ഫോട്ടോ: ഇൻസ്റ്റ​ഗ്രാം 
Entertainment

'ഹമ്മേ.. കല്യാണം കഴിഞ്ഞു'; സന്തോഷ വാർത്തയുമായി ആർജെ മാത്തുക്കുട്ടി

കാനഡയിൽ ഡോക്ടറാണ് എലിസബത്ത്

Author : സമകാലിക മലയാളം ഡെസ്ക്

ർജെയും അവതാരകനും സംവിധായകനുമായി ആർജെ മാത്തുക്കുട്ടി വിവാഹിതനായി. പെരുമ്പാവൂര്‍ സ്വദേശി ഡോ. എലിസബത്ത് ഷാജി മഠത്തിലാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽ വച്ചായിരുന്നു വിവാഹം. തുടർന്ന് വൈകിട്ട് നടന്ന വിവാഹ റിസപ്ഷനിൽ വിനീത് ശ്രീനിവാസൻ, അശ്വതി ശ്രീകാന്ത്, ജൂഹി റുസ്തകി, ഉൾപ്പടെ നിരവധി പ്രമുഖരും വിവാഹത്തിൽ പങ്കെടുത്തു. 

ഹമ്മേ.. കല്യാണം കഴിഞ്ഞു.- എന്ന അടിക്കുറിപ്പിൽ താരം വിവാഹചിത്രവും പങ്കുവച്ചിട്ടുണ്ട്. പ്രണയ വിവാഹമായിരുന്നുവെന്ന് മാത്തുക്കുട്ടി വ്യക്തമാക്കി. അയൽക്കാരായിരുന്നെന്നും ചെറുപ്പം മുതൽ സൗഹൃദത്തിലായിരുന്നു എന്നും മാധ്യമങ്ങളോട് പറഞ്ഞു. കാനഡയിൽ ഡോക്ടറാണ് എലിസബത്ത്. നിരവധി പേരാണ് മാത്തുക്കുട്ടിക്ക് വിവാഹാശംസ അറിയിച്ചിരിക്കുന്നത്. 

അരുണ്‍ മാത്യു എന്നാണ് യഥാർത്ഥ പേര്. ആര്‍ജെ മാത്തുക്കുട്ടി എന്ന പേരിലാണ് താരം പ്രശസ്തനായത്. ടെലിവിഷൻ ഷോകളിലൂടെ ശ്രദ്ധേയനായ താരം നിരവധി സിനിമകളിൽ വേഷമിടുകയും ചെയ്തു. 2015ല്‍ രൂപേഷ് പീതാംബരന്‍ സംവിധാനം ചെയ്ത യൂടൂ ബ്രൂട്ടസ് എന്ന ചിത്രത്തില്‍ സംഭാഷണം ഒരുക്കി.  2021ല്‍ ആസിഫ് അലിയെ നായകനാക്കി ഒരുക്കിയ കുഞ്ഞെൽദോ എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാം, ട്രാന്‍സിഷന്‍ എഫക്ട്സ് നല്‍കാം; ഫെയ്‌സ്ബുക്കില്‍ കൂടുതല്‍ എഐ ഫീച്ചേഴ്സ് പരീക്ഷിക്കാന്‍ മെറ്റ

സവര്‍ക്കര്‍ നല്‍കിയത് 10 മാപ്പപേക്ഷകള്‍, അതിലെ ഭാഷ ബ്രിട്ടീഷുകാരോടുള്ള കൂറിനെ സൂചിപ്പിക്കുന്നില്ല: ചെറുമകന്‍ സാത്യകി

അവധിക്കാലം ആഘോഷിക്കാനെത്തി; ഒമ്പത് വയസ്സുകാരിയെ വെടിവെച്ചു കൊന്ന് പാക് പൊലീസ്; അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

മതികെട്ടാൻ ചോലയിലെ മുഴുവൻ കാട്ടാനകളെയും മാറ്റാൻ വനംവകുപ്പ്; പെരിയാറിലേക്കോ പറമ്പിക്കുളത്തേക്കോ ഘട്ടം ഘട്ടമായി മാറ്റാൻ ആലോചന

SCROLL FOR NEXT