സായ് പല്ലവി പൂജ കണ്ണനും വിനീതിനുമൊപ്പം  ഇൻസ്റ്റ​ഗ്രാം
Entertainment

അനിയത്തിയുടെ വിവാഹം ആഘോഷമാക്കി സായ് പല്ലവി; ഡാൻസ് വിഡിയോ വൈറൽ

ബഡ​ഗ സ്റ്റൈലിൽ നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

സായ് പല്ലവിയുടെ സഹോദരിയും നടിയുമായ പൂജ കണ്ണൻ വിവാഹിതയായി. വിനീത് ആണ് വരൻ. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം. ബഡ​ഗ സ്റ്റൈലിൽ നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.

സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സഹോദരിയുടെ വിവാഹം ആഘോഷമാക്കുന്ന സായ് പല്ലവിയുടെ വിഡിയോ ആണ്. ഓഫ് വൈറ്റ് സിൽക് സാരിയാണ് താരം വിവാഹത്തിന് അണിഞ്ഞത്. പേൾ മാലയാണ് കമ്മലും വളകളുമായിരുന്നു അതിനൊപ്പം ധരിച്ചത്. സിംപിൾ മേക്കപ്പിലും അതിസുന്ദരിയായിരുന്നു സായ് പല്ലവി.

വിവാഹത്തിന് മുന്നോടിയായി നടന്ന ആഘോഷത്തിലും തിളങ്ങിയത് സായ് പല്ലവിയാണ്. സഹോദരിക്കൊപ്പമായിരുന്നു താരത്തിന്റെ ഡാൻസ്. കൂടാതെ ബഡ​ഗ സ്റ്റൈലിലുള്ള നൃത്തം ചെയ്യുന്ന നടിയുടെ വിഡിയോയും പുറത്തുവന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഈ വര്‍ഷം ജനുവരി 21നായിരുന്നു പൂജയുടേയും വിനീതിന്റേയും വിവാഹ നിശ്ചയം. ആല്‍ബം, ഹ്രസ്വചിത്രം എന്നിവയിലൂടെ അഭിനയ രംഗത്തെത്തിയ പൂജ ഒരു സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ചിത്തിര സെവാനം എന്ന സിനിമയില്‍ സമുദ്രക്കനിയുടെ മകള്‍ ആയാണ് വേഷമിട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

ഇത് തീരെ പ്രതീക്ഷിച്ചില്ല! അജിത്തിന്റെ റേസിങ് യാത്ര ഇനി ബി​ഗ് സ്ക്രീനിൽ കാണാം; 'ഗ്ലാഡിയേറ്റേഴ്‌സ്' മോഷൻ പോസ്റ്റർ

ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളേ, ആ സ്ത്രീ ഞാനല്ല'; സജ്‌ന-ഫിറോസ് ബന്ധം തകര്‍ത്തത് താനല്ലെന്ന് സൂര്യ

15 മിനിറ്റിൽ മൂന്ന് തവണയിൽ കൂടുതൽ കോട്ടുവായ, ചില ആരോ​ഗ്യപ്രശ്നങ്ങളുടെ സൂചനയെന്ന് വിദ​ഗ്ധർ

SCROLL FOR NEXT