അശോക് സെല്‍വൻ, കീര്‍ത്തി പാണ്ഡ്യ/ ഫെയ്‌സ്‌ബുക്ക് 
Entertainment

നടൻ അശോക് സെല്‍വനും നടി കീര്‍ത്തി പാണ്ഡ്യയും വിവാ​​ഹിതരാവുന്നു?

സെപ്‌റ്റംബർ 13ന് വിവാഹം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ് സിനിമ നടൻ അശോക് സെല്‍വനും നടി കീര്‍ത്തി പാണ്ഡ്യയും വിവാ​​ഹിതരാവുന്നു. പാ രഞ്ജിത് സംവിധാനം 'ബ്ലൂ സ്റ്റാർ' എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ചഭിനയിക്കുന്നുണ്ട്. സെപ്‌റ്റംബർ 13ന് വിവാഹം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. വിവാഹം തിരുനെൽവേലിയിൽ വെച്ചായിരിക്കുമെന്നും തുടർന്ന് സിനിമ സുഹൃത്തുക്കൾക്കായി ചെന്നൈയിൽ പ്രത്യേക വിരുന്ന് ഒരുക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യയിൽ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് അശോക് സെൽവൻ. താരത്തിന്റെ അടുത്തിടെ പുറത്തിറങ്ങിയ 'പോർ തൊഴിൽ' എന്ന ചിത്രം കേരളത്തിനും വലിയ കളക്ഷൻ നേടിയിരുന്നു. നിര്‍മ്മാതാവും മുന്‍ നടനുമായ അരുണ്‍ പാണ്ഡ്യന്‍റെ ഇളയ മകളാണ് കീര്‍ത്തി. മലയാള സിനിമ ഹെലന്റെ റീമേക്കായ 'അൻപ് ഇറക്കിയാനാൾ' എന്ന ചിത്രത്തിലെ താരത്തിന്റെ പ്രകടനത്തിന് വലിയ പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു.

മലയാളത്തില്‍ നന്‍പകല്‍ മയക്കം അടക്കമുള്ള ചിത്രങ്ങളില്‍ തിളങ്ങിയ നടി രമ്യ പാണ്ഡ്യന്‍റെ സഹോദരിയാണ് കീര്‍ത്തി പാണ്ഡ്യന്‍. അശോക് സെല്‍വനും കീര്‍ത്തിയും ഒന്നിച്ചഭിനയിക്കുന്ന 'ബ്ലൂ സ്റ്റാർ' അടുത്ത വർഷത്തോടെ റിലീസ് ചെയ്യുമെന്നാണ് സൂചന.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

വ്യാപക ക്രമക്കേട്; ബം​ഗളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

നീറ്റ് യുജി പരീക്ഷ ഇന്ന്; എഴുതുന്നത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

SCROLL FOR NEXT