

ഒരു ലൈക്കിന്റെ പേരില്‍ വെട്ടിലായി നടി യാമി ഗൗതം. പക്ഷെ അത് വെറുമൊരു ലൈക്ക് ആയിരുന്നില്ല. തനിക്കൊപ്പം മികച്ച നടിക്കുള്ള മത്സരത്തിലുണ്ടായിരുന്ന നടിയെ അവഹേളിക്കുന്ന വിഡിയോയ്ക്ക് ലൈക്ക് അടിച്ചാണ് യാമി ഗൗതം വിവാദത്തില്‍ പെട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു സീ സിനി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. തേരെ ഇഷ്ഖ് മേം എന്ന ചിത്രത്തിലൂടെ കൃതി സനോണ്‍ ആണ് മികച്ച നടിയായത്. എന്നാല്‍ ഈ തീരുമാനം യാമിയുടെ ആരാധകര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല. ഹഖ് എന്ന ചിത്രത്തിലെ പ്രകടനത്തിന് യാമിയ്ക്കാണ് മികച്ച നടിക്കുള്ള പുരസ്‌കാരം നല്‍കേണ്ടതെന്നാണ് അവര്‍ പറയുന്നത്.
ഇതിനിടെയാണ് യാമി കൃതിയ്ക്ക് പുരസ്‌കാരം നല്‍കിയതിനെ വിമര്‍ശിക്കുന്നൊരു റീലിന് ലൈക്ക് അടിച്ചിരിക്കുന്നത്. തനിക്ക് ലഭിക്ക മികച്ച നടിക്കുള്ള പുരസ്‌കാരവുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന കൃതിയാണ് വിഡിയോയിലുള്ളത്. ഒപ്പം മുമ്പൊരു അഭിമുഖത്തില്‍ തന്നെ തേടി അംഗീകാരം എത്താത്തിനെക്കുറിച്ചുള്ള യാമിയുടെ പ്രതികരണവും ചേര്‍ത്തുവെക്കുകയാണ് വിഡിയോയില്‍.
''എല്ലാം ശ്രമിച്ചു നോക്കി. എന്നിട്ടും നടക്കുന്നില്ല. അതിനാല്‍ ഞാന്‍ അംഗീകാരം തേടുന്നത് നിര്‍ത്തി. അവാര്‍ഡ് കിട്ടിയാല്‍ ഞാന്‍ നല്ല നടി, ഇല്ലെങ്കില്‍ നേരെ തിരിച്ചും, അങ്ങനെയൊന്നുമില്ല'' എന്നാണ് യാമി പറഞ്ഞത്. കൃതിയ്ക്ക് പുരസ്‌കാരം നല്‍കിയത് നീതിയാണോ എന്ന് ചോദിച്ചു കൊണ്ടാണ് റീല്‍ അവസാനിക്കുന്നത്. ഈ റീലാണ് യാമി ലൈക്ക് ചെയ്തിരിക്കുന്നത്.
ഇതോടെ യാമിക്കെതിരെ തിരിഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയ. എന്തിനാണ് ഇതിലേക്ക് കൃതിയെ വലിച്ചിടുന്നത്? യാമി ഇന്‍സെക്യൂര്‍ ആണ്, യാമി എന്നും പരസ്യമായി തന്നെ മറ്റുള്ളവരെ അവഹേളിക്കാറുണ്ട്, യാമിയാണെങ്കിലും കൃതിയാണെങ്കിലും അവാര്‍ഡ് അര്‍ഹിക്കുന്നവരാണ്, യാമിയുടെ അഭിനയം അത്ര മഹത്തരമൊന്നുമല്ല എന്നിങ്ങനെ പോവുകയാണ് കമന്റുകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates