Murali Krishna, Janaki, and Janaki's granddaughter Apsara സിനിമ എക്സ്പ്രസ്
Entertainment

'ജാനകിയമ്മ ആരോ​ഗ്യവതി'; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് കുടുംബം

മുരളി കൃഷ്ണയുടെ മകളും എസ് ജാനകിയുടെ കൊച്ചുമകളുമായ അപ്‌സരയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

സമകാലിക മലയാളം ഡെസ്ക്

പ്രശസ്ത പിന്നണി ഗായിക എസ് ജാനകിയുടെ മകൻ മുരളി കൃഷ്ണയുടെ വിയോഗത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾ തള്ളി കുടുംബം രം​ഗത്ത്. ജാനകിയമ്മയുടെ ആരോഗ്യനിലയെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അവർ ആരോഗ്യവതിയായി ഇരിക്കുന്നുവെന്നും കുടുംബം പ്രസ്താവനയിലൂടെ അറിയിച്ചു.

വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്ന മുരളി കൃഷ്ണ (60) ജനുവരി 22-ന് പുലർച്ചെ 12:55-ന് മൈസൂരുവിൽ വെച്ചാണ് അന്തരിച്ചത്. മുരളി കൃഷ്ണയുടെ മകളും എസ് ജാനകിയുടെ കൊച്ചുമകളുമായ അപ്‌സരയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

മകന്റെ വേർപാടിൽ എസ് ജാനകി അതീവ ദുഃഖത്തിലാണെങ്കിലും അവരുടെ ആരോഗ്യനിലയെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കുടുംബം അറിയിച്ചു. കുടുംബത്തിന് പുറത്തുള്ള വ്യക്തികൾ നൽകുന്ന വസ്തുതാവിരുദ്ധമായ വിവരങ്ങൾ മാധ്യമങ്ങളും പൊതുജനങ്ങളും ഏറ്റെടുക്കരുതെന്ന് അപ്‌സര അഭ്യർത്ഥിച്ചു. കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും കുടുംബം അറിയിച്ചിട്ടുണ്ട്.

Cinema News: S Janaki's family releases statement addressing rumours.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രക്തസാക്ഷി ഫണ്ടില്‍ നയാ പൈസ വഞ്ചിക്കാനോ, നഷ്ടപ്പെടാനോ അനുവദിക്കില്ല: എം വി ഗോവിന്ദന്‍

ഇന്ത്യക്കെതിരായ തീരുവ കുറയ്ക്കാന്‍ യുഎസ്, ചര്‍ച്ചകള്‍ക്ക് വഴിതുറക്കുന്നെന്ന് ട്രഷറി സെക്രട്ടറി

ഒലിച്ചുപോയത് 2.51 ലക്ഷം കോടി; ഒന്‍പത് മുന്‍നിര കമ്പനികളും നഷ്ടത്തില്‍; പൊള്ളി റിലയന്‍സ് ഓഹരി

'തല @ 44, റീ ലോഡഡ്'! വിസില്‍ പോഡ്... പാഡും കെട്ടി ഇറങ്ങി, ഐപിഎല്ലിനായി ധോനിയുടെ ഒരുക്കം (വിഡിയോ)

മമ്മൂക്കയുമല്ല ലാലേട്ടനുമല്ല, വന്നത് ലേഡി സൂപ്പർ സ്റ്റാർ; 'പാട്രിയറ്റ്' ആദ്യ കാരക്ടർ പോസ്റ്റർ പുറത്ത്

SCROLL FOR NEXT