വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

വേഷം മാറി തിയറ്ററിലെത്തി, ആരാധകർക്കൊപ്പമിരുന്ന് സിനിമ കണ്ട് സായ് പല്ലവി; വിഡിയോ വൈറൽ

ആരാധകരുടെ സ്നേഹം നേരിട്ട് അനുഭവിച്ചറിയാൻ വേഷം മാറി തിയറ്ററിൽ എത്തിയ സായ് പല്ലവിയുടെ വിഡിയോ ആണ് വൈറലാവുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പ്രേമം സിനിമയിലൂടെ തെന്നിന്ത്യൻ ആരാധകരുടെ മനം കവർന്ന നടിയാണ് സായ് പല്ലവി. തെന്നിന്ത്യയിലെ തിരക്കേറിയ നായികയായ സായിക്ക് ആരാധകരും ഏറെയാണ്. തെലുങ്ക് ചിത്രം ശ്യാം സിൻഹ റോയി ആണ് താരത്തിന്റേതായി പുറത്തെത്തിയ പുതിയ ചിത്രം. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആരാധകരുടെ സ്നേഹം നേരിട്ട് അനുഭവിച്ചറിയാൻ വേഷം മാറി തിയറ്ററിൽ എത്തിയ സായ് പല്ലവിയുടെ വിഡിയോ ആണ് വൈറലാവുന്നത്. 

മുഖം മറച്ച് എത്തി

ബുർഖ ധരിച്ച് മുഖം മറച്ചാണ് താരം ആരാധകർക്കൊപ്പം സിനിമ കാണാൻ കയറിയത്. ഹൈദരാബാദുളള ശ്രി രാമുലു തിയറ്ററിൽ വൈകിട്ടുള്ള പ്രദർശനത്തിനെത്തിയ നടി പ്രേക്ഷകർക്കൊപ്പമിരുന്നാണ് സിനിമ കണ്ടത്. മുഖം മറച്ചതിനാൽ തിയറ്ററില്‍ ഉള്ള ആളുകളാരും സായ് പല്ലവിയെ തിരിച്ചറിഞ്ഞില്ല. സിനിമ കണ്ട് പുറത്തിറങ്ങി വിഡിയോയ്ക്ക് മുഖം കാണിച്ച ശേഷം വണ്ടിയിൽ കയറി താരം പോവുകയായിരുന്നു. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിഡിയോ. ഇത് ആദ്യമായല്ല താരം ആരാധകരെ അമ്പരപ്പിക്കുന്നത്. 

വിഡിയോ വൈറൽ

തെലുങ്ക് നടൻ നാനിയാണ് ചിത്രത്തിൽ നായകനായി എത്തിയത്. ഡിസംബർ 24ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കൃതി ഷെട്ടി, മഡോണ സെബാസ്റ്റ്യൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിഹാരിക എന്റർടൈൻമെന്റിന്റെ ബാനറിൽ ശ്രീ വെങ്കട്ട് ബോയ്‍നപ്പള്ളിയാണ് 'ശ്യാം സിൻഹ റോയി' നിര്‍മിച്ചിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'