ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

'കുയിലിനെ കൂവി തോൽപ്പിച്ച് ദർശന'; വിഡിയോ പങ്കുവച്ച് റോഷൻ മാത്യു

ഹാപ്പി ബർത്ത്ഡേ വിന്നർ എന്ന കുറിപ്പിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളത്തിന്റെ ഇഷ്ട നായികയാണ് ദർശന രാജേന്ദ്രൻ. പ്രണവിന്റെ നായികയായി ഹൃദയം സിനിമയിൽ എത്തിയതോടെ ദർശനയ്ക്ക് ആരാധകരേറി. കഴിഞ്ഞ ദിവസം ദർശനയുടെ ജന്മദിനമായിരുന്നു. സഹതാരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് താരത്തിന് ആശംസ​കൾ അറിയിച്ചത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി നിറയ്ക്കുന്ന നടൻ റോഷൻ മാത്യു പങ്കുവച്ച ദർശനയുടെ ഒരു വിഡിയോ ആണ്. 

കിയിലിനെ കൂവി തോൽപ്പിക്കുന്ന ദർശനയെയാണ് വിഡിയോയിൽ കാണുന്നത്. കുയിലിനെ തോൽപ്പിച്ച ശേഷം ദർശന തന്റെ വിജയം ആഘോഷിക്കുന്നതും കാണാം. ഹാപ്പി ബർത്ത്ഡേ വിന്നർ എന്ന കുറിപ്പിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് വിഡിയോയ്ക്ക് കമന്റുമായി എത്തുന്നത്. 

ദർശനയുടെ പിറന്നാൾ ആഘോഷവും രസകരമായിരുന്നു. ജയജയജയഹേ മൂവിയുടെ സെറ്റിലായിരുന്നു പിറന്നാളാഘോഷം. ചക്കയാണ് ദർശനയ്ക്ക് പിറന്നാൾ സമ്മാനമായി നൽകിയത്. വലിയ കത്തി ഉപയോ​ഗിച്ച് ചക്ക വെട്ടുന്നതിന്റെ വിഡിയോയും താരം ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. കേക്കിനേക്കാൾ മികച്ചതാണ് ചക്ക എന്നാണ് ദർശന പറയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT