Sai Abhyankkar ഇൻസ്റ്റ​ഗ്രാം
Entertainment

'അനിരുദ്ധിനേക്കാൾ കൊള്ളാം'; കമന്റിന് മറുപടിയുമായി സായ് അഭ്യങ്കർ

ബൾട്ടിയാണ് സായ് സം​ഗീത സംവിധാനം ചെയ്ത് ഏറ്റവുമൊടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.

Author : സമകാലിക മലയാളം ഡെസ്ക്

യുവ സം​ഗീത സംവിധായകരിൽ ഒട്ടേറെ ആരാധകരുള്ള വ്യക്തിയാണ് സായ് അഭ്യങ്കർ. 'കാട്ച്ചി സേര', 'ആസ കൂടാ' തുടങ്ങിയ ഗാനങ്ങളിലൂടെയാണ് സായ് തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ മനം കവരുന്നത്. ഈ രണ്ട് പാട്ടുകളും ട്രെൻഡിങ് ആയി മാറുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സായ് അഭ്യങ്കറിനെ സംഗീത സംവിധായകനാക്കി നിരവധി സിനിമകളാണ് പ്രഖ്യാപിച്ചത്.

അനിരുദ്ധുമായി വരെ നിരവധി പേർ സായിയെ താരതമ്യം ചെയ്തിരുന്നു. ബൾട്ടിയാണ് സായ് സം​ഗീത സംവിധാനം ചെയ്ത് ഏറ്റവുമൊടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. ബൾട്ടിയിലെ ജാലക്കാരി എന്ന പാട്ടും ഹിറ്റായി. ഇപ്പോഴിതാ ബൾട്ടിയുടെ തിയറ്റർ വിസിറ്റിനെത്തിയ സായ് ആരാധകർക്ക് നൽകിയ മറുപടിയാണ് സോഷ്യൽ മീ‍ഡിയ ഏറ്റെടുത്തിരിക്കുന്നത്.

'ബിജിഎം എല്ലാം അടിപൊളി അനിരുദ്ധിനും മേലെ വന്നിട്ടുണ്ട്' എന്ന കമന്റിന് കൈകൂപ്പി ചിരിച്ചുകൊണ്ട് 'വളരെ നന്ദി' എന്ന് പറഞ്ഞുകൊണ്ട് നടന്നു പോകുന്ന സായിയെ വിഡിയോയിൽ കാണാനാകും. വളരെ നന്നായി സായ് ചോദ്യത്തിനെ ഡീൽ ചെയ്തു എന്നാണ് സോഷ്യൽ മീഡിയയിലെ കമന്റുകൾ.

അനിരുദ്ധിനെയും സായ്‌യെയും അനാവശ്യമായി താരതമ്യപ്പെടുത്തുകയാണെന്നും സായ് ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ടെന്നും കമന്റ് ചെയ്യുന്നവർ നിരവധിയാണ്. അതേസമയം, ഷെയ്‌ൻ നിഗം നായകനായി എത്തിയ ബൾട്ടിയ്ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. സിനിമയുടെ മ്യൂസിക്കിനും പശ്ചാത്തലസംഗീതത്തിനും കയ്യടി ലഭിക്കുന്നുണ്ട്.

എസ് ടി കെ ഫ്രെയിംസ്, ബിനു ജോർജ്ജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ്‌ ടി കുരുവിള, ബിനു ജോർജ് അലക്സാണ്ടർ എന്നിവർ നിർമ്മിച്ച്, നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്യുന്നതാണ് ഈ സ്പോർട്സ് ആക്ഷൻ ചിത്രം. തമിഴും മലയാളവും ഇടകലർന്ന പ്രദേശത്തെ ഒരു പറ്റം ചെറുപ്പക്കാരുടെ കഥയിൽ കബഡിയും സൗഹൃദവും പ്രണയവും സംഘർഷവും പശ്ചാത്തലമായി വരുന്നുണ്ട്.

Cinema News: Music Director Sai Abhyankkar reaction on fans comments.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും