Entertainment

സായ്കുമാറിന്റെ മകൾ വൈഷ്ണവി അഭിനയത്തിലേക്ക്; അരങ്ങേറ്റം മിനിസ്ക്രീനിൽ

കൈയെത്തും ദൂരത്ത് എന്നാണ് സീരിയലിന്റെ പേര്

Author : സമകാലിക മലയാളം ഡെസ്ക്

നടൻ സായ്കുമാറിന്റെ മകൾ വൈഷ്ണവി അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നു.  മിനിസ്ക്രീനിലൂടെയാണ് താരപുത്രി ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. മലയാളത്തിലെ പ്രമുഖ മിനിസ്‌ക്രീൻ താരങ്ങൾ ഒന്നിക്കുന്ന സീരിയലിലാണ് വൈഷ്ണവി എത്തുന്നത്. 

കൈയെത്തും ദൂരത്ത് എന്നാണ് സീരിയലിന്റെ പേര്. കനക ദുർഗ എന്നാണ് കഥാപാത്രത്തിന്റെ പേര്. നെഗറ്റിവ് സ്വഭാവമുള്ള കഥാപാത്രത്തെയാണ് വൈഷ്ണവി സീരിയലിൽ അവതരിപ്പിക്കുന്നത്. പ്രശസ്ത നടി ലാവണ്യ നായരും ഈ സീരിയലിൽ കൃഷ്ണ പ്രിയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

സായികുമാറിന്റെയും മുൻ ഭാര്യ പ്രസന്നകുമാരിയുടെയും മകളാണ് വൈഷ്ണവി. 2007 ൽ പ്രസന്ന കുമാരിയുമായി വിവാഹമോചിതനായ നടൻ നടി ബിന്ദു പണിക്കരെ വിവാഹം ചെയ്തു. സുജിത്ത് കുമാറാണ് വൈഷ്ണവിയുടെ ഭർത്താവ്. 2018 ജൂണിലായിരുന്നു ഇവരുടെ വിവാഹം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂരില്‍ അഞ്ചിരട്ടി വിലയ്ക്ക് 3,829 ഏക്കര്‍ വാങ്ങിയതില്‍ ദുരൂഹത, കിഫ്ബി സര്‍ക്കാരിന് വന്‍ ബാധ്യത; വിദഗ്ധ സമിതി റിപ്പോര്‍ട്ട്

'അന്ന് പാഡ് ആരും കാണാതെ ന്യൂസ് പേപ്പറില്‍ പൊതിഞ്ഞ് കൊണ്ടു പോയത് എനിക്കോർമയുണ്ട്; അതിൽ നിന്ന് നമ്മളൊരുപാട് മാറി'

ഇടുക്കിയിൽ ഹർത്താൽ; നെടുങ്കണ്ടത്തെ ജില്ലാ സ്കൂൾ കായികമേളയെ ഒഴിവാക്കി

മാസം പതിനായിരം രൂപയുടെ വരുമാനം ഉറപ്പാക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; അറിയാം കെഎസ്എഫ്ഇ എഫ്ഡി

നിസ്സാരമെന്ന് തോന്നാം, വൃക്കയിൽ കാൻസർ സാധ്യത വർധിപ്പിക്കുന്ന 10 ദൈനംദിന ശീലങ്ങൾ