Rimi Tomy 
Entertainment

'ലിബിനെ കാണുന്നത് മാര്‍ച്ചില്‍, കാണും മുമ്പേ പരസ്പരം മനസിലാക്കി; മമ്മിയ്ക്ക് ടെന്‍ഷനുണ്ടായിരുന്നു'; മനസ് തുറന്ന് റിമി

'ആദ്യം മുതലെ മമ്മിയോട് എല്ലാം പറഞ്ഞിരുന്നു. ഞാനും ലിബിനും സംസാരിച്ച് തുടങ്ങിയത് പ്രത്യേക സ്റ്റോറിയാണ്'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

വിവാഹത്തിന് ഒരുങ്ങി ഗായിക റിമി ടോമി. വിവാഹത്തിന് മുമ്പായി മുംബൈയിലെ തന്റെ വീട് പരിചയപ്പെടുത്തുകയാണ് റിമി ടോമി. താനും ലിബിനും കണ്ടുമുട്ടിയതിനെക്കുറിച്ചും പുതിയ വ്‌ളോഗില്‍ റിമി ടോമി പങ്കുവെക്കുന്നുണ്ട്. മുംബൈയിലെ ഡോംബിവില്ലിയിലായിരിക്കും വിവാഹം. വിവാഹത്തിന് തന്റെ കുടുംബത്തില്‍ നിന്ന് പത്ത് പേര്‍ മാത്രമാകും പങ്കെടുക്കുകയെന്നും റിമി പറയുന്നു.

ഒക്ടോബര്‍ 31 നാണ് താന്‍ വിവാഹിതയാകുന്ന കാര്യം റിമി അറിയിച്ചത്. മുംബൈ മലയാളിയായ ലിബിന്‍ മാത്യുവാണ് വരന്‍. ജിം ട്രെയ്‌നറാണ് ലിബിന്‍. വിവാഹ ശേഷം മുംബൈയില്‍ സ്ഥിരതാമസമാക്കാനാണ് റിമിയുടെ തീരുമാനം. വിവാഹത്തെക്കുറിച്ച് വിഡിയോയില്‍ റിമി പറയുന്നത് ഇങ്ങനെയാണ്:

''പെണ്ണിന്റെ വീട്ടീന്ന് ഞങ്ങള്‍ ആകെ പത്ത് പേരെയുള്ളൂ. ബാക്കിയുള്ളവരെല്ലാം പള്ളീന്നാണ്. എല്ലാ തവണയും ബോംബെയില്‍ വരുന്നത് പോലെയല്ല ഇത്. ഞങ്ങള്‍ ഇന്ന് നേരെ പോകുന്നത് ഞാന്‍ ദാഹിച്ച്, മോഹിച്ച്, ചോര നീരാക്കി, ഞാന്‍ കാത്ത് സൂക്ഷിച്ച കസ്തൂരി മാമ്പഴം എന്ന് പറയുന്നത് പോലെയുള്ള എന്റെ വീട്ടിലേക്കാണ്. വാങ്ങിയിട്ട് മൂന്നാല് വര്‍ഷമായി. അനിയത്തി ഇവിടെയായിരുന്നു അന്ധേരിയില്‍. ഞാനും മമ്മിയും ഇടയ്ക്ക് വന്ന് അവളുടെ കൂടെ നിന്നാണ് ബോംബെയോട് ഇഷ്ടം വന്നു. അങ്ങനെ ഒരു വീടങ്ങ് വാങ്ങിച്ചു. ലോണൊക്കെ കഴിഞ്ഞിട്ട് എല്ലാക്കാര്യങ്ങളും പറയാമെന്ന് കരുതി.

ബാന്ദ്ര വെസ്റ്റിലാണ്. മിക്കവാറും ഇനിയങ്ങോട്ടുള്ള ഭാവി ജീവിതത്തില്‍ ഞങ്ങള്‍ ഒന്നിച്ച് അവിടെയായിരിക്കും. ഓരോ അരി മണിയും എഴുതി വച്ചിട്ടുണ്ടെന്ന് പറയുന്നത് പോലെയാണ് എന്റെ ജീവിതത്തില്‍ ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്.

പല പല ട്രെയ്‌നേഴ്‌സിനേയും മാറി മാറി കണ്ട് മാര്‍ച്ചിലാണ് ഞാന്‍ ലിബിനെ കാണുന്നത്. മാര്‍ച്ച് കഴിഞ്ഞ് ബോംബെ വരവ് ഇച്ചിരി കൂടി. കാരണം ബോംബെ വന്ന് നില്‍ക്കാനും ജിമ്മില്‍ പോകാനുമൊക്കെ താല്‍പര്യം കൂടി. ആദ്യം മുതലെ മമ്മിയോട് എല്ലാം പറഞ്ഞിരുന്നു. ഞാനും ലിബിനും സംസാരിച്ച് തുടങ്ങിയത് പ്രത്യേക സ്റ്റോറിയാണ്. കാണുന്നതിന് മുമ്പ് തന്നെ, സംസാരത്തിലൂടെ അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചറിഞ്ഞവരാണ്. മമ്മിയോട് ഇക്കാര്യങ്ങളെല്ലാം ഞാന്‍ പറയാറുണ്ട്. പിന്നെ ഏതൊരു അമ്മയ്ക്കുമുള്ളത് പോലെ മമ്മിയ്ക്കും ടെന്‍ഷനുണ്ടായിരുന്നു. കാരണം ആളെ കണ്ടിട്ടില്ല, മിണ്ടിയിട്ടില്ല, പെട്ടെന്ന് കണ്ടുപിടിച്ചു. പക്ഷെ എന്റെ കല്യാണം പെട്ടെന്ന് നടത്തണമെന്ന് ഭയങ്കര ആഗ്രഹമായിരുന്നു.

കരിയര്‍ തുടങ്ങിയത് മുതല്‍ പല വിമര്‍ശനങ്ങളും നേരിട്ടിരുന്നു. എല്ലാ പ്രതിസന്ധികളേയും തരണം ചെയ്യാന്‍ ഉള്ള ധൈര്യം എന്റെ കുടുംബമാണ്. എയര്‍പോര്‍ട്ടില്‍ വന്നപ്പോള്‍ സ്റ്റാഫ് ചേച്ചിമാരെല്ലാം ഞങ്ങളുടെ അനുഗ്രഹമുണ്ടെന്നൊക്കെ പറഞ്ഞു. വരുന്നവരും പോകുന്നവരുമെല്ലാം സ്വന്തം വീട്ടിലെ ആളെപ്പോലെ ആശംസ അറിയിക്കുകയാണ്. ഞാന്‍ ഭയങ്കരഭാഗ്യവതിയായിട്ട് തോന്നി.

എന്തുകൊണ്ടാണ് ഡോംബിവില്ലിയില്‍ കല്യാണം എന്ന് പലരും ചോദിച്ചു ഡോംബിവില്ലിയാണ് ലിബിന്റെ സ്ഥലം. ആള് അവിടെയാണ് ജനിച്ച് വളര്‍ന്നത്. വീട്ടില്‍ പോലും ഹിന്ദിയാണ് സംസാരിക്കുന്നത്. എന്നെ പരിചയപ്പെട്ട ശേഷമാണ് മലയാളം പറഞ്ഞു തുടങ്ങുന്നത്. ഡോംബിവില്ലി ടു ബ്രാന്ദ രണ്ട് മണിക്കൂറുണ്ടാകും. ഞങ്ങളുടെ ജോലിയെ പരിഗണിച്ചു കൊണ്ട് ബാന്ദ്രയിലാകും സെറ്റിലാവുക''.

Rimi Tomy about her finace Libin Mathew. Shares home tour video of her new flat in Mumbai.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സോണിയ ശരി; അണ്ണാ ഹസാരെയ്ക്ക് പിന്നില്‍ ബിജെപി, ആംആദ്മി വിട്ടത് മനംമടുത്ത്': സാറാ ജോസഫ്

'10 വര്‍ഷത്തിനകം കാന്‍സര്‍ പഴങ്കഥയാകും'; ചികിത്സയില്‍ വന്‍ മുന്നേറ്റം പ്രവചിച്ച് ആന്ത്രോപിക് സിഇഒ

എൻഎച്ച് 66 ടോൾ പിരിവ് നിർത്തിവയ്ക്കണം; സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് ജനകീയ മാർച്ച്

കശ്മീരില്‍ കാണാതായ പൊലീസ് ഉദ്യോഗസ്ഥര്‍ വെടിയേറ്റ് മരിച്ച നിലയില്‍, തോക്കുകള്‍ കാണാനില്ല; ഭീകരാക്രമണമെന്ന് സംശയം, അതീവ ജാഗ്രതാ നിര്‍ദേശം

ഉദ്ഘാടനം കഴിഞ്ഞ് മണിക്കൂറുകൾക്കകം ചാവക്കാട് താലൂക്ക് ആശുപത്രിയുടെ പുതിയ അത്യാഹിത വിഭാഗം ബ്ലോക്ക് പൂട്ടി