്റായി മാറിയ ആർഡിഎക്സിന്റെ സംവിധായകൻ നഹാസ് ഹിദായത്ത് വിവാഹിതനായി. കാഞ്ഞിരപ്പള്ളി സ്വദേശിയായ ഷഫ്നയാണ് വധു. ഒപ്‌റ്റോമെട്രി വിദ്യാര്‍ഥിയാണ് ഷെഫ്‌ന. കഴിഞ്ഞ വർഷം അവസാനമായിരുന്നു ഇവരുടെ വിവാഹനിശ്ചയം നടന്നത്. താരസമ്പന്നമായിരുന്നു വിവാഹം.

ആർഡിഎക്സ് താരങ്ങളായ ആന്റണി വർ​ഗീസ്, സിദ്ദീഖ്, മഹിമ നമ്പ്യാർ, ബാബു ആന്റണി, നീരജ് മാധവ്, ചിത്രത്തിന്റെ നിർമാതാവ് സോഫിയ പോൾ ഉൾപ്പടെയുള്ളവർ വിവാഹത്തിൽ പങ്കെടുക്കാൻ എത്തി. കൂടാതെ ബേസിൽ ജോസഫ്, നൂറിൽ ഷെരീഫ് ഉൾപ്പടെയുള്ള താരങ്ങളും വിവാഹത്തിന് എത്തിയിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആന്റണി വർ​ഗീസ്, നീരജ് മാധവ്, ഷെയ്ൻ നി​ഗം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നഹാസ് സംവിധാനം ചെയ്ത ചിത്രമാണ് ആർഡിഎക്സ്. ചിത്രം 100 കോടി ക്ലബ്ബിൽ ഇടംനേടിയിരുന്നു. ബേസിൽ ജോസഫിന്റെ അസോഷ്യേറ്റായി ഗോദ, കുഞ്ഞിരാമായണം തുടങ്ങിയ സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ആർഡിഎക്സ് നഹാസിന്റെ ആദ്യ സിനിമയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT