വിജയ് സേതുപതിയെ ആക്രമിക്കുന്നു/ വീഡിയോ ദൃശ്യം ഫയൽ 
Entertainment

വിജയ് സേതുപതിയെ ചവിട്ടിയാൽ 1001 രൂപ: ഹിന്ദു മക്കൾ കക്ഷി നേതാവിനെതിരെ കേസെടുത്തു

ഹിന്ദു മക്കൾ കക്ഷി നേതാവ് അർജുൻ സമ്പത്തിനെതിരെ കേസെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

നടൻ വിജയ് സേതുപതിക്കെതിയെ ചവിട്ടുന്നവർക്ക് 1001 രൂപ നൽകുമെന്ന് പ്രചരണം നടത്തിയ ഹിന്ദു മക്കൾ കക്ഷി നേതാവ് അർജുൻ സമ്പത്തിനെതിരെ കേസെടുത്തു. വിജയ് തേവർ സമുദായത്തെയും നേതാവായ മുത്തുരാമലിംഗ തേവരെയും അപമാനിച്ച് സംസാരിച്ചുവെന്ന് ഉന്നയിച്ചാണ് അർജുൻ വിദ്വേഷ പ്രചരണം നടത്തിയത്. കോയമ്പത്തൂർ പൊലീസാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

അർജുൻ സമ്പത്തിനെതിരെ ഐ പി സി സെക്ഷൻ 504, 501(1) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസുമായി സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിൽ നടന്ന തേവർ അയ്യ അനുസ്മരണ ചടങ്ങിലേക്ക് വിജയ് സേതുപതിയെ ക്ഷണിച്ചിരുന്നെങ്കിലും താരം പങ്കെടുത്തില്ല. തേവർ അയ്യ വലിയ നേതാവല്ലെന്ന് താരം പറഞ്ഞതായാണ് ആരോപണം. നടനെയും സംഘത്തെയും ബെംഗളൂരൂ വിമാനത്താവളത്തിൽ വെച്ച് ആക്രമിക്കാൻ ശ്രമിച്ച വീഡിയോയുടെ സ്‌ക്രീൻഷോട്ട് അടക്കമുള്ള പോസ്റ്ററാണ് അർജുൻ സമ്പത്ത് ഹിന്ദു മക്കൾ കക്ഷിയുടെ ട്വിറ്ററിൽ പങ്കുവെച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്- 18; 'നാവിക്' പരമ്പരയിലെ 'എൻവിഎസ്- 03' ഭ്രമണപഥത്തിൽ

ഫോണിൽ ചാറ്റ് ചെയ്തത് ഭർത്താവ് ചോദ്യം ചെയ്തു; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു

രണ്ടാം വിവാഹം കഴിഞ്ഞ് പതിനൊന്നാം ദിവസം യുവതി തൂങ്ങിമരിച്ച നിലയില്‍

കുളുവില്‍ സഞ്ചാരികളായി വേഷംമാറി കേരള പൊലീസ്; രണ്ടു വര്‍ഷം ഒളിവിലായിരുന്ന മലയാളി ലഹരിക്കടത്തുകാരന്‍ പിടിയില്‍

6 കൊല്ലം, 10 തുടര്‍ ജയങ്ങള്‍! 'ടീം ഇന്ത്യ'യുടെ റെക്കോര്‍ഡ് കുതിപ്പിന് വിരാമം