സായ് പല്ലവി (Sai Pallavi) ഫെയ്സ്ബുക്ക്
Entertainment

അന്ന് മീര ജാസ്മിനൊപ്പം ഡാൻസ് കളിച്ച കുട്ടി! ഇന്ന് തെന്നിന്ത്യയിലെ സൂപ്പർ നായിക; വൈറലായി ചിത്രങ്ങൾ

സായ് പല്ലവിയുടെ അന്നത്തെ ചിത്രമാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവരുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള നടിയാണ് സായ് പല്ലവി (Sai Pallavi). പ്രേമം എന്ന ചിത്രത്തിലൂടെയാണ് സായ് പല്ലവി സിനിമയിലെത്തുന്നത്. നടിയാകുന്നതിന് മുൻപ് സായ് പല്ലവി സിനിമയിൽ ബാക്ക്​ഗ്രൗണ്ട് ഡാൻസർ ആയാണെത്തിയത്. കസ്തൂരിമാൻ സിനിമയുടെ തമിഴ് പതിപ്പിൽ മീര ജാസ്മിൻ പഠിക്കുന്ന കോളജിലെ വിദ്യാർഥികളിൽ ഒരാളായി പാട്ട് സീനിൽ മാത്രമാണ് സായ് പല്ലവി പ്രത്യക്ഷപ്പെട്ടത്.

സായ് പല്ലവിയുടെ അന്നത്തെ ചിത്രമാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവരുന്നത്. ചിത്രം സോഷ്യൽ മീ‍ഡിയയിലെത്തിയതോടെ സായ് പല്ലവിയുടെ ഡാൻസിനെ പ്രശംസിച്ച് നിരവധി പേരാണെത്തുന്നത്. സായ് പല്ലവിയുടെ ഡാൻസ് പെർഫോമൻസുകൾക്കും ആരാധകരേറെയാണ്. പ്രേമത്തിലെ സായ് പല്ലവിയുടെ ഡാൻസും ഏറെ ശ്രദ്ധ നേടിയിരുന്നു.

പിന്നീട് ധനുഷിനൊപ്പം റൗഡി ബേബി എന്ന പാട്ടിലെ സായ് പല്ലവിയുടെ ഡാൻസും വൻ തരം​ഗമായി മാറിയിരുന്നു. ലോഹിതദാസ് രചനയും സംവിധാനവും നിർവഹിച്ച കസ്കൂരിമാനിൽ കുഞ്ചാക്കോ ബോബനും മീര ജാസ്‌മിനുമായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്. ഈ ചിത്രം ഇതേ പേരിൽ ലോഹിതദാസ് തന്നെയാണ് തമിഴിലും സംവിധാനം ചെയ്തത്.

കുഞ്ചാക്കോ ബോബന്റെ വേഷം പ്രസന്ന ആണ് അവതരിപ്പിച്ചത്. രാമായണ ആണ് സായ് പല്ലവിയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. രാമായണയ്ക്കായി അഞ്ച് കോടി പ്രതിഫലം സായ് പല്ലവി വാങ്ങിയതായാണ് റിപ്പോർട്ടുകൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്- 18; 'നാവിക്' പരമ്പരയിലെ 'എൻവിഎസ്- 03' ഭ്രമണപഥത്തിൽ

അതിവേഗം പട്ടിണി കുറച്ച് ഇന്ത്യ, 49 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് മുക്തമായി; ലോകബാങ്ക്

ശബരിമല തീർത്ഥാടനം: അയ്യപ്പഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ തമിഴ്‌നാട്

ഒറ്റ ഓവറില്‍ വഴങ്ങിയത് 32 റണ്‍സ്, 4 ഓവറില്‍ 64! 'നാണക്കേട്' റെക്കോര്‍ഡില്‍ നിതീഷ്

സെന്‍സസ്: വീടുകള്‍ തോറുമുള്ള ജനസംഖ്യാ കണക്കെടുപ്പ് ജനുവരി 25 മുതല്‍, 13 പുതിയ ചോദ്യങ്ങള്‍, വിശദാംശങ്ങള്‍