Sai Pallavi, Dhanush എക്സ്
Entertainment

'കുറേ കൊടികൾ കണ്ടപ്പോൾ, രാഷ്ട്രീയ സമ്മേളനം പോലെ തോന്നി, ധനുഷ് അഭിനയം നിർത്തരുത്'; അഭ്യൂഹങ്ങൾക്ക് പിന്നാലെ സായ് പല്ലവി

കാരണം അദ്ദേ​ഹത്തെപ്പോലെ ഒരു പെർഫോമർ വേറെയില്ല.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

ധനുഷ്- മമ്മൂട്ടി ചിത്രം 'ഓം'-ന്റെ ഭാ​ഗമായതിന്റെ സന്തോഷത്തിലാണ് നടി സായ് പല്ലവിയിപ്പോൾ. ചെന്നൈയിൽ വച്ച് വെള്ളിയാഴ്ച ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റും നടന്നിരുന്നു. പരിപാടിയിൽ വച്ച് സായ് പല്ലവി ധനുഷിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധേയമാകുന്നത്.

ധനുഷ് സിനിമയിൽ നിന്ന് വിട്ടുനിൽക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹത്തിന്റെ ആരാധകർ കൊണ്ടുവന്ന പതാകകൾ കണ്ടപ്പോൾ, ഇതൊരു രാഷ്ട്രീയ സമ്മേളനം പോലെ തനിക്ക് തോന്നിക്കുന്നുവെന്നും സായ് പല്ലവി പറഞ്ഞു. "ഇവിടേക്ക് വരുന്ന വഴിയിൽ ഒരുപാട് കൊടികൾ കണ്ടപ്പോൾ, ഇതൊരു രാഷ്ട്രീയ സമ്മേളനമാണോ എന്ന് ഞാൻ വിചാരിച്ചു.

ധനുഷ് സാർ, നിങ്ങൾ എന്ത് ചെയ്താലും നിങ്ങളെ ഞാൻ പിന്തുണയ്ക്കും. അടുത്തിടെയാണ് നമ്മുടെ വിജയ് സാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയും അഭിനയരംഗത്ത് നിന്ന് വിട്ടുനിൽക്കുകയും ചെയ്തു. ധനുഷ് സാർ ഒരു നടനായി എപ്പോഴും നമുക്കൊപ്പം ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു. കാരണം അദ്ദേ​ഹത്തെപ്പോലെ ഒരു പെർഫോമർ വേറെയില്ല.

എന്നാൽ, 'ഓമി'ലൂടെ നിങ്ങൾ എനിക്ക് നൽകിയ സ്നേഹവും കരുതലും തിരികെ നൽകാൻ കഴിയുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്".- സായ് പല്ലവി പറഞ്ഞു. അടുത്തിടെയാണ് ധനുഷ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നുവെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്.

'ഓം' പ്രീ റിലീസ് ഇവന്റിൽ വച്ച് ഇത്തരം ആരോപണങ്ങളെ ധനുഷ് നിഷേധിക്കുകയും ചെയ്തു. തനിക്ക് പിന്നിൽ ഒരു രാഷ്ട്രീയ പാർട്ടിയുമില്ലെന്ന് ധനുഷ് പറഞ്ഞു. ദൈവത്തിന്റെയും തന്റെ ആരാധകരും ജനങ്ങളുമാണ് തനിക്കുള്ള ഏറ്റവും വലിയ പിന്തുണയെന്നും താരം വ്യക്തമാക്കി.

അതേസമയം, ധനുഷിനോടുള്ള സായ് പല്ലവിയുടെ ഈ സ്നേഹവും പിന്തുണയും ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. 'ഓം'-ൽ നിത്യ റെഡ്ഡി എന്ന പൊലീസ് കഥാപാത്രമായാണ് സായ് പല്ലവി എത്തുന്നത്. രാജ് കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 20ന് തിയറ്ററുകളിലെത്തും.

Actress Sai Pallavi appeals to Dhanush to continue acting amid speculation of his political entry.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദീപാവലി മഴയില്‍ മുങ്ങുമോ?, ഇന്നും നാളെയും ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വനിതാ അറ്റൻഡർ, ഫാർമസിസ്റ്റ് ഒഴിവുകൾ; ഹോമിയോ വകുപ്പിന് കീഴിൽ ജോലി നേടാം

കാര്‍ഡില്‍ റിവാര്‍ഡ് പോയിന്റ് ഉണ്ടോ?, എങ്ങനെ പ്രയോജനപ്പെടുത്താം?; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

'എനിക്കുള്ള അരിമണി എനിക്കുതന്നെ വരും; ഞാനിവിടെ ഉണ്ടെന്ന് ഓര്‍മപ്പെടുത്തുന്നതിൽ പ്രശ്‌നമുണ്ട്': അനുശ്രീ

"വീട്ടമ്മമാര്‍ ജാഗ്രതൈ...!!!"; കണ്ണൂരില്‍ വയോധികയ്ക്ക് ലിഫ്റ്റ് നല്‍കി മാലപൊട്ടിച്ചു