സ്വര ഭാസ്‌കര്‍/ ഫേയ്സ്ബുക്ക് 
Entertainment

വലതുപക്ഷക്കാരനാണെങ്കില്‍ നിങ്ങളെ പ്രണയിക്കാന്‍ അനുവദിക്കുമോ? ആരാധകന് മറുപടിയുമായി സ്വര ഭാസ്‌കര്‍

സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് താരത്തിനോടുള്ള ഒരു ആരാധകന്റെ ചോദ്യമാണ്

Author : സമകാലിക മലയാളം ഡെസ്ക്

മികച്ച അഭിനേതാവ് എന്ന നിലയില്‍ മാത്രമല്ല ശക്തമായ രാഷ്ട്രീയ നിലപാടുകളിലൂടെയും കയ്യടി നേടുന്ന താരമാണ് സ്വര ഭാസ്‌കര്‍. വലതു പക്ഷത്തിനെതിരെയുള്ള താരത്തിന്റെ ശക്തമായ നിലപാടുകള്‍ പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് താരത്തിനോടുള്ള ഒരു ആരാധകന്റെ ചോദ്യമാണ്. 

വലതു പക്ഷക്കാരനാണെങ്കില്‍ കൂടി സ്വരയെ ഇഷ്ടപ്പെടാന്‍ അനുവദിക്കുമോ എന്നായിരുന്നു സിദ്ധാര്‍ഥ് ജെയിന്‍ എന്ന ട്വിറ്റര്‍ യൂസറിന്റെ ചോദ്യം. താരത്തിനെ ടാഗ് ചെയ്തു കൊണ്ടുള്ള ട്വീറ്റിന് രസകമായ മറുപടിയും സ്വര നല്‍കി. ക്വസ്റ്റിന്‍ ഓഫ് ദി ഡേ എന്ന അടിക്കുറിപ്പിലാണ് താരം വലത് ആരാധകന്റെ ചോദ്യം റീട്വീറ്റ് ചെയ്തത്. വ്യത്യസ്തങ്ങളായ ഇമോജികള്‍ക്കൊപ്പമായിരുന്നു മറുപടി. 

സിനിമയില്‍ നിന്നുകൊണ്ടു തന്നെ രാജ്യത്തു നടക്കുന്ന പ്രതിഷേധ സമരങ്ങളില്‍ സ്വര പങ്കെടുക്കാറുണ്ട്. സിഎഎയ്ക്ക് എതിരെയുള്ള സമരങ്ങളിലും കര്‍ഷക പ്രക്ഷോഭത്തിലും താരം പങ്കാളിയായിരുന്നു. കൂടാതെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും താരം ഇറങ്ങാറുണ്ട്. എന്നാല്‍ അടുത്തൊന്നും രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നാണ് സ്വര പറയുന്നത്. അഭിനയ രംഗത്ത് സജീവമായ സ്വര കഴിഞ്ഞ വര്‍ഷം നിറഞ്ഞു നിന്നത് ഡിജിറ്റല്‍ പ്രൊജക്റ്റുകളിലാണ്. ആമസോണ്‍, നെറ്റ്ഫഌക്‌സ് എന്നിവയില്‍ താരത്തിന്റേതായി നിരവധി സീരീസുകളാണ് റിലീസായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

സുരേഷേട്ടന്റെ മകളെ യാത്രയാക്കിയത് ഞാന്‍ കൊടുത്ത ഷര്‍ട്ട് പുതപ്പിച്ച്; ഇന്നും മായാത്ത നോവാണത്: ഇന്ദ്രന്‍സ്

'എന്ത് മര്യാദകേടാണ്, ഇത് സമരവും ആവിഷ്കാര സ്വാതന്ത്ര്യവും ഒന്നുമല്ല; ഒരു സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണ്'

കുക്കർ പെട്ടെന്ന് തണുക്കാൻ തണുത്ത വെള്ളം ഒഴിക്കാറുണ്ടോ? പ്രഷർ കുക്കർ ഉപയോ​ഗിക്കുമ്പോൾ ഇവ ഒഴിവാക്കാം

വരുന്നു വാഗണ്‍ആറിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍; അറിയാം പുതിയ മാറ്റങ്ങള്‍