സിദ്ധാർഥ്/ഫോട്ടോ: ഇൻസ്റ്റ​ഗ്രാം 
Entertainment

'സിനിമയിൽ പ്രണയ നായകൻ, ജീവിതത്തിൽ പരാജയം'; സിദ്ധാർഥിനോട് മാധ്യമപ്രവർത്തകൻ, രൂക്ഷമായി പ്രതികരിച്ച് താരം

താരത്തിന്റെ പ്രണയ ജീവിതത്തെക്കുറിച്ചായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ സിനിമപ്രേക്ഷകരുടെ ഇഷ്ടതാരമാണ് സിദ്ധാർഥ്. മികച്ച കഥാപാത്രങ്ങളിലൂടെ മാത്രമല്ല ശക്തമായ നിലപാടുകളിലൂടെയും താരം മനം കവരാറുണ്ട്. ഇപ്പോൾ തന്റെ പുതിയ ചിത്രമായ ടക്കറിന്റെ പ്രമോഷൻ തിരക്കിലാണ് താരം. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് വാർത്താസമ്മേളനത്തിൽ താരം പങ്കെടുത്തിരുന്നു. അതിനിടെ ഒരു മാധ്യമപ്രവർത്തകൻ ചോദിച്ച ചോദ്യവും അതിന് താരം നൽകിയ മറുപടിയുമാണ് ശ്രദ്ധനേടുന്നത്. 

താരത്തിന്റെ പ്രണയ ജീവിതത്തെക്കുറിച്ചായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം. നിങ്ങളുടെ സിനിമകളിലെല്ലാം പ്രണയത്തില്‍ വിജയിക്കുന്ന നായകനായാണ് നിങ്ങള്‍ സിനിമയില്‍ എത്തുന്നത്. എന്നാല്‍ നിങ്ങളുടെ യഥാര്‍ത്ഥ പ്രണയജീവിതം പരാജയമാണ്. ഇതേക്കുറിച്ച് നിങ്ങള്‍ ആത്മപരിശോധന നടത്തിയിട്ടുണ്ടോ? എന്നായിരുന്നു ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്. 

ഇതിന് രൂക്ഷമായ ഭാഷയിലായിരുന്നു താരത്തിന്റെ മറുപടി. ഒരിക്കല്‍പോലും ഞാന്‍ ഇക്കാര്യത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ല. സ്വപ്‌നത്തില്‍ പോലും. എന്റെ പ്രണയജീവിതത്തെക്കുറിച്ച് നിങ്ങള്‍ ആശങ്കപ്പെടുന്നതിനാല്‍ നമുക്ക് രണ്ടുപേര്‍ക്കും സ്വകാര്യമായി സംസാരിക്കാം. മറ്റുള്ളവര്‍ക്ക് ഇതില്‍ കാര്യമില്ല. ടക്കര്‍ സിനിമയുമായും ഇതിന് ബന്ധമൊന്നുമില്ല.- സിദ്ധാര്‍ഥ് പറഞ്ഞു. 

നടി അതിഥി റോയ് ഹൈദരിയുമായി സിദ്ധാര്‍ഥ് പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ട്. ഒന്നിച്ചുള്ള വിഡിയോയും ചിത്രങ്ങളുമെല്ലാം ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. തെന്നിന്ത്യന്‍ നടി സാമന്തയുമായി മുന്‍പ് പ്രണയത്തിലായിരുന്നു സിദ്ധാര്‍ഥ്. കമല്‍ ഹാസനൊപ്പമുള്ള ഇന്ത്യന്‍ 2ആണ് താരത്തിന്റെ പുതിയ ചിത്രം.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

SCROLL FOR NEXT