പൂജയ്ക്കും ഷാഹിദിനും സിദ്ധാര്‍ഥ് റോയ് കപൂറിനുമൊപ്പം റോഷൻ ആഡ്രൂസ്/ ഫെയ്‌സ്‌ബുക്ക് 
Entertainment

ഷാഹിദ് കപൂറിനെ നായകനാക്കി ബോളിവുഡിൽ ചുവടുവെക്കാൻ റോഷൻ ആഡ്രൂസ്; നായിക പൂജ ഹെഗ്ഡെ

പൂജയ്ക്കും ഷാഹിദിനും സിദ്ധാര്‍ഥ് റോയ് കപൂറിനുമൊപ്പമുള്ള ചിത്രം റോഷന്‍ ആന്‍ഡ്രൂസ് പങ്കുവച്ചിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആഡ്രൂസ് സംവിധാനം ചെയ്യുന്ന ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിൽ പൂജ ഹെഗ്ഡെ നായിക. പൂജയുടെ പിറന്നാൾ ദിവസമാണ് കാസ്റ്റിങ് പ്രഖ്യാപനം. പൂജയ്ക്കും ഷാഹിദിനും സിദ്ധാര്‍ഥ് റോയ് കപൂറിനുമൊപ്പമുള്ള ഒരു ചിത്രം സോഷ്യല്‍ മീഡിയയിലൂടെ റോഷന്‍ ആന്‍ഡ്രൂസ് പങ്കുവച്ചിട്ടുണ്ട്.

സീ സ്റ്റുഡിയോസും റോയ് കപൂര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്.ആക്ഷന്‍ ത്രില്ലര്‍ വിഭാ​ഗത്തിൽ ഒരുക്കുന്ന ചിത്രത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥന്റെ വേഷത്തിലാണ് ഷാഹിദ് കപൂർ പ്രത്യക്ഷപ്പെടുന്നത്. ബോബി–സഞ്ജയ് ആണ് സിനിമയുടെ തിരക്കഥ.

ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ പുരോ​ഗമിക്കുകയാണ്. ചിത്രം അടുത്ത വര്‍ഷം തിയറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2005 ല്‍ ഉദയനാണ് താരം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ തന്റെതായ സ്ഥാനം ഉറപ്പിച്ച സംവിധായകനാണ് റോഷൻ ആഡ്രൂസ്. നോട്ട്ബുക്ക്, ഇവിടം സ്വര്‍​ഗമാണ്, മുംബൈ പൊലീസ്, ഹൗ ഓള്‍ഡ് ആര്‍ യൂ, കായംകുളം കൊച്ചുണ്ണി അടക്കം മലയാളത്തില്‍ ഇതുവരെ 11 ചിത്രങ്ങള്‍ സംവിധാനം ചെയ്തു. നിവിന്‍ പോളി നായകനായ സാറ്റര്‍ഡേ നൈറ്റ് ആണ് റോഷന്‍റെ സംവിധാനത്തില്‍ അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT