Sai Pallavi 
Entertainment

'മമിത അഡോറബിള്‍ ആയിരുന്നു, സംഗീത് അയ്യപ്പാ എന്ന് പറഞ്ഞപ്പോഴൊക്കെ ഞാന്‍ പൊട്ടിച്ചിരിച്ചു'; നിവിന്‍ പോളിയോട് സായ് പല്ലവി

സായ് പല്ലവിയ്ക്ക് നിവിന്‍ പോളിയ്ക്ക് നല്‍കിയ സര്‍പ്രൈസ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ഒറ്റ സിനിമ കൊണ്ട് തന്നെ മലയാള സിനിമയിലെ തന്നെ ഐക്കോണിക് ജോഡികളിലൊന്നായി മാറിയവരാണ് നിവിന്‍ പോളിയും സായ് പല്ലവിയും. നിവിന്റെ നായികയായി പ്രേമത്തിലൂടെയാണ് സായ് പല്ലവി അരങ്ങേറുന്നത്. പിന്നീട് തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ നായികമാരില്‍ ഒരാളായി സായ് പല്ലവി വളര്‍ന്നു. ഇന്നിതാ ബോളിവുഡിലെത്തി നില്‍ക്കുകയാണ് സായ് പല്ലവി.

നിവിനും കരിയറില്‍ മിന്നും ഫോമിലാണുള്ളത്. ബത്‌ലഹേം കുടുംബ യൂണിറ്റിലൂടെ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് സമ്മാനിച്ച് നില്‍ക്കുകയാണ് നിവിന്‍ പോളി. തുടര്‍ പരാജയങ്ങളില്‍ നിന്നും സമാനതകളില്ലാത്ത തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നിവിന്‍ പോളി.

കഴിഞ്ഞ ദിവസം സായ് പല്ലവിയ്ക്ക് നിവിന്‍ പോളിയ്ക്ക് നല്‍കിയ സര്‍പ്രൈസ് ആണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. നടന്‍ ജഗപതി ബാബുവിന്റെ ടോക്ക് ഷോയില്‍ സായ് പല്ലവി അതിഥിയായി എത്തിയപ്പോഴായിരുന്നു സംഭവം. സായ് പല്ലവിയ്ക്ക് സര്‍പ്രൈസായി ഒരുക്കിയിരുന്നത് നിവിന്‍ പോളിയുടെ ഫോണ്‍ കോള്‍ ആയിരുന്നു.

നിവിന്റെ ശബ്ദം കേട്ടതും സായ് പല്ലവി അതിവസന്തുഷ്ടയാകുന്നുണ്ട്. പിന്നാലെ നിവിന്‍ പോളിയുടെ ബെത്‌ലേഹം കുടുംബ യൂണിറ്റിനെക്കുറിച്ചും സായ് പല്ലവി വാചാലയാവുകയാണ്. രണ്ട് ദിവസം മുമ്പാണ് താന്‍ സിനിമ കണ്ടതെന്നും നിവിനെ വിളിക്കാനിരിക്കുകയായിരുന്നുവെന്നും സായ് പല്ലവി പറയുന്നുണ്ട്. മമിത ബൈജുവിനേയും സംഗീത് പ്രതാപിനേയും കുറിച്ചും സായ് പല്ലവി സംസാരിക്കുന്നുണ്ട്.

''നിങ്ങളുടെ സിനിമ ബ്ലോക്ബസ്റ്റര്‍ ആയതില്‍ അഭിനന്ദനങ്ങള്‍. രണ്ട് ദിവസം മുമ്പാണ് ഞാന്‍ ബത്‌ലഹേം കുടുംബ യൂണിറ്റ് കണ്ടത്. മമിത അഡോറബിള്‍ ആയിരുന്നു. നിങ്ങളുടെ സംവിധായകന്‍ കഥാപാത്രം ചെയ്ത ഒരാളുണ്ടല്ലോ, അവന്‍ ഓരോ തവണ അയ്യപ്പാ എന്ന് പറയുമ്പോഴും ഞാന്‍ പൊട്ടിച്ചിരിക്കുകയായിരുന്നു. വിളിച്ചതിന് നന്ദി നിവി, ഇത് വല്ലാത്തൊരു സര്‍പ്രൈസ് ആയിപ്പോയി. നിങ്ങളോട് സംസാരിക്കാനായതില്‍ സന്തോഷം. ഞാന്‍ നിങ്ങളെ വിളിക്കാനിരിക്കുകയായിരുന്നു, സിനിമയെക്കുറിച്ച് സംസാരിക്കാനായി'' എന്നാണ് സായ് പല്ലവി പറഞ്ഞത്.

Sai Pallavi gets a surprise phone call from Nivin Pauly. She praises BKU movie, Mamitha Baiju and Sangeeth Prathap.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഗ്യാനേഷ് കുമാര്‍ ജയിലില്‍ പോകും'; 2024ലെ തെരഞ്ഞെടുപ്പ് നിയമവിരുദ്ധമെന്ന് രാഹുല്‍ ഗാന്ധി

പിഎഫ് സേവനങ്ങള്‍ ഇനി വാട്സ്ആപ്പില്‍; ജീവനക്കാര്‍ക്ക് എങ്ങനെ പ്രയോജനപ്പെടും?

'വിളിച്ചു വരുത്തി അപമാനിച്ചു'; നടന്‍ അരവിന്ദിനെ വിവാഹ വേദിയില്‍ നിന്നും തള്ളിമാറ്റി സെക്യൂരിറ്റി; വിമര്‍ശനവുമായി ആരാധകര്‍

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ചോറ്റാനിക്കര ക്ഷേത്രത്തില്‍; കുടുംബത്തോടൊപ്പം ദര്‍ശനം

'സ്‌നേഹത്തിന്റെ കടയില്‍ ഇപ്പോള്‍ വെറുപ്പ് മാത്രം; നിങ്ങള്‍ മോക്ക് പ്രധാനമന്ത്രിയായി തുടരൂ'