

സോഷ്യല്‍ മീഡിയയില്‍ ട്രെന്റായി മാറിയിരിക്കുകയാണ് തമിഴ്ചിത്രം യൂത്തിലെ മൊട്ട കലക്കി പാട്ട്. കെന്‍ കരുണാണ് സിനിമയുടെ നടനും സംവിധായകനും തിരക്കഥാകൃത്തും. മലയാളി നടി അനിഷ്മ അനില്‍കുമാര്‍ ആണ് ചിത്രത്തിലെ നായിക. ഇപ്പോള്‍ ട്രെന്റായി മാറിയിരിക്കുന്ന സിനിമയില്‍ നായികയാകാന്‍ തമിഴ് സിനിമയിലെ യുവനടിമാരൊന്നും നേരത്തെ തയ്യാറായിരുന്നില്ലെന്നാണ് കെന്‍ പറയുന്നത്.
എന്തുകൊണ്ടാണ് തന്റെ സിനിമയില്‍ തമിഴ് നടിമാരെ നായികയാക്കാതെ മലയാള നടിമാരെ തേടി പോകുന്നതെന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് താരം. തമിഴിലെ യുവനടിമാരോടെല്ലാം താന്‍ കഥ പറഞ്ഞിരുന്നുവെന്നും എന്നാല്‍ തന്റെ നായികയാകാന്‍ അവരൊന്നും തയ്യാറായില്ലെന്നും കെന്‍ പറയുന്നു. അനിഷ്മയെ അടുത്തിരുത്തി തന്നെയാണ് കെന്‍ വെളിപ്പെടുത്തല്‍ നടത്തിയത്.
''മലയാളം നടിമാര്‍ നന്നായി അഭിനയിക്കും. എന്തിനാണ് നിങ്ങള്‍ എപ്പോഴും മലയാളി നടിമാരുടെ അടുത്തേക്ക് പോകുന്നത്? തമിഴില്‍ ഉള്ളവരെ വച്ച് ചെയ്തൂടേ? എന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. സത്യം പറഞ്ഞാല്‍ തമിഴില്‍ ഒരു നായികയും എന്റെ കൂടെ അഭിനയിക്കാന്‍ തയ്യാറയല്ലായിരുന്നു. ഞാന്‍ ഒരുപാട് നായികമാരെ സമീപിച്ചു. ഇപ്പോള്‍ സജീവമായ, യുവനടിമാരോടെല്ലാം ചോദിച്ചു. പക്ഷെ അവര്‍ക്ക് താല്‍പര്യമില്ലായിരുന്നു. ഞാന്‍ എന്തിന് ഇത് ചെയ്യണം എന്നൊക്കെയാണ് അവര്‍ ചോദിച്ചത്.'' കെന്‍ പറയുന്നു.
''അഭിനയിക്കാന്‍ പറ്റില്ല എന്നൊരു നടി പറഞ്ഞാല്‍ അത് അവരുടെ അഷ്ടം. എനിക്ക് വേണ്ടത് കഥാപാത്രത്തെ ഇഷ്ടപ്പെട്ട് വരുന്ന ഒരാളെയാണ്. അങ്ങനെ നായികയെ തിരഞ്ഞ് മടുത്ത് ഒരു ദിവസം സംവിധായകന്‍ സുരേഷ് സാറിനോട് സങ്കടപ്പെട്ടു. ഒരു നായികയെപ്പോലും കിട്ടുന്നില്ലെന്നും ചോദിക്കുന്നവരാരും സമ്മതിക്കുന്നില്ലെന്നും പറഞ്ഞു''.
''അദ്ദേഹം നീലലോഹിത പാട്ട് കാണിച്ചു തന്നു. ഈ പെണ്‍കുട്ടി തകര്‍ത്ത് അഭിനയിക്കുമെന്ന് പറഞ്ഞു. കണ്ണുകൊണ്ട് കഥ പറയുന്ന ആളാണെന്ന് പറഞ്ഞ് വലിയ ബില്‍ഡപ്പും തന്നു. കഥ കേള്‍ക്കാന്‍ വന്നപ്പോള്‍ കൊച്ചു കുട്ടിയെപ്പോലെയാണ് തോന്നിയത്. കഥ കേട്ട ശേഷം നന്നായിട്ടുണ്ടെന്ന് പറഞ്ഞു. ഒരു ദിവസം സമയം ചോദിച്ചു. അടുത്ത ദിവസം തന്നെ ചെയ്യാമെന്ന് സമ്മതിച്ചു'' എന്നും കെന്‍ പറയുന്നു.
നടന്റെ വാക്കുകള്‍ തമിഴ് സിനിമാ ലോകത്ത് വലിയ ചര്‍ച്ചയായി മാറുകയാണ്. നടന്‍ കരുണാസിന്റെ മകനാണ് കെന്‍ കരുണാസ്. അസുരന്‍ സിനിമയിലൂടെ ശ്രദ്ധ നേടിയ നടനാണ് കെന്‍. താരം ആദ്യമായി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് യൂത്ത്. മാര്‍ച്ച് 19 ന് റിലീസ് ചെയ്യാനിരിക്കുന്ന സിനിമയില്‍ സുരാജ് വെഞ്ഞാറമൂട്, മീനാക്ഷി ദിനേശ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. കൗമാരകാല പ്രണയകഥയാണ് യൂത്ത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates