വിവാഹ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം
Entertainment

'നീ എന്റെ ഹൃദയമാണ് തകര്‍ത്തത് ബേബീ', അപര്‍ണയുടെ വിവാഹത്തില്‍ മനസ് നൊന്ത് ആരാധകരുടെ കമന്റുകള്‍

ദീപക് പറമ്പോലുമായുള്ള അപര്‍ണയുടെ വിവാഹം കഴിഞ്ഞതോടെ നിരവധി ആരാധകര്‍ തങ്ങളുടെ നിരാശ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

ഇന്‍സ്റ്റഗ്രാമില്‍ നിറയെ ആരാധകരുള്ള നടിയാണ് അപര്‍ണ ദാസ്. കഴിഞ്ഞ ദിവസം വിവാഹിതയായ അപര്‍ണയ്ക്ക് 13 ലക്ഷം പേരാണ് ഇന്‍സ്റ്റഗ്രാമില്‍ അപര്‍ണയെ ഫോളോ ചെയ്യുന്നത്. തമിഴ്‌നാട്ടിലും അപര്‍ണയ്ക്ക് നിരവധി ആരാധകരുണ്ട്. നടന്‍ ദീപക് പറമ്പോലുമായുള്ള അപര്‍ണയുടെ വിവാഹം കഴിഞ്ഞതോടെ നിരവധി ആരാധകര്‍ തങ്ങളുടെ നിരാശ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ്.

അപര്‍ണയുടെ ഇന്‍സ്റ്റഗ്രാം പേജിലെ വിവാഹ ചിത്രങ്ങള്‍ക്ക് താഴെ ആരാധകര്‍ നിരാശ പ്രകടിപ്പിച്ചിരിക്കുകയാണ്. നീ എന്റെ ഹൃദയമാണ് തകര്‍ത്തത് ബേബി, അങ്ങനെ എന്റെ ക്രഷിന്റെ വിവാഹവും കഴിഞ്ഞു, ഇത് വല്ലാതെ വേദനിപ്പിക്കുന്നു, കരയാന്‍ വന്നവര്‍ വരിവരിയായി കരഞ്ഞിട്ട് പോ എന്നൊക്കെയാണ് ആരാധകരുടെ കമന്റുകള്‍. തമിഴിലും കമന്റുകള്‍ ഉണ്ട്.

ബുധനാഴ്ചയാണ് ഇരുവരുടേയും വിവാഹം കഴിഞ്ഞത്. അഞ്ച് വര്‍ഷത്തെ സൗഹൃദത്തിനും പ്രണത്തിനും ശേഷം ഇരുവരും ജീവിതത്തില്‍ ഒന്നിക്കുകയായിരുന്നു. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കസവു സാരിയും പച്ച നിറത്തിലുള്ള ബ്ലൗസുമായിരുന്നു അപര്‍ണയുടെ വിവാഹ വേഷം. ബ്ലൗസിന്റെ സ്ലീവില്‍ നിറയെ വര്‍ക്കുകളുണ്ടായിരുന്നു. ഒപ്പം സ്വര്‍ണാഭരണങ്ങളും ധരിച്ചു. കസവ് മുണ്ടും മേല്‍മുണ്ടുമായിരുന്നു ദീപകിന്റെ ഔട്ട്ഫിറ്റ്.

എലമെന്‍ട്രിക്‌സ് എന്ന കമ്പനിയാണ് ഇരുവരുടേയും വിവാഹത്തിന്റേയും മറ്റു ചടങ്ങുകളുടേയും വീഡിയോയും ചിത്രങ്ങളും പകര്‍ത്തിയത്. ആഷിഫ് മരക്കാരാണ് അപര്‍ണയുടെ മേക്കപ്പ് ചെയ്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും