Entertainment

'അസീം ഖാനെ ഇതുവരെ കണ്ടിട്ടില്ല', വിവാഹത്തില്‍ നിന്ന് പിന്‍മാറുന്നതായി സബ ഖമര്‍

വ്യക്തിപരമായ നിരവധി കാരണങ്ങള്‍കൊണ്ടാണ് വിവാഹം വേണ്ടന്നുവെക്കുന്നതെന്നാണ് ഇന്‍സ്റ്റഗ്രാമിലൂടെ താരം പറഞ്ഞത്

സമകാലിക മലയാളം ഡെസ്ക്

ഹിന്ദി മീഡിയം സിനിമയിലൂടെ ശ്രദ്ധേയയായ നടിയാണ് സബ ഖമര്‍. താരം വിവാഹിതയാവുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. വ്യവസായി അസീം ഖാനുമായാണ് സബയുടെ വിവാഹം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറുകയാണ് എന്ന് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടി. വ്യക്തിപരമായ നിരവധി കാരണങ്ങള്‍കൊണ്ടാണ് വിവാഹം വേണ്ടന്നുവെക്കുന്നതെന്നാണ് ഇന്‍സ്റ്റഗ്രാമിലൂടെ താരം പറഞ്ഞത്. അസീം ഖാനെ ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ലെന്നും താപം വ്യക്തമാക്കി. 

വളരെ പ്രധാനപ്പെട്ട പ്രഖ്യാപനം നടത്താനുണ്ട്. വ്യക്തിപരമായ നിരവധി കാരണങ്ങള്‍കൊണ്ട് അസീം ഖാനുമായുള്ള വിവാഹം വേണ്ടെന്നുവെക്കാന്‍ ഞാന്‍ താരുമാനിച്ചു. ഞങ്ങള്‍ ഇപ്പോള്‍ വിവാഹം കഴിക്കുന്നില്ല. എപ്പോഴും എന്നെ പിന്തുണയ്ക്കുന്നതുപോലെ ഈ തീരുമാനത്തിനും നിങ്ങളുടെ പിന്തുണയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. കയ്‌പേറിയ യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കുന്നതില്‍ അധികം വൈകിയില്ലെന്നാണ് കരുതുന്നത്. കൂടാതെ വളരെ പ്രധാനപ്പെട്ട കാര്യം കൂടി വ്യക്തമാക്കുകയാണ്. ഞാന്‍ എന്റെ ജീവിതത്തില്‍ ഒരിക്കലും അസീം ഖാനെ കണ്ടിട്ടില്ല. ഫോണിലൂടെയാണ് അദ്ദേഹവുമായി ബന്ധപ്പെട്ടിരുന്നത്. എനിക്ക് ഇപ്പോള്‍ വളരെ ബുദ്ധിമുട്ടേറിയ സമയമാണ് എന്നാല്‍ എല്ലാവര്‍ക്കും അറിയുന്നതുപോലെ ഇതും കടന്നുപോകും. എല്ലാവര്‍ക്കും സ്‌നേഹം- സബ ഖമര്‍ കുറിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാലാംദിവസവും ശരണ്യ കാണാമറയത്ത്, അഞ്ച് സംഘങ്ങളായി തിരിഞ്ഞ് തിരച്ചില്‍; ശുഭവാര്‍ത്ത പ്രതീക്ഷിച്ച് ബന്ധുക്കള്‍

15 വയസുള്ളപ്പോള്‍ പോണ്‍ സൈറ്റില്‍ എന്റെ ഫോട്ടോ കണ്ടു; സ്‌കൂളിലെ സഹപാഠികളും കണ്ടു: ഇന്നും സമാധാനമില്ല!

'ശരണ്യയ്ക്കായുള്ള തെരച്ചിലിന് കേന്ദ്രം ഇടപെടണം': ആവശ്യവുമായി കുടുംബം; ഊര്‍ജിത ശ്രമം തുടരുന്നുവെന്ന് ഡി കെ ശിവകുമാര്‍

മുന്നറിയിപ്പിൽ മാറ്റം, ഇന്ന് നാലു ജില്ലകളിൽ ശക്തമായ മഴ; 50 കിലോമീറ്റർ വേ​ഗത്തിൽ കാറ്റ്, ജാ​ഗ്രത

ദുർഘടമായ പർവത നിരകൾക്കിടയിൽ ഒളിച്ചിരുന്നത് 48 മണിക്കൂറോളം; ഇറാനിൽ നിന്നും യുഎസ് പൈലറ്റിന്റെ അതിശയിപ്പിക്കുന്ന രക്ഷപ്പെടുത്തൽ

SCROLL FOR NEXT