'എനിക്കുള്ള അരിമണി എനിക്കുതന്നെ വരും; ഞാനിവിടെ ഉണ്ടെന്ന് ഓര്‍മപ്പെടുത്തുന്നതിൽ പ്രശ്‌നമുണ്ട്': അനുശ്രീ

സിനിമയിൽ എത്തിയ കാലത്തുനിന്ന് ഇന്നത്തെ സിനിമകൾ ഏറെ മാറിയിട്ടുണ്ടെന്നും അനുശ്രീ ചൂണ്ടിക്കാട്ടി.
Anusree
AnusreeFacebook
Updated on: 
1 min read

സിനിമയിൽ അവസരത്തിനു വേണ്ടി സംവിധായകരെ നിരന്തരം സമീപിക്കാറില്ലെന്ന് നടി അനുശ്രീ. ഇൻഡസ്ട്രിയിൽ എത്തിയിട്ട് പത്തുപതിനാലു വർഷമായെന്നും താൻ ഇവിടെയുണ്ടെന്ന് സിനിമാ മേഖലയിലുള്ളവർക്ക് അറിയാമെന്നും താരം പറഞ്ഞു. പുതിയ ചിത്രമായ 'പ്രേംപാറ്റ'യുമായി ബന്ധപ്പെട്ട അഭിമുഖത്തിലായിരുന്നു അനുശ്രീയുടെ പ്രതികരണം.

താൻ ഇതുവരെ ചെയ്തുവെച്ചിട്ടുള്ള കഥാപാത്രങ്ങളും സിനിമകളും സിനിമാ പ്രവർത്തകർക്ക് അറിയാമെന്നും അതിൽ ഏതെങ്കിലും കഥാപാത്രവുമായി റിലേറ്റ് ചെയ്യാൻ കഴിയുന്ന വേഷമാണെങ്കിൽ അവസരം തേടിയെത്തുമെന്നുമാണ് അനുശ്രീയുടെ നിലപാട്. അല്ലാതെ അവസരങ്ങൾക്കായി നിരന്തരം സ്വയം ഓർമിപ്പിക്കാൻ താൽപര്യമില്ലെന്നും താരം വ്യക്തമാക്കി.

സിനിമയിൽ എത്തിയ കാലത്തുനിന്ന് ഇന്നത്തെ സിനിമകൾ ഏറെ മാറിയിട്ടുണ്ടെന്നും അനുശ്രീ ചൂണ്ടിക്കാട്ടി. പുതിയ തലമുറയിലെ സംവിധായകരും സിനിമകളുടെ അവതരണരീതിയും കഥാപാത്രങ്ങളുടെ സ്വഭാവവുമെല്ലാം മാറിയിട്ടുണ്ട്. 'പ്രേംപാറ്റ'യിലും അത്തരത്തിലുള്ള മാറ്റങ്ങൾ കാണാനാകുമെന്നും താരം പറഞ്ഞു.

അനുശ്രീയുടെ വാക്കുകൾ:

നമ്മളിപ്പോള്‍ ഇൻഡസ്ട്രിയിൽ എത്തിയിട്ട് പത്തുപതിനാലു വര്‍ഷമായില്ലേ. ആര്‍ക്കൊക്കെയോ അറിയാം ഞാനിവിടെ ഉണ്ടെന്ന്. ഞാനിവിടെ ഉണ്ട്. ആവശ്യമുള്ളവര്‍ക്ക് ഇതിനകം ചെയ്തുവെച്ചിട്ടുള്ള കുറച്ച് കാര്യങ്ങളുണ്ടല്ലോ. അതിലേതെങ്കിലും അവര്‍ക്ക് റിലേറ്റ് ചെയ്യാന്‍ കഴിയുന്ന കഥാപാത്രമാണെങ്കില്‍ ഉറപ്പായും എനിക്കുള്ള അരിമണി എനിക്കുതന്നെ വരും. അല്ലാതെ ഞാനിവിടെ ഉണ്ട്, ഞാനിവിടെ ഉണ്ട് എന്ന് ഓര്‍മപ്പെടുത്തുന്നതിൽ ഭയങ്കര പ്രശ്‌നമുള്ളയാളാണ് ഞാൻ.

വരട്ടെ, എനിക്കെന്തു ചെയ്യാന്‍ കഴിയും എന്തു ചെയ്യാന്‍ കഴിയില്ല എന്ന് ഇവിടത്തെ മേക്കേഴ്‌സിന് അറിയാം. ചിലപ്പോള്‍ തോന്നാറുണ്ട്, പത്തുവര്‍ഷം മുന്‍പ് ഞങ്ങള്‍ ചെയ്തുതുടങ്ങിയ കാലത്തുള്ള സിനിമയില്‍നിന്നും ഇപ്പോഴത്തെ സിനിമകള്‍ ഒരുപാട് മാറിയിട്ടുണ്ടെന്ന്. പ്രേംപാറ്റയടക്കം. ഈ സിനിമയിലൊരു ടീച്ചറുണ്ടായതുകൊണ്ട് ഞാന്‍ വന്നു. അത്തരം മാറ്റങ്ങളുണ്ട്. എന്നാല്‍പോലും ഇപ്പോഴത്തെ മേക്കേഴ്‌സിന് അറിയാം. ഇത് അനുവിന് പറ്റുന്ന കഥാപാത്രമാണെങ്കില്‍ എന്തായാലും ഞാന്‍ ആക്‌സസിബിളാണ്.

Anusree
'തൃശ്ശൂർ തിമോത്തി': വില്ലനായി സീൻ പൊളിച്ചട‌ക്കുന്ന നസ്ലെൻ; തമിഴ്നാടും തൂക്കിയോ?
Anusree
'എന്റെ തെറ്റാണ്, അദ്ദേഹത്തിന്റെ വീട്ടിൽ പോയി കാലിൽ വീണ് ഞാൻ മാപ്പ് പറഞ്ഞു'; വിനയനുമായുണ്ടായ പിണക്കത്തെക്കുറിച്ച് സുധീർ
Anusree
യുവാവുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങള്‍ ലീക്കായി; ഹാക്ക് ചെയ്യപ്പെട്ടതെന്ന് നടി; 49 കാരിയുടെ പ്രണയത്തിന് അധിക്ഷേപം
Summary

I am someone who has issues with reminding others that I am here': Anusree

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER