കിച്ചു സുധിയുടെ വിഡിയോ വൈറലാകുന്നതിനിടെ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ രേണു സുധി. പൊട്ടിക്കരഞ്ഞു കൊണ്ടാണ് രേണു സുധി വിഡിയോയില്‍ സംസാരിക്കുന്നത്. താന്‍ ആത്മഹത്യയുടെ വക്കിലാണെന്നാണ് രേണു പറയുന്നത്. മോശം കമന്റുകള്‍ കാരണം കമന്റ് ബോക്‌സ് തുറക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നാണ് രേണു പറയുന്നത്.
തന്റെ കരച്ചില്‍ കള്ളക്കരച്ചിലാാണെന്നാകും പറയുകയെന്നും രേണു പറയുന്നു. എല്ലാവര്‍ക്കും രേണു സുധി കണ്ടന്റ് മാത്രമാണെന്നും താരം പറയുന്നു. ചില കാര്യങ്ങള്‍ ഉള്ളതിനാലാണ് താന്‍ ആത്മഹത്യ ചെയ്യാതിരിക്കണമെന്നും രേണു പറയുന്നു. വികാരഭരിതയായ രേണു വിഡിയോയില്‍ പൊട്ടിക്കരയുന്നുണ്ട്.
'ഫേസ്ബുക്കും ഇന്‍സ്റ്റയും ഒന്നും തുറക്കാന്‍ പറ്റുന്നില്ല. കണ്ടന്റ് ഉണ്ടാക്കുന്നവര്‍ക്ക് രേണു സുധി എന്ന കണ്ടന്റ് മാത്രമേ ഉള്ളോ? ചിലതൊക്കെ എന്നെ ബാധിക്കും. എനിക്ക് എന്തെങ്കിലും വീഡിയോ കാണാന്‍ ഫേസ്ബുക്ക് തുറക്കുമ്പോഴേക്ക് ഇതിങ്ങനെ വന്നുകൊണ്ടിരിക്കും. കമന്റ് ബോക്‌സ് തുറന്നുകഴിഞ്ഞാല്‍ ഞാന്‍ എന്തോ അപരാധം ചെയ്തു എന്ന മട്ടിലാണ് കമന്റുകള്‍ മുഴുവന്‍. എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ് ഒരു കണ്ടന്റ് ആണ് രേണു സുധി. കാശ് കിട്ടുന്നുണ്ടായിരിക്കും ഇവര്‍ക്ക് മാസം.'' താരം പറയുന്നു.
''ഈ വീഡിയോ ഞാന്‍ ഇട്ടുകഴിഞ്ഞാലും ആഘോഷിക്കാന്‍ ആളുകള്‍ കാണും ഇഷ്ടം പോലെ. അവള്‍ കള്ളക്കരച്ചിലുമായിട്ട് ഇറങ്ങി. അവള്‍ മുതലക്കരച്ചിലുമായിട്ട് ഇറങ്ങി. ഞാനും ഒരു മനുഷ്യനാണ്. എനിക്ക് വേണമെങ്കില്‍ ഇപ്പോള്‍ സുയിഡൈസ് ചെയ്യാം. കാരണം കേള്‍ക്കാവുന്നതിന്റെ അപ്പുറം ഞാന്‍ കേട്ടു. ചില കാര്യങ്ങള്‍ എന്നെ പിന്നിലേക്ക് വലിക്കുകയാണ്. ചില കാര്യങ്ങള്‍ എന്നെ പിടിച്ചുവെക്കുകയാണ് സുയിസൈഡ് ചെയ്യാതിരിക്കാന്‍ വേണ്ടി. പക്ഷേ ഈ സ്‌ട്രെസ് താങ്ങാനാവാതെ ചിലപ്പോള്‍ ഞാന്‍ അങ്ങനെ തന്നെ ചെയ്യുമായിരിക്കും. നിങ്ങള്‍ എന്ത് അറിഞ്ഞിട്ടാണ് എന്നെ തെറി വിളിക്കുന്നതെന്ന് അറിയില്ല''' എന്നും രേണു പറയുന്നു.
അതേസമയം കൊല്ലം സുധിയുടെ മകന്‍ കിച്ചു സുധിയുടെ വിഡിയോ വൈറലാവുകയാണ്. താന്‍ ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളേയും അവഗണനകളേയും കുറിച്ചാണ് കിച്ചു വിഡിയോയില്‍ സംസാരിക്കുന്നത്. വീട്ടില്‍ താന്‍ ഒറ്റപ്പെട്ടുപോയതിനെക്കുറിച്ചും കിച്ചു സംസാരിക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates