റിയ ചക്രബര്‍ത്തി ഇൻസ്റ്റ​ഗ്രാം
Entertainment

'സിനിമയില്ല, ഇവള്‍ എങ്ങനെയാണ് പണമുണ്ടാക്കുന്നത്?'; മറുപടിയുമായി റിയ ചക്രബര്‍ത്തി

തന്റെ വരുമാന മാര്‍ഗത്തേക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് റിയ

Author : സമകാലിക മലയാളം ഡെസ്ക്

ടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തോടെ വിവാദങ്ങളില്‍ നിറഞ്ഞ നടിയാണ് റിയ ചക്രബര്‍ത്തി. സുശാന്തുമായി ബന്ധപ്പെട്ട കേസില്‍ താരം നീണ്ടകാലം ജയിലിലും കഴിഞ്ഞിരുന്നു. പിന്നാലെ താരത്തിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണവും ഉണ്ടായി. അടുത്തിടെയാണ് താന്‍ സിനിമയിലും ഷോയിലും അഭിനയിക്കുന്നത് അവസാനിപ്പിച്ചെന്ന് താരം വ്യക്തമാക്കിയത്. ഇപ്പോള്‍ തന്റെ വരുമാന മാര്‍ഗത്തേക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് റിയ.

പുതുതായി തുടങ്ങിയ തന്റെ പോഡ്കാസ്റ്റിലൂടെയായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍. ചാപ്റ്റര്‍ 2 എന്ന് പേരിട്ട പോഡ്കാസ്റ്റില്‍ ആദ്യത്തെ അതിഥിയായി എത്തിയത് ബോളിവുഡ് നടി സുസ്മിത സെന്‍ ആയിരുന്നു. സുസ്മിതയുമായുള്ള സംസാരത്തിനിടെയാണ് റിയ വരുമാന മാര്‍ഗത്തെക്കുറിച്ച് പറഞ്ഞത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഞാന്‍ എങ്ങനെയാണ് ജീവിക്കുന്നത് എന്ന് ആളുകള്‍ ചിന്തിക്കുന്നുണ്ടാകും. ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നില്ല. പക്ഷേ മറ്റ് കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ഞാന്‍ മോട്ടിവേഷന്‍ സ്പീക്കിങ് ചെയ്യും. അങ്ങനെയാണ് പണം സമ്പാദിക്കുന്നത്.- റിയ ചക്രബര്‍ത്തി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു |Karunya KR 752 lottery result

വേനൽക്കാലത്ത് കാർ പണി തരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

'ഒരു കഥയുണ്ട് പറയട്ടേ', 'രാജുവേട്ടൻ പഴയ ട്രാക്കിലേക്ക് വന്നല്ലോ'! തരം​ഗമായി 'ഐ നോബഡി' ടീസർ

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

SCROLL FOR NEXT