

ടെലിവിഷൻ ഷോകളിലൂടെയും പരമ്പരകളിലൂടെയും മലയാളികൾക്ക് സുപരിചിതയായ നടിയാണ് അപ്സര. ഇപ്പോഴിതാ തനിക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭ്യൂഹങ്ങളോടും വിവാഹബന്ധം വേർപെടുത്തിയതിനെക്കുറിച്ചും പങ്കുവയ്ക്കുകയാണ് അപ്സര. മരണം വരെ ഒന്നിച്ച് ജീവിക്കണമെന്ന് ആഗ്രഹിച്ചാണ് എല്ലാവരും വിവാഹം കഴിക്കുക എന്നും എന്നാൽ ഭാഗ്യം എന്നൊരു എലമെന്റ് കൂടിയുണ്ടെന്നും അപ്സര പറയുന്നു.
പൊരുത്തപ്പെടാൻ കഴിയില്ലെന്ന് തോന്നുമ്പോഴാണ് ആളുകൾ വിവാഹബന്ധം വേർപ്പെടുത്തുക എന്നും അപ്സര മൂവി വേൾഡിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. മുൻ ഭർത്താവ് അടക്കം തനിക്കെതിരെ പറഞ്ഞിട്ടുണ്ടെന്നും അതിനെതിരെ പറയാൻ തെളിവുകൾ ഉണ്ടായിട്ടും പറയാതിരുന്നതാണെന്നും നിയമപരമായി മുന്നോട്ട് പോയിട്ടുണ്ടെന്നും അപ്സര വ്യക്തമാക്കി.
"അടുത്തിടെയായി സോഷ്യൽ മീഡിയയിൽ നിരന്തരം കാണുന്നതാണ് അപ്സരയും ജിന്റോയും വിവാഹിതരാകാൻ പോകുന്നുവെന്നത്. ജിന്റോ ചേട്ടനുമായി എനിക്ക് കോൺടാക്ട് പോലുമില്ല. പൊതുവേദികളിൽ വെച്ച് വല്ലപ്പോഴും കാണാറുണ്ട്. ഒരുമിച്ച് ഒരു ഷോയിൽ ഒരുപാടുനാൾ ഉണ്ടായിരുന്ന ആൾക്കാരല്ലേ ഞങ്ങൾ.
ബിഗ് ബോസിലെ ചേട്ടനുമായി ഇളയമ്മയുടെ കല്യാണമായോ എന്ന് സ്കൂളിൽ നിന്നും പലരും ചോദിച്ചുവെന്ന് ചേച്ചിയുടെ മകൻ എന്റെ അടുത്ത് വന്ന് പറയാറുണ്ട്. ആ കുഞ്ഞിനെ ഞാൻ എന്ത് പറഞ്ഞ് മനസിലാക്കും. നിസ്സഹായ അവസ്ഥയിലാണ് ഞാൻ. എനിക്ക് ഒരു സഹോദരനോ അച്ഛനോ ഉണ്ടായിരുന്നുവെങ്കിൽ ഇടപെടാൻ ഒരാളുണ്ടായേനെ. എന്നെ പറയുന്നവരെ മീഡിയയിൽ വന്നിരുന്ന് തിരിച്ച് തെറി പറയാൻ എനിക്ക് ധൈര്യമില്ല. ഇതിനോടകം തന്നെ എനിക്കെതിരെ ഒരുപാട് ഗോസിപ്പുകൾ വന്നിട്ടുണ്ട്.
എന്നെ കുറിച്ച് ചിലർ വന്നിരുന്ന് മോശമായി സംസാരിച്ചിട്ടുണ്ട്. എന്റെ മുൻ പങ്കാളി വരെ വന്നിരുന്ന് സംസാരിച്ചിട്ടുണ്ട്. അവരെ എതിർത്ത് പറയാൻ തെളിവുകൾ എന്റെ കയ്യിലുണ്ട്. പക്ഷേ ഇതുപോലെ പബ്ലിക് ആയി വന്നിരുന്ന് പറയാൻ എനിക്ക് ആവില്ല. അതുകൊണ്ട് ഞാൻ നിയമപരമായി പോയിട്ടുമുണ്ട്. നിയമപരമായി നീങ്ങിയാൽ സ്ത്രീകൾക്കാണ് മുൻഗണനയെന്ന് പറയുമെങ്കിലും എനിക്ക് അത് ഒരിക്കലും ലഭിച്ചിട്ടില്ല.
നമ്മുടെ ഭാഗത്താണ് ശരിയെങ്കിലും പ്രാധാന്യം തെളിവുകൾക്കാണ്. പണ്ട് ഞാൻ കോളുകൾ റെക്കോർഡ് ചെയ്യാറില്ലായിരുന്നു. പക്ഷേ ഇപ്പോൾ ചെയ്യാറുണ്ട്. എപ്പോഴാണ് ആളുകൾ നമ്മളോട് മോശമായി പെരുമാറുക എന്ന് പറയാനാകില്ല.
ലൈഫ് പാട്ണറെ തിരഞ്ഞെടുക്കുമ്പോൾ മരണം വരെ അയാൾക്കൊപ്പം ജീവിക്കണം എന്ന് തന്നെയാണ് എല്ലാവരും പ്രാർഥിക്കുക. ഭാഗ്യം എന്നൊരു എലമെന്റ് കൂടിയുണ്ട്. പൊരുത്തപ്പെടാൻ കഴിയില്ലെന്ന് തോന്നുമ്പോഴാണ് ആളുകൾ ദാമ്പത്യം വേർപ്പെടുത്തുന്നത്". - അപ്സര പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates