Sabumon ഫെയ്സ്ബുക്ക്
Entertainment

'ഒളികാമറ വച്ച് നടക്കുന്ന മഞ്ഞപ്പത്രക്കാര്‍, ഒരുപാട് ജീവിതം തകര്‍ത്തു, ഡയാനയെ കൊന്നതും ഇവര്‍'; പാപ്പരാസികളെപ്പറ്റി സാബുമോന്‍

സാബുവിനെ എതിര്‍ത്തും അനൂകലിച്ചും സോഷ്യല്‍ മീഡിയ

സമകാലിക മലയാളം ഡെസ്ക്

പാപ്പരാസികള്‍ക്കെതിരെയുള്ള സാബുമോന്റെ വാക്കുകള്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു. താരങ്ങളെ പിന്തുടര്‍ന്ന് വീഡിയോ ചിത്രീകരിക്കുന്ന ചാനലിന്റെ പിന്നിലുള്ളവരെ സാബുമോന്‍ തുറന്ന് കാണിച്ചത് ചര്‍ച്ചയായി മാറിയിരുന്നു. സാബുവിനെ എതിര്‍ത്തും അനൂകലിച്ചുമെല്ലാം ആളുകള്‍ രംഗത്തെത്തി. അവരെ വിമര്‍ശിക്കാന്‍ സാബുവിന് അര്‍ഹതയില്ലെന്നാണ് ചിലര്‍ പറയുന്നത്. അതിന് കാരണമായി അവര്‍ ചൂണ്ടിക്കാണിക്കുന്നത് സാബു പ്രാങ്ക് ഷോ നടത്തിയിരുന്നുവെന്നതാണ്.

പക്ഷെ ഓണ്‍ലൈന്‍ മീഡിയ താരങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നത് ശരിയല്ലെന്നും അത് തുറന്ന് പറഞ്ഞതിന് സാബുവിന് അഭിനന്ദിക്കുകയാണ് വേണ്ടതെന്നും ചിലര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ സാബുമോന്‍ നേരത്തെ പാപ്പരാസികളെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സാബു പറഞ്ഞതാണ് ചര്‍ച്ചയാകുന്നത്.

''സിനിമകളുടെ പ്രെമോഷന്റെ ഭാഗമായി പല കോലം കെട്ടലും ഉണ്ടാകും. അതൊക്കെ ഇതിന്റെ ഭാഗമാണ്. ഇതൊരു വിനോദ മേഖലയാണ്. പക്ഷെ സെലിബ്രിറ്റി ഇമേജ് തങ്ങള്‍ക്ക് എന്ത് തോന്ന്യാസം കാണിക്കാനുമുള്ളതാണെന്ന് വേറെ ചില സെലിബ്രിറ്റികള്‍ വിചാരിക്കുന്നിടത്താണ് പ്രശ്‌നം. സോഷ്യല്‍ മീഡിയയും ഒരു ഇന്‍ഡസ്ട്രിയായി മാറി. അതൊരു സമാന്തര ലോകമാണ്.'' എന്നാണ് സാബു പറഞ്ഞത്.

എനിക്കറിയാവുന്ന മനുഷ്യരോട് പറയാറുണ്ട് ഇവരെ പ്രോത്സാഹിപ്പിക്കരുതെന്ന്. കൊടുക്കാതിരുന്നാല്‍ ഇവരൊക്കെ മാറി നിന്നോളും. ഞാന്‍ ഇവരെ പാപ്പരാസികള്‍ എന്നാണ് വിളിക്കുക എന്നാണ് സാബു പറയുന്നത്. ഇതേ ആളുകളാണ് ഡയാനയെ കൊന്നു കളഞ്ഞത്. ഇതേ പാപ്പരാസികള്‍ തന്നെയാണ് ഒരുപാട് മനുഷ്യരുടെ ജീവിതം തകര്‍ത്തുകളഞ്ഞത്. ഒളിക്ക്യാമറ വച്ച് നടക്കുന്ന മഞ്ഞപത്രക്കാര്‍. അവര്‍ക്ക് അക്കൗണ്ടബിലിറ്റിയില്ല. വായില്‍ തോന്നുന്നത് എഴുതാം പറയാം എന്നും സാബു പറയുന്നു.

നവ മാധ്യമങ്ങള്‍ വ്യത്യസ്ത മനുഷ്യര്‍ ജീവിക്കുന്ന ലോകമാണ്. അവര്‍ക്ക് യാതൊരു സാമൂഹിക ഉത്തരവാദിത്തവുമില്ല. അവര്‍ ദൈനംദിന ജീവിതത്തില്‍ മാന്യമായിട്ട് ജീവിക്കുന്നവരാകും. പക്ഷെ നടിയുടെ ചിത്രത്തിന് താഴെ വൃത്തികെട്ട പ്രയോഗം നടത്തും. പിടിക്കുമ്പോള്‍ മദ്യലഹരിയിലാണെന്ന് പറയും. ഈ പാരലല്‍ വേല്‍ഡിലെ പരിപാടി നല്ലതല്ല. ഇവര്‍ ജീവിക്കുന്നത് രണ്ട് ജീവിതമാണെന്നും സാബു പറയുന്നു.

എനിക്ക് ഇത്തരം മനുഷ്യരോട് അറപ്പും വെറുപ്പുമാണ്. അവര്‍ എന്നെ കാണണ്ട. എനിക്ക് സപ്പോര്‍ട്ട് ചെയ്യണ്ട. ഓണ്‍ലൈന്‍ മീഡിയകളാണ് ഇത്തരം ദുഷിപ്പുകളെ പ്രൊമോട്ട് ചെയ്യുന്നത്. പത്ര പ്രവര്‍ത്തകരല്ല ഇവര്‍. പത്രപ്രവര്‍ത്തകര്‍ക്ക് മൊറാലിറ്റിയുണ്ട്. എത്തിക്‌സ് ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

Sabumon lashes out at Papparzi in an old interview. video goes viral amid online discussion about his actions against social media pages.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

ഗുരുവായൂര്‍ ക്ഷേത്രം ഏകാദശി നിറവിലേക്ക്, തങ്കത്തിടമ്പ് തൊഴുത് ആയിരങ്ങള്‍; സുകൃത ഹോമ പ്രസാദ വിതരണം നവംബര്‍ എട്ടിന്

സഞ്ജു സാംസണ്‍ ഇല്ല, ടീമില്‍ മൂന്ന് മാറ്റം; ടോസ് നേടിയ ഇന്ത്യ ഓസ്‌ട്രേലിയയെ ബാറ്റിങ്ങിന് അയച്ചു

'ഒരേയൊരു രാജാവ്'; പുതിയ ലുക്കില്‍, പുതിയ ഭാവത്തില്‍ ഒരു 'ഷാരൂഖ് ഖാന്‍ സംഭവം'; 'കിങ്' ടൈറ്റില്‍ വിഡിയോ

ഫീസ് തരുന്നില്ല; രാജു നാരായണസ്വാമിക്കെതിരേ വക്കീല്‍ നോട്ടീസുമായി അഭിഭാഷകന്‍

SCROLL FOR NEXT