വിരാട പര്‍വ്വം ടീസറിൽ നിന്ന് 
Entertainment

നക്സലൈറ്റായി റാണ ദ​​ഗുബാട്ടി, പ്രണയം പറയാൻ കാടുകയറി സായ് പല്ലവി; വിരാട പര്‍വ്വം ടീസർ

തന്റെ പ്രണയത്തിനായി വീടുവിട്ടിറങ്ങുന്ന സായിയുടെ ജീവിതവും സഖാവ് രാവണ്ണയുടെ പോരാട്ടവുമാണ് ചിത്രത്തിൽ പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

സിനിമാപ്രേമികൾ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തെലുങ്ക് ചിത്രമാണ് വിരാട പർവം. റാണ ദ​ഗുബാട്ടിയും സായി പല്ലവിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. തെലങ്കാന പ്രദേശത്തെ നക്സലൈറ്റ് മൂവ്മെന്‍റ് പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം പറയുന്നത് യഥാർത്ഥ സംഭവമാണ്. 

സഖാവ് രാവണ്ണ എന്നറിയപ്പെടുന്ന ഡോ. രവി ശങ്കര്‍ എന്ന കഥാപാത്രമായാണ് റാണ എത്തുന്നത്. രാവണ്ണയുടെ കവിതകളിലൂടെ അദ്ദേഹത്തോട് പ്രണയത്തിലാവുകയാണ് സായ് പല്ലവിയുടെ കഥാപാത്രം. തന്റെ പ്രണയത്തിനായി വീടുവിട്ടിറങ്ങുന്ന സായിയുടെ ജീവിതവും സഖാവ് രാവണ്ണയുടെ പോരാട്ടവുമാണ് ചിത്രത്തിൽ പറയുന്നത്. ടീസറിൽ നിറഞ്ഞു നിൽക്കുന്നത് സായ് പല്ലവിയുടെ മികച്ച അഭിനയ മുഹൂർത്തങ്ങളാണ്. പ്രിയാമണി, നന്ദിതാദാസ്, നിവേദ പെതുരാജ്, നവീന്‍ ചന്ദ്ര തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. 

വേണു ഉഡുഗുല രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം ഏപ്രിൽ 30ന് തിയറ്ററുകളിലെത്തും. സുരേഷ് പ്രൊഡക്ഷന്‍സ്, എസ്എല്‍വി സിനിമാസ് എന്നീ ബാനറുകളില്‍ സുധാകര്‍ ചെറുകുറി ആണ് നിര്‍മ്മാണം. ഛായാഗ്രഹണം ഡാനി സാലൊ, ദിവാകര്‍ മണി. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്. സംഗീതം സുരേഷ് ബൊബ്ബിളി. സംഘട്ടനം പീറ്റര്‍ ഹെയ്ന്‍, സ്റ്റെഫാന്‍ റിഷ്റ്റര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍ അഴിമതി: വിജിലന്‍സ് കേസെടുത്തു, രണ്ട് എഫ്ഐആര്‍, പിണറായി വിജയന്‍ ഒന്നാംപ്രതി

ബജറ്റ് വിഹിതം വെട്ടിക്കുറച്ചു; കോഴിക്കോട് പെരുവണ്ണാമൂഴി ബയോളജിക്കൽ പാർക്ക് പദ്ധതി പ്രതിസന്ധിയിൽ

ശ്രീശാന്ത്, അശ്വിൻ... റെക്കോർഡിൽ ഇനി 'പ്രിൻസ് യാ​ദവും'; നിർണായകം '13 റൺസ്'!

മൂന്നാറിലെ ഗതാഗതക്കുരുക്കിന് പരിഹാരം അകലെ; പാർക്കിങ് സൗകര്യത്തിന് റവന്യൂ ഭൂമിയില്ലെന്ന് റിപ്പോർട്ട്

പ്രതിഷ്ഠയേത് കൊലുവേത് എന്ന സംശയം; മേലാമുറി പെരിയ മാരിയമ്മൻ ക്ഷേത്രത്തിൽ വിസ്മയമൊരുക്കി പടുകൂറ്റൻ ബൊമ്മക്കൊലു