'യുകെയില്‍ വച്ച് ഭര്‍ത്താവിന് ചെവി വേദന വന്നപ്പോള്‍ ആശുപത്രിക്കാര്‍ പറഞ്ഞത്; കേരളം ഏറെ മുന്നില്‍': അഞ്ജു ജോസഫ്

ഒരിക്കലും കേരളത്തിന് പുറത്തേക്ക് പോകില്ലെന്ന് അന്ന് തീരുമാനിച്ചു
Anju Joseph
Anju Josephഫെയ്സ്ബുക്ക്
Updated on
1 min read

കേരളത്തിന്റെ ആരോഗ്യവകുപ്പിനെ പ്രശംസിച്ച് ഗായിക അഞ്ജു ജോസഫ്. കേരളത്തിലെ ആരോഗ്യവകുപ്പ് ഏറെ മുന്നിലാണെന്നാണ് അഞ്ജു പറയുന്നത്. വിദേശ രാജ്യത്ത് വച്ചുണ്ടായൊരു അനുഭവവും താരം പങ്കുവെക്കുന്നുണ്ട്. പത്തനംതിട്ടയില്‍ നടന്ന ആരോഗ്യ-കലാ മേളയില്‍ സംഗീത പരിപാടി അവതരിപ്പിക്കവെയാണ് അഞ്ജുവിന്റെ പ്രതികരണം.

Anju Joseph
'നന്ദി പറയാനുള്ള അവസരം പോലും തന്നില്ല; മാന്യതയോടെ പറഞ്ഞു വിടണമായിരുന്നു'; സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രേംകുമാര്‍

''ഞാന്‍ യുകെയില്‍ പോയപ്പോള്‍ ഭര്‍ത്താവിന് ചെവിവേദനയുണ്ടായി. തുടര്‍ന്ന് അവിടെയുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ വിളിച്ചപ്പോള്‍ അവര്‍ അറിയിച്ചത് എഴുന്നേറ്റ് നടക്കാനാകുമെങ്കില്‍ നിങ്ങള്‍ മൂന്ന് മാസം കാത്തിരിക്കണം എന്നാണ്. അതിനെയൊക്കെ വച്ച് നോക്കുമ്പോള്‍ നമ്മള്‍ ഒരുപാട് മുന്നിലാണ് ഇന്ന് നില്‍ക്കുന്നത്. ജീവിതത്തില്‍ ഒരിക്കലും കേരളത്തിന് പുറത്തേക്ക് പോകില്ലെന്ന് അന്ന് തീരുമാനിച്ചു'' എന്നാണ് അഞ്ജു ജോസഫ് പറയുന്നത്.

Anju Joseph
'രണ്ട് പേരും പരസ്പരം വിജയങ്ങളിൽ വളരെയധികം സന്തോഷിക്കുന്നവർ'; അജിത്തും വിജയ്‌യും തമ്മിലുള്ള ബന്ധത്തേക്കുറിച്ച് ശാലിനി

കേരളത്തിലെ ആരോഗ്യവകുപ്പ് ഏറെ മുന്നിലാണെന്നും ഒന്ന് വയ്യാതായാല്‍ അപ്പോള്‍ തന്നെ ഇവിടെ ചികിത്സ ലഭിക്കുമെന്നും താരം പറയുന്നു. ആരോഗ്യമന്ത്രി വീണാ ജോര്‍ജും പരിപാടിയില്‍ പങ്കെടുത്തിരുന്നു. മന്ത്രിക്കെതിരായ ആക്രമണത്തില്‍ അപലപിക്കുന്നുമുണ്ട് അഞ്ജു ജോസഫ്.

ഇത്തരത്തിലൊരു ആക്രമണമുണ്ടായത് കണ്ടപ്പോള്‍ ഒരുപാട് വിഷമമുണ്ടായി. കുറച്ചുകൂടി മനുഷ്യത്വപരമായി നമുക്ക് സഹജീവികളോട് പെരുമാറണമെന്നും അഞ്ജു ജോസഫ് പറയുന്നു. സംഗീത റിയാലിറ്റി ഷോയിലൂടെ കടന്നു വന്ന ഗായികയാണ് അഞ്ജു ജോസഫ്. അഭിനേത്രിയായും കയ്യടി നേടിയിട്ടുണ്ട്.

Summary

Anju Joseph praises kerala health department. recalls how the hospitals in the UK responded when her husband fell sick.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com