ബോളിവുഡിലെ ഏറ്റവും സമ്പന്ന കുടുംബങ്ങള്‍ 
Entertainment

ആസ്തി 10,000 കോടി; ബോളിവുഡിലെ ഏറ്റവും സമ്പന്ന കുടുംബങ്ങള്‍

ബോളിവുഡിലെ പ്രമുഖ നിര്‍മാതാക്കളായ ടി സീരീസിന്റെ ഉടമസ്ഥരായ കുമാര്‍ ഫാമിലിയാണ് പണക്കൊഴിപ്പില്‍ ആദ്യ സ്ഥാനത്തുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് അടക്കി വാഴുന്ന ചില കുടുംബങ്ങളുണ്ട്. ബച്ചന്‍ കുടുംബം, കപൂര്‍ കുടുംബം, ചോപ്ര കുടുംബം എന്നിവയെല്ലാം ഇതില്‍ ചിലതാണ്. കൂട്ടത്തില്‍ ഏറ്റവും ആസ്തിയുള്ള കുടുംബം ഏതാണെന്ന് നിങ്ങള്‍ക്ക് അറിയാമോ? ബോളിവുഡിലെ പ്രമുഖ നിര്‍മാതാക്കളായ ടി സീരീസിന്റെ ഉടമസ്ഥരായ കുമാര്‍ ഫാമിലിയാണ് പണക്കൊഴിപ്പില്‍ ആദ്യ സ്ഥാനത്തുള്ളത്. 10,000 കോടിയാണ് ഇവരുടെ ആസ്തി. ബോളിവുഡിലെ ഏറ്റവും സമ്പന്നരെ പരിചയപ്പെടാം.

കുമാര്‍ ഫാമിലി

ഭൂഷന്‍ കുമാര്‍

ഭൂഷന്‍ കുമാറിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ടി സീരീസ്. അദ്ദേഹത്തിന്റെ സഹോദരന്‍ കൃഷന്‍ കുമാറാണ് പങ്കാളി. ഹുറുന്‍ ഇന്ത്യ റിച്ച് ലിസ്റ്റ് പ്രകാരം കുമാര്‍ ഫാമിലിയുടെ ആസ്തി 10,000 കോടിയില്‍ അധികമാണ്. 1983ല്‍ അന്തരിച്ച ഗുല്‍ഷന്‍ കുമാറാണ് ടി സീരീസ് സ്ഥാപിച്ചത്. ഖയാമത് സേ ഖയാമത് തക്, ആഷിഖി തുടങ്ങിയ സിനിമകളിലൂടെയാണ് ശ്രദ്ധനേടിയത്. ബോളിവുഡില്‍ വിജയമായി മാറിയ ഭൂല്‍ ഭുലയ്യ 2, തൂ ജൂതി മേന്‍ മക്കര്‍ എന്നിവയാണ് അവസാനം ടി സീരീസ് നിര്‍മിച്ചത്.

ചോപ്ര ഫാമിലി

യഷ് ചോപ്രയും കുടുംബവും

യഷ് രാജ് ഫിലിംസിന്റെ ഉടമകളായ ചോപ്ര കുടുംബമാണ് സമ്പത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്. 8000 കോടിയാണ് ഇവരുടെ ആസ്തി. ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് സംവിധായകരും നിര്‍മാതാക്കളുമായ യഷ് ചോപ്ര 1970ലാണ് നിര്‍മാണ കമ്പനി സ്ഥാപിക്കുന്നത്. നിലവില്‍ ആദിത്യ ചോപ്രയാണ് കമ്പനിയുടെ ഉടമ. നടി റാണി മുഖര്‍ജിയാണ് ആദിത്യ ചോപ്രയുടെ ഭാര്യ.

ബച്ചന്‍ ഫാമിലി

ബച്ചന്‍ ഫാമിലി

ബോളിവുഡിലെ ശക്തമായ സാന്നിധ്യമാണ് ബച്ചന്‍ ഫാമിലി. അമിതാഭ് ബച്ചന്റേയും കുടുംബത്തിന്റേയും അസ്തി 4500 കോടിയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അമിതാഭ് ബച്ചന്‍ മകന്‍ അഭിഷേക് ബച്ചന്‍ മരുകള്‍ ഐശ്വര്യ ബച്ചന്‍ എന്നിവര്‍ ചേര്‍ന്നതാണ് ബച്ചന്‍ കുടുംബം.

കപൂര്‍ ഫാമിലി

കപൂര്‍ ഫാമിലി

ബോളിവുഡില്‍ നിരവധി സൂപ്പര്‍താരങ്ങളെ സമ്മാനിച്ച കുടുംബമാണ് കപൂര്‍ ഫാമിലി. നാല് തലമുറകളായി കപൂര്‍ ഫാമിലി സിനിമയില്‍ സജീവമാണ്. പൃഥ്വിരാജ് കപൂറാണ് ഈ കുടുംബത്തിലെ ആദ്യ അംഗം. 1929ലാണ് അദ്ദേഹം സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഇപ്പോള്‍ രണ്‍ബീര്‍ കപൂറിലും ആലിയ ഭട്ടിലും എത്തി നില്‍ക്കുകയാണ് കപൂര്‍ കുടുംബത്തിന്റെ വളര്‍ച്ച. 2000 കോടിയാണ് കപൂര്‍ കുടുംബത്തിന്റെ ആസ്തി എന്നാണ് വിലയിരുത്തപ്പെടുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

ഇല്ലാത്ത കാൻസറിന്റെ പേരിൽ 11 വർഷം കീമോതെറാപ്പി, ബെക്കി ജോൺസിന്റെ ജീവിതം മാറ്റിയ ഡോക്ടർ

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ

മീൻ പിടിക്കുന്ന വിഡിയോകളിലൂടെ വൈറൽ; യൂട്യൂബർ തംബുരു മരിച്ച നിലയിൽ