ലൈക്ക പ്രൊഡക്ഷന്‍സ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യില്ലെന്ന തീരുമാനം സ്വീകരിച്ചതോടെയാണ് പ്രതിസന്ധിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.  ഫെയ്‌സ്ബുക്ക
Entertainment

അഭ്യൂഹങ്ങളവസാനിച്ചു; എംപുരാന്‍ മാര്‍ച്ച് 27ന് തിയേറ്ററുകളില്‍

ചിത്രത്തിന്റെ റിലീസ് തീയതി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നെങ്കിലും വിതരണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെ തുടര്‍ന്ന് തിയേറ്ററുകളില്‍ എത്താന്‍ വൈകുമെന്ന രീതിയില്‍ അഭ്യൂഹങ്ങളുയര്‍ന്നിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ലൂസിഫറിന്റെ രണ്ടാം ഭാഗമായെത്തുന്ന മോഹന്‍ലാല്‍ ചിത്രം എംപുരാന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍. ചിത്രത്തിന്റെ റിലീസ് തീയതി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നെങ്കിലും വിതരണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെ തുടര്‍ന്ന് തിയേറ്ററുകളില്‍ എത്താന്‍ വൈകുമെന്ന രീതിയില്‍ അഭ്യൂഹങ്ങളുയര്‍ന്നിരുന്നു. ലൈക്ക പ്രൊഡക്ഷന്‍സ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യില്ലെന്ന തീരുമാനം സ്വീകരിച്ചതോടെയാണ് പ്രതിസന്ധിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

എന്നാലിപ്പോള്‍, ചിത്രം നേരത്തെ തീരുമാനിച്ചതു പ്രകാരം മാര്‍ച്ച് 27ന് തന്നെ തിയേറ്ററുകളില്‍ എത്തുമെന്ന് അറിയിച്ചിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ പൃഥ്വിരാജ് സുകുമാരന്‍. എംപുരാന്‍ കേരളത്തില്‍ വിതരണം ചെയ്യുക ഗോകുലം മൂവീസ് ആയിരിക്കുമെന്നും പൃഥ്വിരാജ് ഫേസ്ബുക് പോസ്റ്റില്‍ വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കണമെന്നും പോസ്റ്റില്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭരതം' ഞങ്ങളുടെ കുടുംബകഥയല്ല, ചേട്ടനും ശ്രീക്കുട്ടനും വലിയ സ്‌നേഹത്തിലായിരുന്നു; തുറന്നു പറഞ്ഞ് കെ ഓമനക്കുട്ടി

പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; അപകടം പുല്ലരിയാന്‍ പോയപ്പോള്‍

ഐപിഎസ് ട്രെയിനിയെന്ന വ്യാജേന പെൺകുട്ടിയെ ചതിച്ചു; ഭീഷണിപ്പെടുത്തി പണവും വാഹനവും തട്ടി; കോട്ടയത്ത് 22-കാരൻ പിടിയിൽ

പൂക്കളം തട്ടിത്തെറിപ്പിച്ചത് ബെംഗളൂരുവിലല്ല, പാലാരിവട്ടത്ത്; അന്വേഷണം ശക്തമാക്കി പൊലീസ്

'ഈ ട്രെയിൻ എനിക്ക് സ്വന്തം'; സ്വർണ്ണ ശതാബ്ദി എക്സ്പ്രസ് പിടിച്ചെടുത്ത കർഷകന്റെ കഥ