ഇപ്പോൾ ഇന്ത്യ ഭരിക്കുന്നത് റോക്കി ഭായ് ആണ്. കെജിഎഫ് 2 ഇറങ്ങിയതോടെ മറ്റു സൂപ്പർതാരങ്ങളെയെല്ലാം നിഷ്പ്രഭനാക്കിക്കൊണ്ട് കന്നഡതാരം യഷ് ആണ് അരങ്ങുവാഴുന്നത്. റോക്കിയുടെ മാസ് ഡയലോഗുകളും അപ്പിയറൻസുമെല്ലാം ആരാധക ഹൃദയം കീഴടക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നതെ കെജിഎഫ് 2 കണ്ട കുട്ടി ആരാധകന്റെ ഒരു വിഡിയോയും അതിന് താരം നൽകിയ മറുപടിയുമാണ്.
റോക്കി ഭായിയെ കാണണം എന്ന് ആവശ്യപ്പെടുന്ന കുട്ടിയെയാണ് വിഡിയോയിൽ കാണുന്നത്. തനിക്കു റോക്കി ഭായിയെ വേണമെന്നും എപ്പോഴെങ്കിലും കാണണമെന്നും പറഞ്ഞ് കരയുകയാണ് കുട്ടി ആരാധകൻ. 'കെജിഎഫ് കണ്ട സമയം മുതല്‍ അവന്‍ ഇത് പറയുന്നുണ്ട്, അവന്‍ വളരെ സങ്കടത്തിലാണ്, ഒരിക്കല്‍ നിങ്ങളെ കാണാന്‍ ആഗ്രഹിക്കുന്നു' എന്ന ക്യാപ്ഷനോടെയാണ് താരത്തെ മെൻഷൻ ചെയ്തുകൊണ്ട് വിഡിയോ പങ്കുവച്ചിരിക്കുന്നത്.
അത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പ്രതീകരണവുമായി യഷ് തന്നെ രംഗത്തെത്തിയത്. തല ഉയർത്തി ഇരിക്കാനാണ് ആരാധകനോട് താരം പറഞ്ഞത്. 'നിന്റെ റോക്കി ഭായ് ഇത് കാണുന്നു. സന്തോഷിക്കൂ, വിഷമിക്കുന്നത് എനിക്ക് ഇഷ്ടമല്ല' എന്നായിരുന്നു യഷിന്റെ മറുപടി. വിഡിയോയും താരത്തിന്റെ മറുപടിയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
അതിനിടെ കെജിഎഫ് വൻ വിജയം നേടി മുന്നേറുകയാണ്. പ്രശാന്ത് നീൽ സംവിധാനം ചെയ്ത കെജിഎഫ് രണ്ടാം ഭാഗം ഇതിനോടകം 800 കോടിയിൽ അധികം കളക്ഷൻ നേടിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം ചിത്രം ഏറ്റെടുത്ത പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് യാഷ് രംഗത്തെത്തിയിരുന്നു. ഒരു ആണ്‍കുട്ടിയുടെ കഥ പറഞ്ഞാണ് യഷ് വീഡിയോ തുടങ്ങുന്നത്. അടങ്ങാത്ത ദൃഡവിശ്വാസവും സ്വപ്‌നങ്ങളുമുള്ള ഒരു കുട്ടിയുടെ കഥയായിരുന്നു അത്. സ്വപ്‌നം കാണുന്ന കുട്ടിയെ അളുകള്‍ വിഡ്ഢിയെന്നും അമിത ആത്മവിശ്വാസമുള്ള ആളെന്നും വിളിച്ചു. ഇന്നത്തെ ദിവസത്തിന് സാക്ഷിയാകുന്ന താന്‍ ഈ കഥയിലെ കുട്ടിയാണെന്നായിരുന്നു യഷ് പറഞ്ഞത്. സിനിമയുടെ അണിയറ പ്രവർത്തകർക്കും താരം നന്ദി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates