Renu Sudhi ഇന്‍സ്റ്റഗ്രാം
Entertainment

'സീരിയലിലേക്ക് വിളിച്ചിരുന്നു, പക്ഷെ ഞാന്‍ ചെയ്യില്ല'; കാരണം വെളിപ്പെടുത്തി രേണു സുധി

ഒറ്റയ്ക്ക് ജീവിച്ച് താന്‍ മടുത്തെന്ന് രേണു സുധി പറഞ്ഞിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മലയാളികള്‍ക്ക് ഇന്ന് സുപരിചിതയാണ് രേണു സുധി. സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ് രേണു. വിവാദമായും വാര്‍ത്തയായുമൊക്കെ രേണുവിന്റെ പേര് എപ്പോഴും സജീവമായി തന്നെ ചര്‍ച്ചകളിലുണ്ട്. സോഷ്യല്‍ മീഡിയയുടെ കടുത്ത വിമര്‍ശനങ്ങളും ആക്രമണങ്ങളും നേരിടേണ്ടി വന്നിട്ടും തളരാതെ മുന്നോട്ട് പോവുകയാണ് രേണു സുധി.

അഭിനയത്തിലും സാന്നിധ്യം അറിയിച്ചുണ്ട് രേണു സുധി. അതേസമയം തന്നെ തേടി വന്ന സീരിയല്‍ അവസരത്തോട് നോ പറഞ്ഞുവെന്നാണ് രേണു പറയുന്നത്. ഒരു യൂട്യൂബ് ചാനലിനോട് സംസാരിക്കവെയാണ് താന്‍ എന്തുകൊണ്ടാണ് സീരിയലില്‍ അഭിനയിക്കാനുള്ള അവസരം നിരസിച്ചതെന്ന് രേണു പറയുന്നത്.

''എനിക്ക് സീരിയലില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ല. എന്നോട് ചോദിച്ചിട്ടുണ്ട്. എനിക്ക് അഭിനയിക്കാന്‍ താല്‍പര്യമില്ല. കാരണം എഗ്രിമെന്റില്‍ ഒപ്പിടണം. അത്രയും ദിവസം നമ്മള്‍ അവിടെ ഉണ്ടാവണം. ആ ദിവസങ്ങളിലൊന്നും നമ്മുടെ മറ്റ് കാര്യങ്ങള്‍ ചെയ്യാനാവില്ല. അതിനാല്‍ ഞാന്‍ ചെയ്യില്ല'', എന്നാണ് രേണു പറഞ്ഞത്.

അതേസമയം രേണുവിനൊപ്പം സോഷ്യല്‍ മീഡിയ താരം ദാസേട്ടന്‍ കോഴിക്കോട് എന്ന ഷണ്‍മുഖദാസും ഉണ്ടായിരുന്നു. സീരിയലില്‍ അഭിനയിച്ചിട്ടുള്ള താരമാണ് ദാസേട്ടന്‍. എങ്കിലും താനും അവസരം നിരസിച്ചിട്ടുണ്ടെന്നാണ് ദാസേട്ടന്‍ പറയുന്നത്. എല്ലാ മാസവും 15 ദിവസം കൊച്ചിയില്‍ ഉണ്ടാകണമെന്നതാണ് ദാസേട്ടന്‍ നിരസിക്കാനുള്ള കാരണമായി പറയുന്നത്. സര്‍ക്കാര്‍ ജോലിക്കാരനാണ് ദാസേട്ടന്‍.

അതേസമയം, ഒറ്റയ്ക്ക് ജീവിച്ച് താന്‍ മടുത്തെന്ന് രേണു സുധി പറഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു രേണു തന്റെ ആഗ്രഹം പങ്കുവച്ചത്. 'ഒറ്റയ്ക്ക് ജീവിച്ച് മടുത്തു. എന്നെ മനസിലാക്കുന്ന, എന്നെ നോക്കുന്ന, എന്റെ മക്കളെ സ്‌നേഹിക്കുന്ന ഒരാളെ വേണമെന്ന് തോന്നിത്തുടങ്ങി. ഒരു കൂട്ട് വേണമെന്ന് മനസ് ആഗ്രഹിക്കുന്നു.'' രേണു സുധി കുറിച്ചു.

Renu Sudhi reveals why she refused the offer to act in serials.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രി ചിഞ്ചുറാണിയുടെ വാഹനത്തിൽ സ്വിഫ്റ്റ് കാർ ഇടിച്ചു, കാറും ഡ്രൈവറും കസ്റ്റഡിയിൽ; മദ്യലഹരിയിൽ വാഹനമോടിച്ചതിന് കേസ്

പാലക്കാട് 40, കൊല്ലത്ത് 39 ഡി​ഗ്രി വരെ ചൂട്; ഉയർന്ന താപനില മുന്നറിയിപ്പ്

ഹര്‍ത്താല്‍: സര്‍വകലാശാലകള്‍ പരീക്ഷകള്‍ മാറ്റി

നിതിന്‍ രാജിന്റെ മരണം: സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍; കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍

ജോലിസ്ഥലത്ത് അനുകൂല സാഹചര്യം, അഭിമുഖങ്ങളില്‍ വിജയം ഉറപ്പ്, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

SCROLL FOR NEXT