വിവാഹ നിശ്ചയ ചിത്രങ്ങൾ/ ഇൻസ്റ്റ​ഗ്രാം 
Entertainment

ആര്‍ജെ മാത്തുക്കുട്ടി വിവാഹിതനാകുന്നു, വധു എലിസബത്ത്; നിശ്ചയം കഴിഞ്ഞു

എന്‍ഗേജ്‌മെന്റ് ചിത്രങ്ങള്‍ പങ്കുവച്ച് മാത്തുക്കുട്ടി തന്നെയാണ് സന്തോഷവാര്‍ത്ത പങ്കുവച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ര്‍ജെയും സംവിധായകനും അവതാരകനുമായ മാത്തുക്കുട്ടി വിവാഹിതനാകുന്നു. എലിസബത്ത് ഷാജി മഠത്തിലാണ് വധു. വിവാഹനിശ്ചയം കഴിഞ്ഞു. എന്‍ഗേജ്‌മെന്റ് ചിത്രങ്ങള്‍ പങ്കുവച്ച് മാത്തുക്കുട്ടി തന്നെയാണ് സന്തോഷവാര്‍ത്ത പങ്കുവച്ചത്. 

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങില്‍ വച്ചായിരുന്നു വിവാഹനിശ്ചയം. നിരവധി പേരാണ് മാത്തുക്കുട്ടിക്ക് ആശംസകള്‍ അറിയിച്ചുകൊണ്ട് എത്തുന്നത്. രാജ്കലേഷ് ദിവാകരന്‍, അശ്വതി ശ്രീകാന്ത്, സ്‌നേഹ ശ്രീകുമാര്‍, അഹ്മദ് ഖബീര്‍, ഫുട്‌ബോള്‍ താരം ശ്രീജേഷ് തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു. 

റേഡിയോ ജോക്കി എന്ന നിലയിലാണ് മാത്തുക്കുട്ടി ശ്രദ്ധേയനാകുന്നത്. തുടര്‍ന്ന് അവതാരകനായും കയ്യടി നേടുകയായിരുന്നു. ആസിഫ് അലിയെ നായകനാക്കി ഒരുക്കിയ കുഞ്ഞെല്‍ദോ എന്ന ചിത്രത്തിലൂടെയാണ് സംവിധാനത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

'അവനെപ്പോഴും അമ്മയുടെ നെഞ്ചത്തുതന്നെ'; ജബല്‍പൂര്‍ ബോട്ടപകടത്തില്‍ മരിച്ച അമ്മയുടെയും മകന്റെയും ദൃശ്യങ്ങള്‍

എഐ താരങ്ങൾക്ക് നിരോധനം, തിരക്കഥ മനുഷ്യർ തന്നെ രചിച്ചതാണെന്ന തെളിവ് വേണം; ഓസ്കർ നിയമങ്ങളിൽ മാറ്റം

വാൽപ്പാറ ദുരന്തം: ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ച് പേരുടെ കുടുംബത്തിന് 10 ലക്ഷം രൂപ, സഹായധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍

SCROLL FOR NEXT