ഫോട്ടോ: ട്വിറ്റർ 
Entertainment

സൂര്യ- ബാല ചിത്രം പാതിവഴിയിൽ അവസാനിപ്പിച്ചെന്ന് അഭ്യൂഹം, മറുപടിയുമായി താരം

ലൊക്കേഷനിൽ നിന്നുള്ള ബാലയ്ക്കൊപ്പമുള്ള ചിത്രമാണ് സൂര്യ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്

സമകാലിക മലയാളം ഡെസ്ക്

15 വർഷത്തെ ഇടവേളയ്ക്കു ശേഷം സൂര്യയും ബാലയും ഒന്നിക്കുന്ന ചിത്രമാണ് സൂര്യ 41. ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. കുറച്ചുനാൾക്കു മുൻപാണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയത്. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുറത്തുവരുന്ന വാർത്തകൾ അത്ര ശുഭകരമായിരുന്നില്ല. ഈ ചിത്രം പാതിവഴിയിൽ ഉപേക്ഷിച്ചു എന്നായിരുന്നു അഭ്യൂഹങ്ങൾ. ഇപ്പോൾ ഇതിനു മറുപടിയുമായി സൂര്യ തന്നെ രം​ഗത്തെത്തിയിരിക്കുകയാണ്. 

ലൊക്കേഷനിൽ നിന്നുള്ള ബാലയ്ക്കൊപ്പമുള്ള ചിത്രമാണ് സൂര്യ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.  സെറ്റിൽ തിരിച്ചെത്താൻ കാത്തിരിക്കുന്നു എന്ന അടിക്കുറിപ്പിലായിരുന്നു ചിത്രം. ചിത്രത്തിന്റെ കോസ്റ്റ്യൂമിലാണ് സൂര്യയെ കാണുന്നത്. ടഫ് ലുക്കിലാണ് താരം എത്തുന്നത് എന്നത് വ്യക്തമാണ്. അഭ്യൂഹങ്ങൾ താരം തന്നെ തള്ളിയതോടെ ആരാധകർക്ക് പ്രതീക്ഷയായിരിക്കുകയാണ് സൂര്യയുടെ പോസ്റ്റ്. 

ഇതുവരെ പേരിടാത്ത ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ഷൂട്ടിങ് കന്യാകുമാരിയിലായിരുന്നു.  കൃതി ഷെട്ടി, സൂപ്പർ ശരണ്യയിലൂടെ ശ്രദ്ധേയയായ മമിത ബൈജു എന്നിവരാണ് നായികമാരായി എത്തുന്നത്. മറ്റുതാരങ്ങളേക്കുറിച്ചോ അണിയറപ്രവർത്തകരേക്കുറിച്ചോ ഉള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സൂര്യയുടെ സിനിമാ ജീവിതം തന്നെ വഴിതിരിച്ചുവിട്ട നന്ദ, പിതാമകൻ എന്നിവയാണ് ബാലയും സൂര്യയും ഇതിനുമുമ്പ് ഒന്നിച്ച ചിത്രങ്ങൾ.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

രൂപ റെക്കോര്‍ഡ് താഴ്ചയില്‍, 92.50ലേക്ക് കൂപ്പുകുത്തി, സെന്‍സെക്‌സ് 800 പോയിന്റ് കുതിച്ചു; ഐടി ഓഹരികള്‍ നേട്ടത്തില്‍

മുട്ട പുഴുങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോവരുത്

'വർഷങ്ങളോളം കാത്തിരുന്ന്, ശാഖകളിലേക്ക് പടർന്ന ഒരു സ്വപ്നം'; മരത്തിന് മുകളിൽ കഫേ തുടങ്ങിയ സന്തോഷം പങ്കുവച്ച് ഹരീഷ് ഉത്തമൻ

തിരണ്ടി എളുപ്പത്തിൽ വൃത്തിയാക്കാം

SCROLL FOR NEXT